ലോകത്തിന് ഒന്നടങ്കം അത്ഭുതമായി മാറി ക്രിസ്റ്റ്യാനോ,അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി കഴിഞ്ഞു.
ഇന്നലെ സൗദിയിൽ വെച്ച് നടന്ന കിങ്സ് കപ്പ് ക്വാർട്ടർ ഫൈനലിൽ ഒരു ഗംഭീര വിജയമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ സ്വന്തമാക്കിയത്. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് അൽ ശബാബിനെ അവർ പരാജയപ്പെടുത്തിയത്. മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ അൽ നസ്റിന് സാധിച്ചു. വിജയത്തോടുകൂടി സെമി ഫൈനലിൽ ക്ലബ്ബ് പ്രവേശിക്കുകയും ചെയ്തു.
5 വ്യത്യസ്ത താരങ്ങളാണ് ഇന്നലത്തെ മത്സരത്തിൽ അൽ നസ്റിന് വേണ്ടി ഗോളുകൾ നേടിയത്. എടുത്തു പറയേണ്ടത് ക്രിസ്റ്റ്യാനോ റൊണാൾഡോയെ തന്നെയാണ്. അദ്ദേഹം ഇന്നലെ ഗോൾ നേടി എന്ന് മാത്രമല്ല അർദ്ധ സെഞ്ചുറി പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. അതായത് ഈ വർഷം ആകെ 50 ഗോളുകൾ റൊണാൾഡോ പൂർത്തിയാക്കി കഴിഞ്ഞു.
മത്സരത്തിന്റെ 74 ആം മിനിട്ടിലാണ് റൊണാൾഡോ തന്റെ ഗോൾ കണ്ടെത്തിയത്. ഇത് എട്ടാം തവണയാണ് തന്റെ കരിയറിൽ ഒരു കലണ്ടർ വർഷത്തിൽ റൊണാൾഡോ 50 ഗോളുകൾ പൂർത്തിയാക്കുന്നത്. 2017 ന് ശേഷം ആദ്യമായും റൊണാൾഡോ 50 ഗോളുകൾ നേടിക്കഴിഞ്ഞു.38 കാരനായ താരത്തെ പ്രായം തളർത്തിയിട്ടില്ല എന്ന് തന്നെയാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. ആകെ 56 മത്സരങ്ങളാണ് ഈ വർഷം റൊണാൾഡോ കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 50 ഗോളുകൾക്ക് പുറമേ 14 അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.
അതായത് 64 ഗോൾ പങ്കാളിത്തങ്ങൾ ഈ വർഷം അദ്ദേഹം വഹിച്ചു കഴിഞ്ഞു.ഏർലിംഗ് ഹാലന്റ് മാത്രമാണ് ഈ വർഷം 50 ഗോളുകൾ പൂർത്തിയാക്കിയ മറ്റൊരു താരം. ഏതായാലും റൊണാൾഡോയുടെ ഈ മികവ് ഏവർക്കും അത്ഭുതമാണ്. ഓരോ മത്സരത്തിലും കൂടുതൽ ഗോൾ അടിച്ചു കൂട്ടുക എന്ന തൃഷ്ണതയോട് കൂടിയാണ് അദ്ദേഹം ഇപ്പോഴും കളിക്കുന്നത്.
സൗദി അറേബ്യൻ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകളും ഏറ്റവും കൂടുതൽ അസിസ്റ്റുകളും ഈ സീസണൽ റൊണാൾഡോയുടെ പേരിൽ തന്നെയാണ് ഉള്ളത്. അതേസമയം ഇന്നലെ നടന്ന മറ്റൊരു ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അൽ ഹിലാൽ വിജയിച്ചിട്ടുണ്ട്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അവർ അൽ താവൂനെ പരാജയപ്പെടുത്തിയത്.മിഷേൽ,മിട്രോവിച്ച്,മാൽക്കം എന്നിവരാണ് ഗോളുകൾ നേടിയത്.