ഒരൊറ്റ ഗോളോ അസിസ്റ്റോ ഇല്ല,എന്നിട്ടും പെപ്ര മുഴുവൻ മത്സരങ്ങളും കളിക്കാൻ ഉണ്ടായ കാരണമെന്ത്?
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദ് എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയിരുന്നു. പ്രതിരോധനിരതാരം മിലോസ് ഡ്രിൻസിച്ച് നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചത്. ഇനി അടുത്ത മത്സരത്തിൽ ചെന്നൈയിൻ എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. നാളെ രാത്രി ഇന്ത്യൻ സമയം എട്ടുമണിക്ക് കൊച്ചി കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.
ഈ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിലും പ്രധാന സ്ട്രൈക്കറായിക്കൊണ്ട് ക്വാമെ പെപ്ര ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പക്ഷേ പെപ്രയെ ഇങ്ങനെ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതിനോട് ആരാധകരിൽ ചിലർക്ക് എതിർപ്പുണ്ട്.അതിന് കാരണം അദ്ദേഹത്തിന്റെ കണക്കുകൾ തന്നെയാണ്.ഈ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ആകെ കളിച്ച ഏഴു മത്സരങ്ങളിലും പെപ്ര പങ്കെടുത്തിട്ടുണ്ട്.
പക്ഷേ ഇതുവരെ ഒരു ഗോളോ അസിസ്റ്റോ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.ടീമിന്റെ പ്രധാനപ്പെട്ട സ്ട്രൈക്കറാണ് അദ്ദേഹം എന്നത് മനസ്സിലാക്കണം.സ്ട്രൈക്കറുടെ ജോലി അദ്ദേഹം നിർവഹിക്കുന്നില്ല. പക്ഷേ വീണ്ടും വീണ്ടും അദ്ദേഹത്തിന് എന്തുകൊണ്ട് അവസരം കിട്ടുന്നു എന്നത് ആരാധകർക്ക് സംശയം ഉണ്ടാക്കുന്ന കാര്യമാണ്.ഇവാൻ വുക്മനോവിച്ച് ഇദ്ദേഹത്തെ തുടർച്ചയായി ഉപയോഗിക്കാൻ കാരണമെന്ത് എന്നതാണ് ആരാധകർ ചികയുന്നത്.
സോഫ സ്കോർ പെപ്രയുടെ ഹീറ്റ് മാപ്പ് പ്രസിദ്ധീകരിച്ചിരുന്നു.അതിൽനിന്നും നമുക്ക് ഒരു കാര്യം വ്യക്തമാണ്. കേവലം നമ്പർ നയൻ സ്ട്രൈക്കർ പൊസിഷനിൽ ഒതുങ്ങി കൂടുന്ന താരമല്ല പെപ്ര. മറിച്ച് അദ്ദേഹം മൈതാനം പരക്കെയും നിറഞ്ഞുകളിക്കുന്നുണ്ട്. ഡിഫൻസിനെയും മിഡ്ഫീൽഡിനെയും അദ്ദേഹം സഹായിക്കുന്നുണ്ട്.മുന്നിൽ നല്ല രൂപത്തിൽ പ്രസ് ചെയ്യുന്നുണ്ട്. ചുരുക്കത്തിൽ അദ്ദേഹത്തിന്റെ വർക്ക് റേറ്റ് അപാരമാണ്. അത് തന്നെയാണ് ഹീറ്റ് മാപ്പിൽ നമുക്ക് കാണാൻ.
മൈതാനത്തിന്റെ ഒരുവിധം എല്ലായിടത്തും തന്റെ സാന്നിധ്യം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞ ഏഴു മത്സരങ്ങളിൽ നിന്നായി ഇത്തരത്തിൽ കഴിഞ്ഞിട്ടുണ്ട്.പെപ്ര വളരെയധികം ഹാർഡ് വർക്ക് ചെയ്യുന്നുണ്ട്.പക്ഷേ അതിന്റെ ഫലം ഇതുവരെ അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. കാരണം ഒരു സ്ട്രൈക്കറുടെ പ്രധാനപ്പെട്ട ജോലി ഗോളുകളും അസിസ്റ്റുകളും നേടുക എന്നതാണ്. അത് ഇല്ലാത്തടത്തോളം കാലം വിമർശനങ്ങൾ നൽകേണ്ടി വരും.കേരള ബ്ലാസ്റ്റേഴ്സ് വിജയങ്ങൾ തുടർന്നുകൊണ്ട് പോകുന്നതിനാലാണ് പെപ്രക്ക് വലിയ രൂപത്തിലുള്ള വിമർശനങ്ങൾ ഏൽക്കേണ്ടി വരാത്തത്.
എന്നിരുന്നാലും അദ്ദേഹത്തിന്റെ വർക്ക് റേറ്റ് കാരണം തന്നെയാണ് വുക്മനോവിച്ച് അദ്ദേഹത്തെ ഉപയോഗപ്പെടുത്തുന്നത്. വൈകാതെ തന്നെ അദ്ദേഹം ഗോളുകൾ നേടുമെന്ന് പ്രതീക്ഷകൾ ആരാധകർക്കുണ്ട്. എന്നാൽ ഇഷാൻ പണ്ഡിത,ബിദ്യസാഗർ തുടങ്ങിയ സ്ട്രൈക്കർമാരെ ഉപയോഗപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. വൈകാതെ പെപ്ര അക്കൗണ്ട് തുറക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.