കോപ്പ അമേരിക്കയുടെ നറുക്കെടുപ്പ് കഴിഞ്ഞു,ബ്രസീലും അർജന്റീനയും ആരൊക്കെയാണ് നേരിടുക?
അടുത്തവർഷം അമേരിക്കയിൽ വെച്ചുകൊണ്ടാണ് കോപ്പ അമേരിക്ക നടക്കുന്നത്.16 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുക.അതിനെ നേരത്തെ തന്നെ പോട്ടുകളായി തിരിച്ചിരുന്നു. ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇപ്പോൾ അവസാനിച്ചിട്ടുണ്ട്.USAയിൽ വെച്ച് നടന്ന നറുക്കെടുപ്പിൽ നാല് ഗ്രൂപ്പുകളായാണ് തിരിച്ചിട്ടുള്ളത്.
നിലവിലെ ജേതാക്കളായ അർജന്റീന ഗ്രൂപ്പ് എയിലാണ് വരുന്നത്. അർജന്റീനക്ക് ഗ്രൂപ്പ് ഘട്ടത്തിൽ നേരിടേണ്ടി വരുന്ന ടീമുകൾ പെറു,ചിലി എന്നിവരെയാണ്. അതുപോലെതന്നെ ട്രിനിഡാഡ് Vs കാനഡ മത്സരം നടക്കാനുണ്ട്.ഈ മത്സരത്തിൽ വിജയിക്കുന്നവർ ഈ ഗ്രൂപ്പിലേക്കാണ് എത്തുക.മോശമല്ലാത്ത ഒരു ഗ്രൂപ്പിലാണ് അർജന്റീന ഉൾപ്പെട്ടിരിക്കുന്നത്.
ഗ്രൂപ്പ് ബിയിലാണ് മെക്സിക്കോ വരുന്നത്. അവരുടെ എതിരാളികൾ ഇക്വഡോർ,വെനിസ്വേല എന്നിവരാണ്. കൂടാതെ ഇവർക്കൊപ്പം ഇടം നേടിയത് ജമൈക്കയാണ്. ഗ്രൂപ്പ് സിയിലാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക ഇടം നേടിയിരിക്കുന്നത്. കരുത്തരായ ഉറുഗ്വയും ഇതേ ഗ്രൂപ്പിൽ തന്നെയാണ് വരുന്നത്.
ഇവരെ കൂടാതെ പനാമ,ബൊളീവിയ എന്നിവർ ഉൾപ്പെട്ടിരിക്കുന്നതും ഗ്രൂപ്പ് സിയിൽ തന്നെയാണ്. ബ്രസീൽ വരുന്നത് ഗ്രൂപ്പ് ഡിയിലാണ്.ബ്രസീലിന് കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല. എന്തെന്നാൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ കൊളംബിയയെ ബ്രസീലിന് നേരിടേണ്ടി വരുന്നുണ്ട്. കൂടാതെ പരാഗ്വയും ഇതേ ഗ്രൂപ്പിൽ ആണ് ഇടം നേടിയിരിക്കുന്നത്.ഇങ്ങനെയാണ് കോപ്പ അമേരിക്കയുടെ ഗ്രൂപ്പ് ഉള്ളത്.ഹോണ്ടുറാസും കോസ്റ്റാരിക്കയും തമ്മിൽ ഒരു യോഗ്യത മത്സരം കളിക്കുന്നുണ്ട്.അതിലെ വിജയികൾ ഈ ഗ്രൂപ്പിലേക്കാണ് എത്തുക.
അടുത്തവർഷം ജൂൺ മാസത്തിൽ ആരംഭിച്ച ജൂലൈ മാസത്തിലാണ് കോപ്പ അമേരിക്ക അവസാനിക്കുക. നിലവിലെ ജേതാക്കൾ അർജന്റീനയാണ്. ബ്രസീലിനെ തോൽപ്പിച്ചു കൊണ്ടായിരുന്നു അർജന്റീന കഴിഞ്ഞതവണ കിരീടം നേടിയിരുന്നത്.ഇത്തവണ ആ കിരീടം ആര് നേടും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.