ക്ലബ്ബിന്റെ മോശം സമയത്തും കൂടെ വേണം,തായ്‌ലാൻഡിൽ നായ്ക്കുട്ടികൾ മാത്രമായിരുന്നു കാണാനുണ്ടായിരുന്നത് : ആരാധകരോട് സ്റ്റാറെ!

കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണത്തെ പ്രീ സീസൺ തായ്‌ലാൻഡിലായിരുന്നു സംഘടിപ്പിച്ചിരുന്നത്. ഏകദേശം ഒരു മാസത്തോളം അവിടെ ചെലവഴിച്ചിട്ടുണ്ട്.പ്രീ സീസൺ മത്സരങ്ങളിൽ ഒക്കെ തന്നെയും മികച്ച പ്രകടനം ക്ലബ്ബ് നടത്തിയിട്ടുണ്ട്.പിന്നീട് ഡ്യൂറന്റ് കപ്പിന് വേണ്ടി കൊടുക്കത്തയിലെത്തി. എന്നാൽ ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശരാക്കുകയായിരുന്നു.ഇപ്പോഴും കൊൽക്കത്തയിൽ തന്നെയാണ് ക്ലബ്ബ് തുടരുന്നത്.

ബ്ലാസ്റ്റേഴ്സിനെ രണ്ടുമാസത്തോളമായി പരിശീലിപ്പിക്കുന്ന പരിശീലകനാണ് മികയേൽ സ്റ്റാറെ. ഒരുമാസം തായ്‌ലാൻഡിലും പിന്നീട് ഒരു മാസം കൊൽക്കത്തയിലുമാണ് ക്ലബ്ബ് ചെലവഴിച്ചിട്ടുള്ളത്. ഇന്നലെ ഐഎസ്എൽ മീഡിയ ഡേക്ക് വേണ്ടി സ്റ്റാറെ കൊച്ചിയിലെത്തിയിരുന്നു.ആദ്യമായി കൊണ്ടാണ് അദ്ദേഹം കൊച്ചിയിൽ വരുന്നത്.ഈ വേളയിൽ ആരാധകരോട് ചില കാര്യങ്ങൾ അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ആരാധക പിന്തുണ ആവശ്യപ്പെടുകയാണ് അദ്ദേഹം ചെയ്യുന്നത്.ക്ലബ്ബിന്റെ നല്ല സമയത്തും മോശം സമയത്തും ക്ലബ്ബിനെ പിന്തുണക്കണം എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. തായ്‌ലാൻഡിൽ കളി കാണാൻ കേവലം നായ്കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നതെന്ന് തമാശരൂപേണ ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.പരിശീലകന്റെ വാക്കുകളെ മലയാളത്തിലെ പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇപ്രകാരമാണ്.

‘ ഒരുപാട് ആരാധകരുള്ള ടീമാണ് ബ്ലാസ്റ്റേഴ്സ് എന്നാണ് ഈ ക്ലബ്ബിനെ കുറിച്ച് എനിക്ക് ലഭിക്കുന്ന ആദ്യത്തെ അറിവ്. ആരാധകരോട് ഒന്നു മാത്രമാണ് എനിക്ക് പറയാനുള്ളത്. ടീമിന്റെ നല്ല സമയത്തും പിന്തുണക്കണം,ടീമിന്റെ മോശം സമയത്തും പിന്തുണക്കണം. ആദ്യ മത്സരത്തിന്റെ ആദ്യ നിമിഷം മുതൽ അവസാന മത്സരത്തിന്റെ അവസാന നിമിഷം വരെ കൂടെയുണ്ടാവണം. ആരാധക പിന്തുണ വളരെ പ്രധാനപ്പെട്ടതാണ്. തായ്‌ലാൻഡിലെ സൗഹൃദമത്സരങ്ങളിൽ പത്തുപേരും കുറെ നായ്ക്കുട്ടികളുമായിരുന്നു മത്സരം കാണാൻ ഉണ്ടായിരുന്നത്.ഡ്യൂറൻഡ് കപ്പിലും ആരാധകർ കുറവായിരുന്നു.ഇവിടെ കൊച്ചിയിൽ നിറഞ്ഞു കവിഞ്ഞ ആരാധകർക്ക് മുന്നിൽ കളിക്കാൻ ഞങ്ങൾ കാത്തിരിക്കുകയാണ് ‘ സ്റ്റാറെ പറഞ്ഞു.

ക്ലബ്ബിന്റെ ട്രാൻസ്ഫർ പോളിസികളോട് പലർക്കും വലിയ എതിർപ്പുണ്ട്. അതുകൊണ്ടുതന്നെ പലരും മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനങ്ങളിലാണ്.വെയിറ്റ് ആൻഡ് വാച്ച് പോളിസി മത്സരം കാണുന്നതിന്റെ കാര്യത്തിലും ഞങ്ങൾ കൈക്കൊള്ളുകയാണ് എന്നാണ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്

Kerala BlastersMikael Stahre
Comments (0)
Add Comment