Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

നെയ്മറെക്കാള്‍ ഗുരുതര ഫൗളാണ് വിബിന് നേരിടേണ്ടി വന്നത്,AIFFന് ഇതൊന്നും പ്രശ്നമില്ലായിരിക്കും? ആരാധകർ ചോദിക്കുന്നു.

2,483

കഴിഞ്ഞ സീസണിലെ മത്സര ബഹിഷ്കരണത്തെ തുടർന്ന് കടുത്ത അച്ചടക്ക നടപടികളാണ് കേരള ബ്ലാസ്റ്റേഴ്സിന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനിൽ നിന്നും നേരിടേണ്ടി വന്നത്. വലിയ പിഴ ക്ലബ്ബിനും പരിശീലകനും ലഭിച്ചു.ഇവാൻ വുക്മനോവിച്ചിന് 10 മത്സരങ്ങളിൽ നിന്ന് വിലക്കും ലഭിച്ചു.ഈ സീസണിലും കാര്യങ്ങൾക്ക് മാറ്റമില്ല.കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് നാളത്തെ മത്സരത്തിൽ വിലക്ക് കാരണം പങ്കെടുക്കാൻ കഴിയില്ല.50000 രൂപ പിഴയും ലഭിച്ചിരുന്നു.

റഫറിമാരെ വിമർശിച്ചതിനാണ് ബ്ലാസ്റ്റേഴ്സ് പരിശീലകന് വിലക്ക് ലഭിച്ചത്. നേരത്തെ കളിക്കളത്തിലെ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ടു കൊണ്ട് മിലോസ് ഡ്രിൻസിച്ച്,പ്രബീർ ദാസ് എന്നിവർക്ക് മൂന്ന് മത്സരങ്ങളിൽ വിലക്ക് ലഭിച്ചിരുന്നു. സമാനമായ പ്രശ്നങ്ങൾ മറ്റു പല എതിർ താരങ്ങളും സൃഷ്ടിച്ചിരുന്നു. എന്നാൽ അവർക്കാർക്കും ഇത്ര വലിയ ശിക്ഷ നേരിടേണ്ടി വന്നിട്ടില്ല.

ഒഡീഷയും മോഹൻ ബഗാനും തമ്മിൽ നടന്ന മത്സരത്തിൽ നിരവധി അനിഷ്ട സംഭവങ്ങൾ നടന്നിരുന്നു.അന്ന് പ്രശ്നങ്ങൾ സൃഷ്ടിച്ച താരങ്ങൾക്ക് ആർക്കും തന്നെ ഇത്തരത്തിലുള്ള ശിക്ഷാനടപടികൾ നേരിടേണ്ടി വന്നിട്ടില്ല. മോഹൻ ബഗാൻ പരിശീലകൻ റഫറിയോട് മോശമായി പെരുമാറിയിരുന്നു. നടപടി AIFF കൈകൊണ്ടിട്ടില്ല.എന്നാൽ ബ്ലാസ്റ്റേഴ്സ് നൽകിയ പരാതികൾ ഇപ്പോഴും ചുവപ്പ് നാടയിൽ കുരുങ്ങിക്കിടക്കുകയാണ്.

ബംഗളൂരു താരം വില്ല്യംസ് ബ്ലാസ്റ്റേഴ്സ് താരം ഐബനെ വംശീയമായി അധിക്ഷേപിച്ചിരുന്നു.ബ്ലാസ്റ്റേഴ്സ് AIFFന് നൽകിയ ആ പരാതിയിൽ എന്ത് നടപടി ഉണ്ടായി? മുംബൈക്കെതിരെയുള്ള മത്സരത്തിൽ പ്രബിർ ദാസിന്റെ കഴുത്ത് പിടിച്ച് ഞെരിച്ച താരത്തിന് കടുത്ത ശിക്ഷ നടപടികൾ നേരിടേണ്ടി വന്നിട്ടില്ല. ചെന്നയ്ക്കെതിരെയുള്ള മത്സരത്തിൽ വിബിൻ മോഹനൻ ഗുരുതരമായി ഫൗളിന് ഇരയായിരുന്നു. അദ്ദേഹത്തിന്റെ നട്ടെല്ല് തന്നെ തകർന്നേക്കാവുന്ന രൂപത്തിലുള്ള ഒരു ഫൗളാണ് ചെന്നൈ താരം നടത്തിയത്.2014-ൽ നെയ്മർക്ക് നട്ടെല്ലിന് ഗുരുതരമായി പരിക്കേൽക്കാൻ കാരണമായ ഫൗളിന് സമാനമായിരുന്നു ഈ ഫൗൾ.

എന്നാൽ റഫറിയോ അധികൃതരോ കണ്ടഭാവം നടിച്ചിട്ടില്ല.കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ വീഡിയോ സഹിതം പ്രതിഷേധം ഉയർത്തുന്നുണ്ട്.നടപടികൾ ഒന്നും ഉണ്ടായിട്ടില്ല.ചുരുക്കത്തിൽ ഇതൊക്കെ ബ്ലാസ്റ്റേഴ്സിന് മാത്രമാണോ ബാധകം എന്ന് തോന്നിപ്പോകും.