ലയണൽ മെസ്സി തരംഗം അമേരിക്കയിൽ അലയടിക്കുകയാണ്.എങ്ങും മെസ്സിയാണ് ചർച്ച ചെയ്യപ്പെടുന്നത്.ഫുട്ബോളിന് വലിയ ഫാൻ ഫോളോവിംഗ് ഒന്നുമില്ലാത്ത അമേരിക്കയിൽ മെസ്സിയുടെ വരവ് വലിയ ഇമ്പാക്ട് ഉണ്ടാക്കിയിട്ടുണ്ട്.ഇപ്പോൾ ലയണൽ മെസ്സി കാരണം ജോലി നഷ്ടമായ ഒരാളുടെ കഥയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ക്രിസ്റ്റ്യൻ സലാമാങ്ക എന്നാണ് ആ വ്യക്തിയുടെ പേര്. അദ്ദേഹം ക്‌ളീനിംഗ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഇന്റർ മിയാമിയുടെ സ്റ്റേഡിയം വൃത്തിയാക്കേണ്ട ജോലി കമ്പനിക്കായിരുന്നു.ബസ് പാർക്കിലെ ബാത്റൂമിൽ ക്ലീൻ ആക്കാൻ വേണ്ടി പോകുന്ന സമയത്താണ് ഇന്റർ മിയാമിയുടെ ബസ് അവിടെ ഉണ്ടായിരുന്നത്. ലയണൽ മെസ്സിയും ഉണ്ടായിരുന്നു.
ഉടൻതന്നെ ഇദ്ദേഹം തന്റെ അർജന്റീന ജേഴ്സിയിൽ മെസ്സിയുടെ ഒരു ഓട്ടോഗ്രാഫ് വാങ്ങി. എന്നാൽ ഇത് സെക്യൂരിറ്റി കണ്ടുപിടിച്ചു. ജോലിക്കാർക്ക് താരങ്ങളുമായി ഇടപെടാൻ അനുവാദമില്ല. അതുകൊണ്ടുതന്നെ ഇദ്ദേഹം നിയമവിരുദ്ധമായാണ് പ്രവർത്തിച്ചത് എന്ന് കണ്ട കമ്പനി ഉടൻതന്നെ ഇദ്ദേഹത്തെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. മെസ്സി കാരണം ജോലി പോയി എന്നർത്ഥം.
ഇതൊക്കെ സലാമാങ്ക തന്നെയാണ് പറഞ്ഞത്.പക്ഷേ ജോലി പോയതിൽ അദ്ദേഹത്തിന് സങ്കടം ഒന്നുമില്ല. കാരണം ആ സെക്കൻഡുകൾ ഓരോന്നും വിലമതിക്കാനാവാത്തതാണ് എന്നാണ് സലാമങ്ക മാധ്യമങ്ങളോട് പറഞ്ഞത്.ജോലി പോയതോടെ ഇദ്ദേഹം വാർത്തകളിൽ നിറഞ്ഞുനിന്നു.