കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദിനോട് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്. മത്സരത്തിൽ റഫറിയുടെ പിഴവുകൾ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായിട്ടുണ്ട് എന്നത് ശരി തന്നെ. പക്ഷേ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മോശമായിരുന്നു. മികച്ച ഗോളവസരങ്ങൾ ഉണ്ടാക്കിയെടുക്കാൻ പോലും ബ്ലാസ്റ്റേഴ്സിന് മത്സരത്തിൽ കഴിഞ്ഞിരുന്നില്ല.
അതുകൊണ്ടുതന്നെ ആരാധകർ വലിയ നിരാശയിലാണ്. കഴിഞ്ഞ മത്സരം വീക്ഷിച്ചതിനു ശേഷം സ്റ്റേഡിയത്തിന് പുറത്തുനിന്ന് ഒരു ബ്ലാസ്റ്റേഴ്സ് ആരാധകൻ നടത്തിയ പ്രതികരണം വലിയ രൂപത്തിൽ വൈറലാകുന്നുണ്ട്. ബ്ലാസ്റ്റേഴ്സിനെ എല്ലാം മറന്ന് പിന്തുണക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം.എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മോശമായതിൽ അദ്ദേഹത്തിന് വലിയ വേദനയുണ്ട്.അദ്ദേഹം മത്സരശേഷം പറഞ്ഞ ചില കാര്യങ്ങൾക്ക് നമുക്കൊന്നു നോക്കാം.
” കഴിഞ്ഞ രണ്ട് എവേ മത്സരവും കാണാൻ ഞങ്ങൾ പോയിട്ടുണ്ട്.കൊൽക്കത്തയിലേക്ക് പോയിട്ടുണ്ട്,അതിനുശേഷം മുംബൈയിലേക്കും പോയി.മൂന്ന് ദിവസം ലീവ് എടുത്ത് കഷ്ടപ്പെട്ടാണ് മുംബൈയിലേക്ക് പോയത്. എന്നിട്ട് അവിടെ നിന്നും നാണംകെട്ട തോൽവി ഏറ്റുവാങ്ങി മടങ്ങേണ്ടി വന്നു.ഇന്ന് ഹൈദരാബാദിനോട് പോലും തോറ്റു. ഇവരോട് പോലും വിജയിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ എങ്ങനെയാണ് നമ്മൾ കിരീടം നേടുക.പ്രകടനം വളരെ മോശമായിരുന്നു.എല്ലാം മറന്ന് ഈ ടീമിനെ പിന്തുണക്കുന്നവരാണ് നമ്മൾ. പക്ഷേ ഇപ്പോൾ വലിയ സങ്കടമുണ്ട് “ഇതാണ് ആ ആരാധകൻ പറഞ്ഞിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഒട്ടുമിക്ക ആരാധകരുടെയും ഇപ്പോഴത്തെ പ്രതികരണം ഇങ്ങനെയൊക്കെ തന്നെയാണ്.ബ്ലാസ്റ്റേഴ്സ് മികച്ച റിസൾട്ട് നൽകുന്നില്ല എന്നത് മാത്രമല്ല പ്രകടനവും മോശമായി കൊണ്ടിരിക്കുകയാണ്.ബ്ലാസ്റ്റേഴ്സ് ശക്തമായി തിരിച്ചുവരേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. അല്ലെങ്കിൽ കൂടുതൽ ആരാധകർ ക്ലബ്ബിനെ ഉപേക്ഷിക്കുന്നത് നമുക്ക് കാണേണ്ടി വന്നേക്കും.