അതങ്ങ് സമ്മതിച്ചേക്ക്..നെയ്മറില്ലെങ്കിൽ ബ്രസീൽ വട്ടപ്പൂജ്യം, അത് തെളിയിക്കുന്ന കണക്കുകൾ ഇതാ.
ബ്രസീലിനിപ്പോൾ നല്ല സമയമല്ല, കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ തന്നെ അത് വ്യക്തമായതാണ്. ഗ്രൂപ്പ് ഘട്ടത്തിൽ കാമറൂണിനോട് ബ്രസീൽ പരാജയപ്പെട്ടിരുന്നു. പിന്നീട് ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയുടെ പരാജയപ്പെട്ടു കൊണ്ട് ബ്രസീൽ പുറത്തുപോയി. വേൾഡ് കപ്പിന് ശേഷം സ്ഥിതിഗതികൾ കൂടുതൽ വഷളാവുകയാണ് ചെയ്തത്. നിരന്തരം തോൽവികൾ ബ്രസീലിന് ഏറ്റുവാങ്ങേണ്ടി വന്നു.
ബ്രസീൽ പരാജയപ്പെടുക എന്നത് അപൂർവ്വമായ കാര്യമാണ്, ആ നിലയിൽ നിന്നാണ് ഇപ്പോൾ സ്ഥിരമായ ഒരു കാര്യമായി മാറിയിരിക്കുന്നത്. വേൾഡ് കപ്പിന് ശേഷം നടന്ന സൗഹൃദ മത്സരങ്ങളിൽ മൊറോക്കോ,സെനഗൽ എന്നിവർ ബ്രസീലിനെ തോൽപ്പിച്ചു. അതിന് ശേഷം ഇപ്പോൾ ഉറുഗ്വ,കൊളംബിയ എന്നിവരും ബ്രസീലിനെ പരാജയപ്പെടുത്തി.അതായത് തോൽവികൾ ബ്രസീലിന് ഇപ്പോൾ തുടർക്കഥയായി ഇരിക്കുകയാണ്.
ഈ മത്സരങ്ങളിൽ ചിലതിലൊക്കെ നെയ്മർ ജൂനിയർ കളിച്ചിട്ടുണ്ട്. പക്ഷേ നെയ്മർ ഇല്ലാതെ ബ്രസീൽ അവസാനമായി കളിച്ച മത്സരങ്ങളുടെ കണക്കുകൾ എടുത്തു പരിശോധിച്ചാൽ സ്ഥിതിഗതികൾ വളരെ പരിതാപകരമാണ്. അതായത് നെയ്മർ ഇല്ലാതെ ബ്രസീൽ അവസാനമായി കളിച്ച ഏഴു മത്സരങ്ങളിൽ അഞ്ചെണ്ണത്തിലും ബ്രസീൽ പരാജയപ്പെട്ടിട്ടുണ്ട്.വളരെ മോശം കണക്കുകൾ തന്നെയാണ് ഇത്.
നെയ്മർ ഇല്ലെങ്കിൽ ബ്രസീൽ വട്ടപ്പൂജ്യമാണ്, അല്ലെങ്കിൽ നെയ്മറെ ആശ്രയിക്കാതെ ഒരു തരി പോലും മുന്നോട്ടു പോകാൻ ബ്രസീലിയനായിട്ടില്ല എന്നൊക്കെ ഇതിൽ നിന്നും നമ്മൾ അനുമാനിക്കേണ്ടി വരും. കാരണം ഏഴു മത്സരങ്ങളിൽ അഞ്ചെണ്ണത്തിലും പരാജയപ്പെട്ടു എന്ന് പറയുന്നത് വളരെ മോശമായ ഒരു അവസ്ഥ തന്നെയാണ്.നെയ്മറെ ആശ്രയിക്കുന്നതിൽ നിന്നും ബ്രസീൽ പുറത്ത് കടക്കേണ്ടിയിരിക്കുന്നു. എന്നിട്ട് നെയ്മർ ഇല്ലാതെയും ഏത് ടീമിനെയും പരാജയപ്പെടുത്തുന്ന ഒരു ടീമായി ബ്രസീൽ മാറേണ്ടതുണ്ട്. എന്നാൽ മാത്രമാണ് ഭാവിയിൽ അവർക്ക് കൂടുതൽ മുന്നോട്ടു പോകാനാവുക. പക്ഷേ അത്തരത്തിലുള്ള ഒരു ടീമിനെ ഉയർത്തണമെങ്കിൽ ഏറെ പ്രയത്നം ആവശ്യമാണ്.
വരുന്ന അർജന്റീനക്കെതിരെയുള്ള മത്സരത്തിലും നെയ്മറുടെ അഭാവത്തിലാണ് ബ്രസീൽ ഇറങ്ങുക.പിന്നീട് അടുത്ത കോപ്പ അമേരിക്കക്ക് ശേഷമാണ് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ നടത്തുക. മാർച്ച് മാസത്തിൽ സൗഹൃദ മത്സരങ്ങൾ ഉണ്ടെങ്കിലും നെയ്മർ അതിൽ കളിക്കാൻ സാധ്യതയില്ല.അടുത്ത കോപ്പയിൽ എങ്കിലും നെയ്മർ ഉണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.തന്റെ കരിയറിൽ ഇതുവരെ ഒരു കോപ്പ അമേരിക്ക കിരീടം പോലും നേടാൻ കഴിയാത്ത താരം കൂടിയാണ് നെയ്മർ .