ബ്രസീലിനെ തോൽപ്പിക്കുന്നത് സെക്സിന് സമാനം,അടുത്ത മെസ്സിയാര് എന്ന കാര്യത്തിൽ സംശയങ്ങൾ വേണ്ട,അർജന്റീനയിൽ നിന്ന് തന്നെ ഉദയം.
അണ്ടർ 17 വേൾഡ് കപ്പ് ഇപ്പോൾ ഇൻഡോനേഷ്യയിൽ വച്ചുകൊണ്ട് പുരോഗമിക്കുകയാണ്. ഇന്നലെ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ സൗത്ത് അമേരിക്കൻ ചിരവൈരികളായ അർജന്റീനയും ബ്രസീലും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്രസീലിനെ അർജന്റീന തോൽപ്പിച്ചത്. അർജന്റീനയുടെ പത്താം നമ്പറുകാരൻ എച്ചവേരി നേടിയ ഹാട്രിക്കാണ് ബ്രസീലിന് നാട്ടിലേക്കുള്ള മടക്ക ടിക്കറ്റ് നൽകിയത്.
കിടിലൻ പ്രകടനമാണ് എച്ചവേരി നടത്തിയിട്ടുള്ളത്. എന്നാൽ അതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല, കാരണം ഈ നാമം ഏറെക്കാലമായി അർജന്റീന ആരാധകരുടെ ശ്രദ്ധയിലുണ്ട്. അർജന്റീനയിലെ പ്രശസ്ത ക്ലബ്ബായ റിവർ പ്ലേറ്റിന് വേണ്ടി ഈ ചെറിയ പ്രായത്തിൽ തന്നെ അരങ്ങേറ്റം കുറിച്ചുകൊണ്ട് അർജന്റീനയിൽ ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് ഇദ്ദേഹം. തകർപ്പൻ പ്രകടനമാണ് സമീപകാലത്ത് ഈ യുവ സൂപ്പർ താരം നടത്തുന്നത്. അതുകൊണ്ടുതന്നെയാണ് നെക്സ്റ്റ് മെസ്സി,ലിറ്റിൽ മെസ്സി തുടങ്ങിയ വിശേഷണങ്ങൾ എച്ചവേരിക്ക് ഇപ്പോൾ തന്നെ ലഭിച്ചു തുടങ്ങിയിട്ടുള്ളത്.
ഇന്നലെ ബ്രസീലിനെതിരെ നേടിയ ഓരോ ഗോളും അദ്ദേഹത്തിന്റെ കോളിറ്റി വിളിച്ചോതുന്ന ഗോളുകളാണ്. അർജന്റീനയുടെ അണ്ടർ 17 ടീം എപ്പോഴൊക്കെ മികച്ച പ്രകടനം നടത്തുന്നു അപ്പോഴൊക്കെ ഈ താരത്തിന്റെ സാന്നിധ്യം നമുക്ക് അവിടെ കാണാൻ കഴിയും.അർജന്റീന ഇപ്പോൾ സെമിഫൈനലിൽ പ്രവേശിച്ചു കഴിഞ്ഞിട്ടുണ്ട്.ജർമ്മനിയാണ് സെമിയിൽ അവരുടെ എതിരാളികൾ.സ്പെയിനിനെ തോൽപ്പിച്ചു കൊണ്ടാണ് ജർമനിയുടെ അണ്ടർ 17 ടീം സെമി ഫൈനലിനെ യോഗ്യത കരസ്ഥമാക്കിയിട്ടുള്ളത്.
ബ്രസീലിനെ തോൽപ്പിച്ചതിനു ശേഷം എച്ചവേരി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ മാധ്യമങ്ങളിൽ ഇടം നേടിയിരിക്കുന്നത്. ബ്രസീലിനെ തോൽപ്പിക്കുന്നത് സെക്സിന് സമാനമാണ് എന്നാണ് എച്ചവേരി പറഞ്ഞിട്ടുള്ളത്. ഇതിന് സമാനമായ ഒരു പ്രസ്താവനയായിരുന്ന ദിവസങ്ങൾക്കു മുന്നേ അലക്സിസ് മാക്ക് ആല്ലിസ്റ്റർ നടത്തിയിരുന്നത്.ബ്രസീലിനെ പരാജയപ്പെടുത്തുക എന്നത് പോൺ ആണ് എന്നായിരുന്നു മാക്ക് ആലിസ്റ്റർ പറഞ്ഞിരുന്നത്. വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിന് അവരുടെ നാട്ടിൽ വച്ച് സീനിയർ ടീം പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് യൂത്ത് ടീമും ഇപ്പോൾ ബ്രസീലിനെ തോൽപ്പിച്ചിട്ടുള്ളത്.
അർജന്റീനയിൽ മറഡോണക്ക് ശേഷം മെസ്സി വന്നു, മെസ്സിക്ക് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമാവുകയാണ്.എച്ചവേരി തന്നെയാണ് ആ ഉത്തരം.പക്ഷേ അദ്ദേഹത്തിന് ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്.നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ഹൈപ്പിനോട് നീതിപുലർത്താൻ ഉണ്ട്. മാഞ്ചസ്റ്റർ സിറ്റി ഉൾപ്പെടെയുള്ള യൂറോപ്പിലെ പല പ്രമുഖ ക്ലബ്ബുകൾക്കും ഈ താരത്തിൽ താല്പര്യമുണ്ട്. അധികം വൈകാതെ മികച്ച ഒരു ക്ലബ്ബിൽ ഈ താരത്തെ നമുക്ക് കാണാൻ കഴിയും.