കൊച്ചിയിലെ ആരാധകർ തിരിച്ചടിയാവുന്നത് ബ്ലാസ്റ്റേഴ്സിന് തന്നെയാണ്: കാരണസഹിതം പറഞ്ഞ് ലൂക്ക!
കേരള ബ്ലാസ്റ്റേഴ്സിന് ആദ്യമത്സരത്തിൽ തന്നെ തോൽവി വഴങ്ങേണ്ടി വന്നത് ആരാധകരെ സംബന്ധിച്ചിടത്തോളം നിരാശ നൽകിയ കാര്യമാണ്.പഞ്ചാബ് എഫ്സിയോടാണ് ബ്ലാസ്റ്റേഴ്സ് പരാജയം ഏറ്റുവാങ്ങിയത്. അവരുടെ സൂപ്പർ താരമായ ലൂക്ക മേയ്സണാണ് മത്സരത്തിൽ തിളങ്ങിയിട്ടുള്ളത്. ഒരു ഗോളും ഒരു അസിസ്റ്റും അദ്ദേഹം സ്വന്തമാക്കുകയായിരുന്നു. അദ്ദേഹത്തിന്റെ സെലിബ്രേഷൻ വലിയ രൂപത്തിൽ ശ്രദ്ധ നേടിയിരുന്നു.
കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്കുള്ള ഒരു മറുപടിയാണ് ആ സെലിബ്രേഷൻ എന്നായിരുന്നു അദ്ദേഹം നൽകിയ വിശദീകരണം.പകരക്കാരനായി ഇറങ്ങി അദ്ദേഹം നടത്തിയ തകർപ്പൻ പ്രകടനം പഞ്ചാബിന് തുണയാവുകയായിരുന്നു. ആരാധകർ തനിക്കെതിരെ അധിക്ഷേപങ്ങൾ ചൊരിഞ്ഞുവന്നും എന്നാൽ അത് തന്നെ ബാധിച്ചില്ല ലൂക്ക പറഞ്ഞിട്ടുണ്ട്.
ഫുട്ബോൾ താരങ്ങൾക്ക് നല്ല മനോബലം ആവശ്യമാണ് എന്നാണ് ഇദ്ദേഹം നൽകുന്ന കാരണം. മാത്രമല്ല കൊച്ചിയിലെ ആരാധകർ എതിർ ടീമിനേക്കാൾ കൂടുതൽ തിരിച്ചടിയാകുന്നത് കേരള ബ്ലാസ്റ്റേഴ്സിന് തന്നെയാണ് എന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.അതിന്റെ കാരണമായി കൊണ്ട് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് സമ്മർദ്ദം തന്നെയാണ്.ലൂക്കയുടെ വാക്കുകൾ ഇങ്ങനെയാണ്.
‘ കൊച്ചിയിലെ വലിയ കാണികൾക്ക് മുന്നിൽ കളിച്ചത് കൊണ്ട് എനിക്ക് സമ്മർദ്ദം ഒന്നും തോന്നിയിട്ടില്ല.ശാരീരികമായി മാത്രം കരുത്താർജിച്ചാൽ മതിയാകില്ല, നല്ല മനോബലം കൂടി ആവശ്യമാണ്.അതുണ്ടെങ്കിൽ ഒരു സമ്മർദ്ദവും നിങ്ങളെ ബാധിക്കില്ല.യഥാർത്ഥത്തിൽ ഇത്രയും വലിയ ആരാധകക്കൂട്ടം എതിരാളികൾക്കല്ല സമ്മർദ്ദം സൃഷ്ടിക്കുക. അതിനേക്കാൾ കൂടുതൽ സമ്മർദ്ദം സൃഷ്ടിക്കുക കേരള ബ്ലാസ്റ്റേഴ്സിന് തന്നെയാണ് ‘ ഇതാണ് പഞ്ചാബിന്റെ സൂപ്പർ താരം പറഞ്ഞിട്ടുള്ളത്.
ഏതായാലും സ്വന്തം കാണികൾക്ക് മുന്നിൽ വച്ചുകൊണ്ട് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് കേരള ബ്ലാസ്റ്റേഴ്സ് വലിയ തിരിച്ചടി ഏൽപ്പിക്കുന്ന കാര്യമാണ്.കൂടുതൽ കരുത്തോടെ തിരിച്ചുവരിക എന്നുള്ളത് മാത്രമാണ് ഇനി ബ്ലാസ്റ്റേഴ്സ് ചെയ്യേണ്ട കാര്യം.ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരവും സ്വന്തം മൈതാനത്ത് തന്നെയാണ് ബ്ലാസ്റ്റേഴ്സ് കളിക്കുന്നത്. ആ മത്സരത്തിൽ എങ്കിലും വിജയം നേടേണ്ടത് അനിവാര്യമാണ്.