മൂത്തവരിൽ നിന്നും ബഹുമാനിക്കാൻ പഠിക്കണം: വിവാദങ്ങളിൽ പൊട്ടിത്തെറിച്ച് മെസ്സി.
വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ അർജന്റീന ആദ്യത്തെ തോൽവി ഇന്നു വഴങ്ങിയിരുന്നു. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് അർജന്റീനയെ ഉറുഗ്വ പരാജയപ്പെടുത്തിയത്.അരൗഹോ,നുനസ് എന്നിവർ നേടിയ ഗോളുകളാണ് ഉറുഗ്വക്ക് വിജയം സമ്മാനിച്ചത്.ബിയൽസയുടെ ഉറുഗ്വ ശരിക്കും അർജന്റീനയെ ഞെട്ടിക്കുകയായിരുന്നു.
ഈ മത്സരത്തിൽ ഒരു വിവാദ സംഭവം അരങ്ങേറിയിരുന്നു. മത്സരത്തിനിടെ ഉറുഗ്വ താരമായ ഉഗാർത്തെ റോഡ്രിഗോ ഡി പോളിനെ അധിക്ഷേപിക്കുകയും അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തു.തുടർന്ന് വലിയ കയ്യാങ്കളി ഉണ്ടായി. ലയണൽ മെസ്സി എതിർ താരമായ ഒലിവേരയെ കഴുത്തിന് പിടിച്ചു തള്ളിയിരുന്നു.ഇങ്ങനെ രണ്ട് ടീമിലെ താരങ്ങളും ഏറ്റുമുട്ടുകയായിരുന്നു.
ഏതായാലും ഉഗാർത്തെയുടെ അശ്ലീല ആംഗ്യത്തെക്കുറിച്ച് ലയണൽ മെസ്സി പ്രതികരിച്ചിട്ടുണ്ട്. യുവതാരങ്ങൾ കുറച്ചെങ്കിലും മൂത്തവരിൽ നിന്നും ബഹുമാനിക്കാൻ പഠിക്കണം എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്. മത്സരത്തിൽ എന്തൊക്കെ സംഭവിച്ചാലും ബഹുമാനം വെച്ച് പുലർത്തണമെന്നും മെസ്സി ഉപദേശിച്ചിട്ടുണ്ട്.മത്സരശേഷം അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
ആ അശ്ലീല ആംഗ്യത്തെക്കുറിച്ച് ഞാൻ സംസാരിക്കാതിരിക്കുന്നതാണ് നല്ലത്. അതേക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ ഈ യുവതാരങ്ങൾ അവരുടെ മുതിർന്ന ആളുകളിൽ നിന്നും ബഹുമാനം എന്താണ് എന്ന് പഠിക്കണം. ഫുട്ബോൾ എന്നുള്ളത് പലപ്പോഴും തീവ്രമായിരിക്കും,കഠിനമായിരിക്കും, പക്ഷേ എപ്പോഴും ഈ മത്സരത്തിൽ ബഹുമാനം ഉണ്ടായിരിക്കണം.കുറച്ചെങ്കിലും ബഹുമാനിക്കാൻ അവർ പഠിക്കേണ്ടതുണ്ട്,ഇതാണ് ലയണൽ മെസ്സി പറഞ്ഞിട്ടുള്ളത്.
ഈ സംഭവങ്ങൾ വലിയ വിവാദമായിട്ടുണ്ട്.മെസ്സിയെ ഉപയോഗിച്ച് കൊണ്ടായിരുന്നു ഡി പോളിനെതിരെ അശ്ലീല ആംഗ്യം കാണിച്ചിരുന്നത്.മെസ്സിയുടെ കോ## സ##ർ എന്നായിരുന്നു ഉഗാർത്തെ അധിക്ഷേപിച്ചിരുന്നത്. അടുത്ത മത്സരത്തിൽ അർജന്റീനയും ബ്രസീലും തമ്മിലാണ് ഏറ്റുമുട്ടുക.രണ്ട് ടീമുകളും തോൽവി അറിഞ്ഞു കൊണ്ടാണ് ഈ മത്സരത്തിന് വരുന്നത്.