കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ നാലാമത്തെ തോൽവിയാണ് ഇന്നലെ വഴങ്ങിയിട്ടുള്ളത്. ഒന്നിനെതിരെ 2 ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സിനെ ഹൈദരാബാദ് എഫ്സി പരാജയപ്പെടുത്തുകയായിരുന്നു.റഫറിയുടെ തെറ്റായ തീരുമാനങ്ങൾ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.ബ്ലാസ്റ്റേഴ്സിന്റെ പ്രകടനവും മോശമായിരുന്നു എന്ന് പറയാതിരിക്കാൻ വയ്യ.ഈ സീസണിൽ സ്റ്റാറേക്ക് കീഴിൽ ബ്ലാസ്റ്റേഴ്സ് മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
മുമ്പൊക്കെ കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിലെ മത്സരങ്ങൾ വിജയിച്ചിരുന്നു. എന്നാൽ ഇപ്പോൾ കൊച്ചിയിലെ മത്സരങ്ങളിൽ പോലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ്. അവസാനത്തെ രണ്ട് ഹോം മത്സരത്തിലും ബ്ലാസ്റ്റേഴ്സ് തോൽക്കുകയാണ് ചെയ്തിട്ടുള്ളത്.ബംഗളൂരു എഫ്സിക്കെതിരയുള്ള മത്സരം വീക്ഷിക്കാൻ വേണ്ടി 35,000 ത്തോളം ആരാധകർ സ്റ്റേഡിയത്തിൽ എത്തിയിരുന്നു.എന്നാൽ അവരെയെല്ലാം നിരാശപ്പെടുത്തി കൊണ്ട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു.
ഈ മോശം പ്രകടനം കൊണ്ട് തന്നെ ആരാധകർ ക്ലബ്ബിനെ കൈവിട്ടു തുടങ്ങിയിട്ടുണ്ട്. അതിന്റെ തെളിവ് ഇന്നലത്തെ അറ്റൻഡൻസ് തന്നെയാണ്. പകുതി ആരാധകർ മാത്രമാണ് ഇന്നലത്തെ മത്സരം വീക്ഷിക്കാൻ വേണ്ടി കൊച്ചി സ്റ്റേഡിയത്തിൽ എത്തിയിട്ടുള്ളത്. കൃത്യമായി പറഞ്ഞാൽ 15416 ആരാധകരാണ് ഇന്നലത്തെ മത്സരം കാണാൻ വേണ്ടി സ്റ്റേഡിയത്തിൽ എത്തിയിട്ടുള്ളത്. സാധാരണ ഇതിന്റെ ഇരട്ടി ആരാധകർ കൊച്ചി സ്റ്റേഡിയത്തിൽ ഉണ്ടാവാറുണ്ട്.
ബ്ലാസ്റ്റേഴ്സ് ഫാൻസ് ഇനിയും ക്ലബ്ബിനെ കയ്യൊഴിയാൻ തന്നെയാണ് സാധ്യത. തോൽവികൾ കാണാൻ ആരാധകർ ഇഷ്ടപ്പെടുന്നില്ല. നല്ല റിസൾട്ടുകൾ ഉണ്ടാക്കിയെടുത്താൽ മാത്രമാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ സ്റ്റേഡിയത്തിലേക്ക് വരികയുള്ളൂ. ആരാധകരുടെ എണ്ണം കുറയുന്നത് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനും വളരെയധികം തിരിച്ചടി ഏൽപ്പിക്കുന്ന കാര്യമാണ്.