രാഹുലിന്റെ ഫൗൾ മനപ്പൂർവമാണോ? സഹതാരം പറയുന്നു!

കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ പഞ്ചാബിനോട് പരാജയപ്പെട്ടിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് കൊച്ചിയിൽ പരാജയപ്പെട്ടത്. മത്സരത്തിൽ അവരുടെ സൂപ്പർ താരമായ ലൂക്ക മജ്‌സെൻ തകർപ്പൻ പ്രകടനമായിരുന്നു പുറത്തെടുത്തിരുന്നത്.ഒരു ഗോളും ഒരു അസിസ്റ്റും അദ്ദേഹം നേടിയിരുന്നു.അദ്ദേഹത്തിന്റെ സെലിബ്രേഷൻ ആരാധകരെ ദേഷ്യം പിടിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാൽ അതിന് പിന്നാലെ മലയാളി താരമായ രാഹുൽ അദ്ദേഹത്തെ ഗുരുതരമായി ഫൗൾ ചെയ്തിരുന്നു.അതിന്റെ ഫലമായി കൊണ്ട് താരത്തിന്റെ താടിയെല്ല് പൊട്ടി.രണ്ട് പൊട്ടലുകളാണ് ഉള്ളത്.അദ്ദേഹം സർജറിക്ക് വിധേയനാവുകയാണ്.രണ്ട് മാസത്തോളം അദ്ദേഹം പുറത്തിരിക്കേണ്ടിവരും. ഇന്നലത്തെ മത്സരത്തിൽ ലൂക്ക അവർക്ക് വേണ്ടി കളിച്ചിരുന്നില്ല.

ഈ ഫൗളിന്റെ പേരിൽ വലിയ രൂപത്തിലുള്ള പ്രതിഷേധങ്ങളാണ് രാഹുലിന് ഏൽക്കേണ്ടിവന്നത്. അദ്ദേഹം മനപൂർവ്വം താരത്തെ ഫൗൾ ചെയ്തു വീഴ്ത്തി എന്നാണ് പലരും ആരോപിക്കുന്നത്.അദ്ദേഹത്തിന് സസ്പെൻഷൻ നൽകണമെന്ന് എതിർ ആരാധകർ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഇക്കാര്യത്തിൽ പ്രത്യേകിച്ച് അന്വേഷണങ്ങൾ ഒന്നും നടത്തുന്നില്ല.ഏതായാലും ഈ വിഷയത്തിൽ രാഹുലിനെ പിന്തുണയുമായി രംഗത്തുവന്നിരിക്കുകയാണ് ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരമായ മുഹമ്മദ് ഐമൻ.

അതായത് രാഹുൽ ചെയ്തത് മനപ്പൂർവ്വം അല്ല എന്നാണ് ഐമൻ പറഞ്ഞിട്ടുള്ളത്.രാഹുലിന്റെ നോട്ടം ബോളിലേക്ക് മാത്രമായിരുന്നു, അതുകൊണ്ടുതന്നെ മനപ്പൂർവമാണ് എന്ന് ഒരിക്കലും പറയാൻ കഴിയില്ല എന്നാണ് ഐമൻ പറഞ്ഞിട്ടുള്ളത്. അത് സാധാരണ രീതിയിൽ സംഭവിച്ച ഒരു ഫൗൾ മാത്രമാണ് എന്നാണ് ഇദ്ദേഹത്തിന്റെ ഭാഗം.

ആ ഫൗൾ ചെയ്തതിന് രാഹുലിനെ യെല്ലോ കാർഡ് ലഭിച്ചിരുന്നു.അതോടുകൂടി ആ ഇൻസിഡന്റ് അവിടെ അവസാനിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ ലൂക്കയെ നഷ്ടമായത് പഞ്ചാബിന് തിരിച്ചടിയാണ്. രാഹുൽ മനപ്പൂർവമാണ് ആ ഫൗൾ ചെയ്തത് പഞ്ചാബിന്റെ ഡയറക്ടർ ആരോപിക്കുകയും ചെയ്തിരുന്നു.

Kerala BlastersRahul Kp
Comments (0)
Add Comment