നിങ്ങളുടെ പിന്തുണയാണ് ഞങ്ങളെ മുന്നോട്ടു നയിക്കുന്നത്: നോഹയുടെ ഏറ്റവും പുതിയ മെസ്സേജ് കണ്ടോ!
കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ മത്സരത്തിൽ തന്നെ തോൽവിയുടെ കൈപ്പുനീർ രുചിക്കേണ്ടി വന്നിരുന്നു. പഞ്ചാബ് എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയിട്ടുള്ളത്.കൊച്ചിയിൽ സ്വന്തം കാണികൾക്ക് മുന്നിൽ വെച്ചുകൊണ്ടാണ് ഈ തോൽവി ഏറ്റുവാങ്ങേണ്ടി വന്നത് എന്നത് ഇതിന്റെ ആഘാതം വർദ്ധിപ്പിക്കുന്ന ഒരു കാര്യമാണ്. പ്രകടനവും മോശമായിരുന്നു എന്നത് ആരാധകർക്ക് നിരാശ മാത്രമാണ് നൽകുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഭേദപ്പെട്ട പ്രകടനം നടത്തിയ താരങ്ങളിൽ ഒരാൾ നോഹ സദോയിയാണ്.ആദ്യ പകുതിയിൽ കുറച്ചെങ്കിലും മുന്നേറ്റങ്ങൾ നടത്തിയത് അദ്ദേഹമാണ്. മതിയായ പിന്തുണ മധ്യനിരയിൽ നിന്നോ മറ്റുള്ള താരങ്ങളിൽ നിന്ന് അദ്ദേഹത്തിന് ലഭിക്കാതെ പോയത് തിരിച്ചടിയായി.അഡ്രിയാൻ ലൂണ വരുന്നതോടുകൂടി നോഹ സദോയി ഒന്ന് കൂടി മെച്ചപ്പെടും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
ആദ്യ മത്സരത്തിന് പിന്നാലെ ഈ താരം തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ആരാധകർക്കുള്ള ഒരു സന്ദേശമാണത്. ആഗ്രഹിച്ച ഒരു റിസൾട്ട് അല്ല ലഭിച്ചതെന്നും പൂർവാധികം ശക്തിയോടുകൂടി തിരികെ വരും എന്നുമാണ് നോഹ സദോയി എഴുതിയിട്ടുള്ളത്.അദ്ദേഹത്തിന്റെ സന്ദേശം നമുക്ക് പരിശോധിക്കാം.
‘ഈ ജേഴ്‌സി അണിയാനുള്ള ഒരു ഭാഗ്യം ലഭിച്ചു. അത്ഭുതകരമായ ആരാധകർക്ക് മുന്നിൽ ഈ ക്ലബ്ബിനെ പ്രതിനിധീകരിക്കാനുള്ള അവസരവും ലഭിച്ചു.ഞങ്ങൾ ആഗ്രഹിച്ച ഒരു റിസൾട്ട് അല്ല ലഭിച്ചിട്ടുള്ളത്. പക്ഷേ നിങ്ങളുടെ അസാധാരണമായ പിന്തുണയാണ് ഞങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്നത്. ഞങ്ങൾ പൂർവാധികം ശക്തിയോടുകൂടി തിരിച്ചുവരും ‘ ഇതാണ് നോഹ സദോയി എഴുതിയിട്ടുള്ളത്.
ഏതായാലും ആരാധകരെ കയ്യിലെടുക്കണമെങ്കിൽ തീർച്ചയായും ബ്ലാസ്റ്റേഴ്സിന് അടുത്ത മത്സരത്തിൽ വിജയം അനിവാര്യമാണ്.ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരം വരുന്ന ഞായറാഴ്ചയാണ് അരങ്ങേറുക.കൊച്ചിയിൽ വെച്ച് കൊണ്ട് തന്നെയാണ് മത്സരം നടക്കുക. മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അത് തീർച്ചയായും കാര്യങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുന്ന ഒന്നായിരിക്കും.