അവസാനം ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത് : കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഫ്രാങ്ക് ഡോവൻ
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പഞ്ചാബിനെ പരാജയപ്പെടുത്തിയത്.പഞ്ചാബിന്റെ മൈതാനത്ത് വച്ചുകൊണ്ടാണ് ഈ വിജയം നേടിയത്. രണ്ട് മത്സരങ്ങളിലെ ഇടവേളക്ക് ശേഷം ബ്ലാസ്റ്റേഴ്സ് ഇപ്പോൾ വിജയ വഴിയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന് ഗോളുകൾ നേടാനുള്ള നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു.പക്ഷേ ഗോളുകൾ നേടാൻ സാധിക്കാതെ പോവുകയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ലഭിച്ച പെനാൽറ്റിയാണ് ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചത്. ഫിനിഷിംഗിലെ അപാകതകൾ മാറ്റി നിർത്തിയാൽ മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സ് നടത്തി. മത്സരത്തിന്റെ അവസാനത്തിൽ സമനില ഗോൾ നേടാൻ വേണ്ടിയുള്ള ശ്രമങ്ങൾ പഞ്ചാബിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു.
എന്നാൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധവും ഗോൾകീപ്പർ സച്ചിൻ സുരേഷും മികച്ച പ്രകടനം നടത്തി രക്ഷപ്പെടുത്തുകയായിരുന്നു. മത്സരത്തിന്റെ അവസാനത്തിൽ പഞ്ചാബിനും നേടാൻ സാധിക്കാത്തത് തങ്ങളുടെ ഭാഗ്യം കൂടിയാണെന്ന് സഹ പരിശീലകനായ ഫ്രാങ്ക് ഡോവൻ പറഞ്ഞിട്ടുണ്ട്. മത്സരത്തിന്റെ നിയന്ത്രണം കേരള ബ്ലാസ്റ്റേഴ്സിന്റെ കൈവശമായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
ഇത് ഒരല്പം ബുദ്ധിമുട്ടുള്ള ഒരു മത്സരം തന്നെയായിരുന്നു. പക്ഷേ മത്സരത്തിന്റെ നിയന്ത്രണം ഞങ്ങളുടെ കൈവശമായിരുന്നു. ആദ്യപകുതിയിൽ ഗോൾ നേടാൻ സാധിക്കുമായിരുന്ന ചില അവസരങ്ങൾ ഞങ്ങൾക്ക് ലഭിച്ചു. എന്നാൽ അത് ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല.രണ്ടാം പകുതിയിൽ കൂടുതൽ പുഷ് ചെയ്യാൻ ഞാൻ ആവശ്യപ്പെട്ടിരുന്നു.അങ്ങനെയാണ് ആ പെനാൽറ്റി ഗോൾ ലഭിക്കുന്നത്.മത്സരത്തിന്റെ അവസാനത്തിൽ പഞ്ചാബ് ഗോൾ നേടിയില്ല എന്നുള്ളത് ഞങ്ങളുടെ ഭാഗ്യം കൂടിയാണ്, ഇതാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മത്സര ശേഷം പറഞ്ഞിട്ടുള്ളത്.
ഏതായാലും വിജയം നേടിയതോടുകൂടി 20 പോയിന്റുകൾ ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കി കഴിഞ്ഞിട്ടുണ്ട്. ഇനി മുംബൈ സിറ്റിക്കെതിരെയാണ് അടുത്ത മത്സരം ബ്ലാസ്റ്റേഴ്സ് കളിക്കുക. ആദ്യ മത്സരത്തിൽ അവരുടെ മൈതാനത്ത് വച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സ് തോൽവി രുചിച്ചിരുന്നു.അതിന് പ്രതികാരം തീർക്കുക എന്നത് തന്നെയാകും കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നത്.