സ്കലോണി ആഗ്രഹിക്കുന്ന ഏത് പൊസിഷനിലും കളിക്കാൻ ഞാൻ തയ്യാറാണ്,മത്സരത്തിനു മുന്നേ ദിബാല പറയുന്നു.
അർജന്റീന വളരെ പ്രധാനപ്പെട്ട ഒരു മത്സരത്തിനുള്ള ഒരുക്കത്തിലാണ് ഇപ്പോഴുള്ളത്.കോൺമെബോൾ വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ ഉറുഗ്വയാണ് അർജന്റീനയുടെ എതിരാളികൾ. വെള്ളിയാഴ്ച പുലർച്ചെ 5:30നാണ് ഈ മത്സരം നടക്കുക. അർജന്റീനയിലെ പ്രശസ്ത വേദിയായ ലാ ബൊമ്പനേരയാണ് ഈ മത്സരത്തിന് സാക്ഷിയാവുക.
ഈ മത്സരത്തിനു വേണ്ടിയുള്ള രണ്ടാമത്തെ ദിവസത്തെ ട്രെയിനിങ് ഇന്നലെ പൂർത്തിയായിട്ടുണ്ട്. ആരൊക്കെയായിരിക്കും സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാവുക എന്നത് വ്യക്തമായിട്ടില്ല. സൂപ്പർ താരം പൗലോ ദിബാലക്ക് പലപ്പോഴും സ്റ്റാർട്ടിങ് ഇലവനിൽ ഇടം ലഭിക്കാറില്ല.പകരക്കാരന്റെ റോളിലാണ് അദ്ദേഹം വരാറുള്ളത്. അർജന്റീന നാഷണൽ ടീമിലെ തന്റെ റോളിനെ കുറിച്ച് കൃത്യമായ ഒരു സ്റ്റേറ്റ്മെന്റ് ഇപ്പോൾ ദിബാല നടത്തിയിട്ടുണ്ട്.
അതായത് അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി ആഗ്രഹിക്കുന്ന ഏത് പൊസിഷനിലും കളിക്കാൻ താൻ തയ്യാറാണ് എന്നാണ് ദിബാല ഇപ്പോൾ വ്യക്തമാക്കിയിട്ടുള്ളത്. താൻ ശാരീരികമായി ഏറെ മികച്ച നിലയിലാണ് ഉള്ളതെന്നും ദിബാല ഇപ്പോൾ പറഞ്ഞിട്ടുണ്ട്.ടിവൈസി സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു ദിബാല.
സ്കലോണി ആഗ്രഹിക്കുന്ന ഏത് പൊസിഷനിലും കളിക്കാൻ എനിക്ക് കഴിയും. അതിന് ഞാൻ തയ്യാറുമാണ്. ഞാൻ ശാരീരികമായി ഇപ്പോൾ നല്ല നിലയിലാണ് ഉള്ളത്.അതൊരു ഭാഗ്യമായി തോന്നുന്നു.നേരത്തെ നടത്തിയ ഒരു പ്രസ്താവന വീണ്ടും ആവർത്തിക്കുന്നു.മൗറിഞ്ഞോ ലയണൽ മെസ്സിയെ വളരെയധികം സ്നേഹിക്കുന്നുണ്ട്. അദ്ദേഹം എപ്പോഴും മെസ്സിയെക്കുറിച്ച് വളരെ മനോഹരമായ കാര്യങ്ങൾ സംസാരിക്കാറുണ്ട്,ദിബാല പറഞ്ഞു.
നിലവിൽ റോമയിൽ ദിബാലയെ പരിശീലിപ്പിക്കുന്നത് പോർച്ചുഗീസ് പരിശീലകനായ മൊറിഞ്ഞോയാണ്. അദ്ദേഹത്തിന് കീഴിൽ ഇതുവരെ മികച്ച പ്രകടനമാണ് അർജന്റൈൻ സൂപ്പർ താരം നടത്തിയിട്ടുള്ളത്. ഈ സീസണൽ ഇറ്റാലിയൻ ലീഗിൽ എട്ടു മത്സരങ്ങൾ കളിച്ച ദിബാല 5 ഗോൾ പങ്കാളിത്തങ്ങളാണ് വഹിച്ചിട്ടുള്ളത്.രണ്ടു ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് സമ്പാദ്യം.