ബ്ലാസ്റ്റേഴ്സ്-ചെന്നൈ മത്സരത്തിൽ അപ്ഡേഷൻ വരുത്തി ഐഎസ്എൽ,മാറ്റം വരുത്തിയത് ചെന്നൈയുടെ ഗോൾ.
കഴിഞ്ഞ ദിവസം നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിൻ എഫ്സിയും സമനില വഴങ്ങിയിരുന്നു. ഒരു ആവേശകരമായ പോരാട്ടം തന്നെയായിരുന്നു നടന്നിരുന്നത്. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ അടിയും തിരിച്ചടിയുമായിരുന്നു കാണാൻ സാധിച്ചിരുന്നത്. ഒടുവിൽ രണ്ട് ടീമുകളും മൂന്ന് ഗോളുകൾ വീതം നേടി കൊണ്ട് കൈ കൊടുത്ത് പിരിയുകയായിരുന്നു.
ഈ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന് ഒരു ആഘാതമേറ്റിരുന്നു. മത്സരത്തിന്റെ ഒന്നാം മിനിറ്റിൽ തന്നെ ചെന്നൈ ലീഡ് എടുക്കുകയായിരുന്നു.ക്രിവല്ലേറോയുടെ ഫ്രീകിക്കിൽ നിന്ന് റഹീം അലിയായിരുന്നു ആ ഗോൾ നേടിയിരുന്നത്.അദ്ദേഹം ഒരു ബാക്കിൽ ടച്ച് മുഖാന്തരം അത് ഗോളാക്കി മാറ്റി എന്നായിരുന്നു ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നത്. അതുകൊണ്ടുതന്നെ റഹീം അലിയുടെ പേരിലായിരുന്നു ആ ഗോൾ രേഖപ്പെടുത്തിയിരുന്നത്.എന്നാൽ മത്സരശേഷം ഐഎസ്എൽ തന്നെ ഇക്കാര്യത്തിൽ ഒരു അപ്ഡേഷൻ വരുത്തിയിട്ടുണ്ട്.
അതായത് റഹീം അലി ആ ബോളിൽ ടച്ച് ചെയ്തിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ റഹീം അലിയുടെ പേരിൽനിന്ന് ആ ഗോൾ എടുത്തു മാറ്റുകയായിരുന്നു. മറിച്ച് ഫ്രീകിക്ക് എടുത്ത ക്രിവല്ലേറോയുടെ പേരിലാണ് ആ ഗോൾ രേഖപ്പെടുത്തപ്പെട്ടത്.ഇക്കാര്യം ഐഎസ്എൽ തന്നെ ഒഫീഷ്യലായി കൊണ്ട് ഇപ്പോൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. റഹീം അലിയുടെ ഇടപെടൽ തന്നെയാണ് അത് ഗോളാവാൻ കാരണം. കേരള ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ ആയ സച്ചിൻ സുരേഷിന്റെ ശ്രദ്ധ തെറ്റിക്കാൻ റഹീം അലിക്ക് സാധിക്കുകയായിരുന്നു.
പക്ഷേ യഥാർത്ഥത്തിൽ ക്രിവല്ലേറോയുടെ ഫ്രീകിക്കാണ് വലയിൽ പതിച്ചിട്ടുള്ളത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഗോൾ നേടിയത് ബ്ലാസ്റ്റേഴ്സിന് സംബന്ധിച്ചിടത്തോളം വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. പിന്നീട് 3 ഗോളുകൾ വഴങ്ങേണ്ടി വന്നെങ്കിലും തിരിച്ചടിക്കാൻ കഴിഞ്ഞു എന്നത് തീർത്തും ആശ്വാസകരമായ ഒരു കാര്യമാണ്. എന്നാൽ വിജയം നേടാൻ കഴിയാത്തതിൽ ആരാധകർക്ക് നിരാശയമുണ്ട്.അത്രയേറെ ഗോളവസരങ്ങളാണ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചിരുന്നത്.
നിലവിൽ പോയിന്റ് പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്താണ്.രണ്ടാം സ്ഥാനത്തുള്ള ഗോവയെക്കാൾ രണ്ടു മത്സരം അധികം ബ്ലാസ്റ്റേഴ്സ് കളിച്ചിട്ടുണ്ട്. ഇനി അടുത്ത മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ഗോവയും തമ്മിലാണ് ഏറ്റുമുട്ടുക. ഗോവയിൽ വെച്ച് നടക്കുന്ന ഈ മത്സരം ഡിസംബർ മൂന്നാം തീയതിയാണ് അരങ്ങേറുക.