കേരള ബ്ലാസ്റ്റേഴ്സിന്റെ ഇതുവരെയുള്ള പ്രകടനത്തിൽ സംതൃപ്തനാണെന്ന് ആശാൻ,നിങ്ങൾക്ക് ഇതിനോട് പ്രതികരിക്കാനുള്ളത് എങ്ങനെയാണ്?
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ആകെ 9 മത്സരങ്ങളാണ് ഇതുവരെ കളിച്ചിട്ടുള്ളത്.നിലവിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ടീമും കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ്. 9 മത്സരങ്ങളിൽ നിന്ന് അഞ്ചു വിജയം നേടാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചു. രണ്ട് സമനിലയും രണ്ട് തോൽവിയും വഴങ്ങിക്കൊണ്ട് 17 പോയിന്റ് ബ്ലാസ്റ്റേഴ്സിന്റെ അക്കൗണ്ടിലുണ്ട്. നിലവിൽ രണ്ടാം സ്ഥാനത്ത് കേരള ബ്ലാസ്റ്റേഴ്സാണ്.ഒന്നാം സ്ഥാനത്താണ് എഫ്സി ഗോവ വരുന്നത്.
ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ട രണ്ട് മത്സരങ്ങളും എവേ മത്സരങ്ങളായിരുന്നു.അവസാനമായി കളിച്ച രണ്ടു മത്സരങ്ങളും ആരാധകർക്ക് ആശങ്ക നൽകുന്ന ഒന്നാണ്. ചെന്നൈയ്ക്കെതിരെയുള്ള മത്സരത്തിൽ ഒരുപാട് പിഴവുകൾ ബ്ലാസ്റ്റേഴ്സ് വരുത്തിവെച്ചു.ഗോവക്കെതിരെയുള്ള മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. ബ്ലാസ്റ്റേഴ്സിന് വ്യക്തമായ ആധിപത്യം പുലർത്താൻ ഗോവക്ക് കഴിഞ്ഞു എന്നത് വിസ്മരിക്കാനാവാത്ത ഒരു യാഥാർത്ഥ്യമാണ്.
പക്ഷേ ഇതുവരെയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തിൽ പരിശീലകനായ ഇവാൻ വുക്മനോവിച്ച് സംതൃപ്തനാണ്. ഇപ്പോൾ നടക്കുന്ന പ്രക്രിയയിലും അദ്ദേഹത്തിന് കുഴപ്പങ്ങൾ ഒന്നുമില്ല എന്ന് തന്നെയാണ് അദ്ദേഹം വ്യക്തമാക്കുന്നത്.ഈ സീസണിൽ കൂടുതൽ പുതുമുഖ താരങ്ങൾക്ക് അവസരം നൽകിയതിലും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്.വുക്മനോവിച്ച് പറയുന്നത് ഇങ്ങനെയാണ്.
എന്തൊക്കെയാണെങ്കിലും ടീമിന്റെ ഇതുവരെയുള്ള പ്രകടനത്തിൽ ഞാൻ സംതൃപ്തൻ തന്നെയാണ്. ഞങ്ങൾക്ക് ലീഗ് സ്റ്റാർട്ട് ചെയ്യാൻ സാധിച്ച രീതിയിൽ സന്തുഷ്ടനാണ്,അതിനുശേഷം നടത്താൻ കഴിഞ്ഞ മാറ്റങ്ങളിലും സംതൃപ്തനാണ്. ഈ സീസണിൽ ഒരുപാട് പുതുമുഖങ്ങൾക്കൊപ്പം ആണ് ഞങ്ങൾ ഇറങ്ങിയത്. മാത്രമല്ല അവസാനത്തെ എട്ടു ദിവസങ്ങൾക്കിടെ ഞങ്ങൾക്ക് മൂന്ന് മത്സരങ്ങൾ കളിക്കേണ്ടി വന്നിട്ടുണ്ട് എന്നത് മറക്കാൻ പാടില്ല,ഇതാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സ് എത്രയും പെട്ടെന്ന് മികച്ച രീതിയിലേക്ക് മാറേണ്ടതുണ്ട്. ഇതുവരെയുള്ള പ്രകടനത്തിൽ ഹാപ്പിയാണ് എന്ന് വുക്മനോവിച്ച് പറഞ്ഞുവെങ്കിലും ബാക്കിയുള്ള എല്ലാ ടീമുകളും 9 മത്സരങ്ങൾ പൂർത്തിയാക്കുമ്പോഴാണ് പോയിന്റ് പട്ടികയുടെ യഥാർത്ഥ ചിത്രം വ്യക്തമാക്കുക. അപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് പുറകിലേക്ക് പോകാൻ സാധ്യതയുണ്ട്.അതുകൊണ്ടുതന്നെ ഇനിയും വരുന്ന മത്സരങ്ങളിൽ പരമാവധി പോയിന്റുകൾ കളക്ട് ചെയ്യേണ്ടത് അനിവാര്യമായ കാര്യമാണ്.