ഒരു ഹോം ടീമിനെ പോലെ കളിക്കണം,ഈ ആരാധകർ കാരണമാണല്ലോ ഞാൻ ക്ലബ്ബിനെ തിരഞ്ഞെടുത്തത്: മഞ്ഞപ്പടയെക്കുറിച്ച് സ്റ്റാറേ!

കേരള ബ്ലാസ്റ്റേഴ്സ് രണ്ടാമത്തെ ഹോം മത്സരത്തിന് ഇന്ന് ഇറങ്ങുകയാണ്. എതിരാളികൾ ഈസ്റ്റ് ബംഗാളാണ്. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 7:30നാണ് ഈ മത്സരം നടക്കുക.കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ച് കൊണ്ടാണ് മത്സരം അരങ്ങേറുക.ആദ്യ മത്സരത്തിൽ പരാജയപ്പെട്ടതിന്റെ ക്ഷീണം തീർക്കണമെങ്കിൽ ഇന്ന് വിജയിക്കേണ്ടതുണ്ട്.

കഴിഞ്ഞ മത്സരത്തിൽ ഏകദേശം 18,000 ത്തോളം ആരാധകർ ബ്ലാസ്റ്റേഴ്സിന്റെ മത്സരം വീക്ഷിക്കാൻ വേണ്ടി സ്റ്റേഡിയത്തിൽ എത്തിയിരുന്നു.പക്ഷേ നിരാശയായിരുന്നു ഫലം.ഹോം സ്റ്റേഡിയത്തിൽ പോയിന്റുകൾ കളഞ്ഞു കുളിക്കുന്നത് ഒരിക്കലും നല്ല കാര്യമല്ല.അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിലെങ്കിലും ബ്ലാസ്റ്റേഴ്സ് മൂന്ന് പോയിന്റുകൾ നേടും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. വിജയിച്ചില്ലെങ്കിൽ ആരാധകർ ക്ലബ്ബിനെ കൈവിടാനും സാധ്യതയുണ്ട്.

ഈ ക്ലബ്ബിനെ തിരഞ്ഞെടുക്കാനുള്ള കാരണങ്ങളിൽ ഒന്ന് ആരാധകരാണ് എന്ന് പരിശീലകനായ സ്റ്റാറേ പത്രസമ്മേളനത്തിൽ പറഞ്ഞിട്ടുണ്ട്. ഒരു ഹോം ടീമിനെ പോലെ കളിക്കേണ്ടതുണ്ട് ഒന്നും ആരാധകർ നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയത്തിൽ കളിക്കുമ്പോൾ പ്രത്യേക എനർജി ലഭിക്കുമെന്നും സ്റ്റാറേ കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

‘ഇവിടുത്തെ ആരാധകർ അത്ഭുതകരമാണ്.ഞാൻ കേരള ബ്ലാസ്റ്റേഴ്സിനെ തിരഞ്ഞെടുക്കാനുള്ള കാരണങ്ങളിൽ ഒന്ന് ഈ ആരാധകർ തന്നെയാണ്.വളരെയധികം എനർജി ഉള്ളവരാണ് ഇവർ. ഫുൾ സ്റ്റേഡിയത്തിൽ കളിക്കാൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.ഒരുപാട് എനർജിയോടുകൂടി ഞങ്ങൾ കളിക്കേണ്ടതുണ്ട്.ആരാധകർ നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയത്തിൽ കളിക്കുക എന്നുള്ളത് എളുപ്പമുള്ള കാര്യമാണ്.ഒരു ഹോം ടീമിനെ പോലെ ഞങ്ങൾ കളിക്കേണ്ടതുണ്ട്. മികച്ച രൂപത്തിൽ കളിക്കുക എന്നതാണ് ലക്ഷ്യം ‘ഇതാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ബ്ലാസ്റ്റേഴ്സിന് വിജയിക്കാൻ ആകുമോ എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്ന കാര്യം. കഴിഞ്ഞ മത്സരത്തിൽ കോയെഫിനെ ഡിഫൻസീവ് മിഡ്‌ഫീൽഡർ പൊസിഷനിൽ ആയിരുന്നു അദ്ദേഹം കളിപ്പിച്ചിരുന്നത്. കഴിഞ്ഞ ഇലവനിൽ സ്റ്റാറേ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്.വിബിൻ സ്റ്റാർട്ട് ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്.

Kerala BlastersMikael Stahre
Comments (0)
Add Comment