ആ 10 താരങ്ങളെ നിലനിർത്തൂ, ബാക്കിയുള്ളവരെ ഒഴിവാക്കി വിടൂ!

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ ഇപ്പോൾ കടുത്ത നിരാശയിലും ദേഷ്യത്തിലുമാണ്. പതിവുപോലെ ഒരുപാട് പ്രതീക്ഷകളോട് കൂടിയായിരുന്നു അവർ ഈ സീസണിനെയും സമീപിച്ചിരുന്നത്.എന്നാൽ നിരാശ മാത്രമാണ് ഫലം. 8 മത്സരങ്ങൾ കഴിഞ്ഞപ്പോൾ പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്. കേവലം രണ്ട് വിജയങ്ങൾ മാത്രമാണ് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആഘോഷിക്കാൻ കഴിഞ്ഞിട്ടുള്ളത്.

അതുകൊണ്ടുതന്നെ വലിയ പ്രതിഷേധങ്ങളാണ് ആരാധകർ സോഷ്യൽ മീഡിയയിലൂടെ ക്ലബ്ബിനെതിരെ ഉയർത്തുന്നത്. പ്രത്യേകിച്ച് എക്‌സിൽ ഇത്തരത്തിലുള്ള ഒരുപാട് അഭിപ്രായങ്ങൾ നമുക്ക് കാണാൻ കഴിയും. അതിൽ ഒരു ആരാധകന്റെ അഭിപ്രായം നമുക്ക് എടുത്തു പരിശോധിക്കാം. 10 താരങ്ങളെ നിലനിർത്തി ബാക്കി എല്ലാ താരങ്ങളെയും പുറത്താക്കണം എന്നാണ് അദ്ദേഹം ക്ലബ്ബ് മാനേജ്മെന്റിനോട് ആവശ്യപ്പെടുന്നത്.ആ ബ്ലാസ്റ്റേഴ്സ് ആരാധകൻ എക്‌സിൽ എഴുതിയത് നോക്കാം

“ജീസസ്,പെപ്ര,നോവ,നവോച്ച,വിബിൻ,അസ്ഹർ,ഐമൻ,ഫ്രഡി,കോറോ സിംഗ്,ഫോം കണ്ടെത്തുകയാണെങ്കിൽ ലൂണയും.ഈ താരങ്ങളെ നിലനിർത്തി ബാക്കിയുള്ള എല്ലാ താരങ്ങളെയും ബ്ലാസ്റ്റേഴ്സ് പുറത്താക്കണം. എന്നിട്ട് കുറച്ച് പണം ചിലവഴിച്ച് കൂടുതൽ മികച്ച താരങ്ങളെ ടീമിലേക്ക് കൊണ്ടു വരണം ” ഇതാണ് ബ്ലാസ്റ്റേഴ്സ് ഉടമസ്ഥനായ നിഖിലിനോടും സ്പോർട്ടിംഗ് ഡയറക്ടർ ആയ സ്കിൻകിസിനോടും ആരാധകൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതുപോലെയുള്ള ഒരുപാട് അഭിപ്രായങ്ങൾ നമുക്ക് എക്‌സിൽ കാണാൻ കഴിയും. കുറച്ച് താരങ്ങളെ നിലനിർത്തി ബാക്കി എല്ലാവരെയും ഒഴിവാക്കണമെന്ന് തന്നെയാണ് ആരാധകർ ആവശ്യപ്പെടുന്നത്. ഒരു വലിയ അഴിച്ചു പണി അവർ ആവശ്യപ്പെടുന്നുണ്ട്. അത് ഉടനെയൊന്നും സാധ്യമാവില്ല എന്നത് വ്യക്തമാണ്.ബ്ലാസ്റ്റേഴ്സ് ആരാധകർ ഒരുപാട് കാലം കാത്തിരിക്കേണ്ടി വന്നേക്കും.

Kerala Blasters
Comments (0)
Add Comment