ഇതാണ് ഇവാൻ എഫക്റ്റ്, മുമ്പ് കൊച്ചിയിൽ നിരത്തിപ്പൊട്ടി,ഇന്ന് വിജയങ്ങൾ തുടർക്കഥയാക്കി, അത്ഭുതപ്പെടുത്തി ആശാൻ.
കേരള ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിനായി കളിക്കളത്തിലേക്ക് ഇറങ്ങുകയാണ്. നാളെ ശനിയാഴ്ച്ച നടക്കുന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സ് കളിക്കുക. സ്വന്തം ഹോം മൈതാനമായ കൊച്ചിയിൽ വെച്ചു കൊണ്ടാണ് ഈ മത്സരം നടക്കുക. വിജയം തുടരുക എന്നത് തന്നെയാണ് ക്ലബ്ബിന്റെ ലക്ഷ്യം.
ഈ സീസണിൽ മികച്ച പ്രകടനമാണ് ക്ലബ്ബ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതുവരെ കളിച്ച ആറു മത്സരങ്ങളിൽ 4 മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയിട്ടുണ്ട്.ഒരു സമനിലയും ഒരു തോൽവിയും വഴങ്ങി. മുംബൈ സിറ്റിയോട് അവരുടെ മൈതാനത്ത് വെച്ചു കൊണ്ടായിരുന്നു തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്. പക്ഷേ ആ മത്സരത്തിൽ മികച്ച പ്രകടനം നടത്തി എന്നത് സന്തോഷകരമായ കാര്യമാണ്.
ഇവാൻ വുക്മനോവിച്ച് കേരള ബ്ലാസ്റ്റേഴ്സ് സൃഷ്ടിച്ച മാറ്റം എന്താണ് എന്ന് വ്യക്തമാക്കുന്ന ഒരു കണക്ക് വിവരങ്ങൾ ഇപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗ് തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഇവാൻ വരുന്നതിനു മുൻപും അദ്ദേഹം വന്നതിനുശേഷവും ഹോം മൈതാനത്ത് ക്ലബ്ബ് കളിച്ച മത്സരങ്ങളുടെ വിജയത്തിന്റെ കണക്കുകളാണ് ഇവർ പുറത്തുവിട്ടിട്ടുള്ളത്. അമ്പരപ്പിക്കുന്ന മാറ്റം തന്നെയാണ് സംഭവിച്ചിട്ടുള്ളത്.ഇവാൻ എഫക്റ്റ് എന്താണ് എന്നത് ആ കണക്കുകളിൽ നിന്നും നമുക്ക് തെളിഞ്ഞു കാണുന്നുണ്ട്.
ഇവാൻ വുക്മനോവിച്ച് വരുന്നതിനു മുൻപേ കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ ആകെ കളിച്ചിട്ടുള്ളത് 50 മത്സരങ്ങളാണ്.അതിൽ 18 മത്സരങ്ങളിൽ മാത്രമാണ് വിജയിച്ചിട്ടുള്ളത്. വിജയശതമാനം കേവലം 36% മാത്രം.എന്നാൽ വുക്മനോവിച്ച് വന്നതോടുകൂടി കഥ മാറി.വൻ പുരോഗതി ക്ലബ്ബിന് ഉണ്ടായി.ആകെ 14 മത്സരങ്ങളാണ് പിന്നീട് കൊച്ചി കലൂർ സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സ് കളിച്ചിട്ടുള്ളത്. അതിൽ 10 മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് വിജയിച്ചു.
എന്ന് പറയുമ്പോൾ വിജയശതമാനം 71.4% ആണ്.ഒരു അത്ഭുതകരമായ കുതിപ്പ് തന്നെയാണ് ഈ ശതമാനത്തിന്റെ കാര്യത്തിൽ ഉണ്ടായത്. അത്രയും വലിയ വളർച്ചയാണ് കഴിഞ്ഞ രണ്ടു വർഷത്തിനിടെ ക്ലബ്ബിന് ഉണ്ടായിട്ടുള്ളത്. അതിന്റെ ക്രെഡിറ്റ് ഈ പരിശീലകന് തന്നെയാണ്.ഈ സീസണിൽ ബാക്കിയുള്ള എല്ലാ ഹോം മൽസരത്തിലും പരമാവധി പോയിന്റുകൾ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.