ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും വലിയ ആരാധകക്കൂട്ടം കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടമാണ് എന്ന് പറയേണ്ടിവരും. ആദ്യ മത്സരത്തിൽ 18000ത്തോളം ആരാധകരായിരുന്നു സ്റ്റേഡിയത്തിൽ എത്തിയിരുന്നത്.രണ്ടാമത്തെ മത്സരത്തിൽ അത് ഇരുപത്തിഅയ്യായിരത്തോളമായി മാറി.കഴിഞ്ഞ മത്സരത്തിൽ വിജയിച്ചു കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്സ് കൂടുതൽ ആരാധകരെ ഇനി പ്രതീക്ഷിക്കുന്നുണ്ട്. പ്രത്യേകിച്ച് അടുത്ത ഹോം മത്സരം ചിരവൈരികളായ ബംഗളൂരു എഫ്സിക്കെതിരെയാണ്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ കുറിച്ച് എല്ലാ താരങ്ങളും വാ തോരാതെ സംസാരിക്കാറുണ്ട്.പല താരങ്ങളെയും ബ്ലാസ്റ്റേഴ്സിലേക്ക് ആകർഷിപ്പിക്കുന്ന ഘടകങ്ങളിൽ ഒന്ന് ഈ ആരാധക കൂട്ടം തന്നെയാണ്. അത് താരങ്ങളും പരിശീലകരും എല്ലാം എടുത്തു പറഞ്ഞിട്ടുള്ള ഒരു കാര്യമാണ്. പുതിയ താരം ജീസസ് ജിമിനസും ആരാധകരെ കുറിച്ച് സംസാരിച്ചിട്ടുണ്ട്.ഈ ആരാധകരുടെ മുന്നിൽ വെച്ച് കളിക്കാൻ വേണ്ടിയാണ് താൻ ബ്ലാസ്റ്റേഴ്സിനെ തിരഞ്ഞെടുത്തത് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.
താൻ ഒരു ഫുട്ബോൾ താരം ആവാനുള്ള കാരണങ്ങളിൽ ഒന്ന് ഫുട്ബോളിലെ ആരാധകരാണെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ദി ഹിന്ദുവിനോട് സംസാരിക്കുകയായിരുന്നു ഈ സ്പാനിഷ് സ്ട്രൈക്കർ.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് പോകാം.
‘കേരള ബ്ലാസ്റ്റേഴ്സിന് ഒരു വലിയ ആരാധക കൂട്ടം തന്നെയുണ്ട്. അതിന്റെ ഭാഗമാവാൻ കൂടി വേണ്ടിയാണ് ഞാൻ ഇവിടേക്ക് എത്തിയത്.വലിയ ആരാധകർക്ക് മുന്നിൽ കളിക്കുക എന്നുള്ളത് എന്നെ സംബന്ധിച്ചിടത്തോളം എപ്പോഴും മനോഹരമായ ഒരു കാര്യമാണ്. ഞാൻ ഒരു ഫുട്ബോൾ താരം ആവാനുള്ള കാരണങ്ങളിൽ ഒന്ന് ഇത്തരത്തിലുള്ള ആരാധകർ കൂടിയാണ് ‘ ഇതാണ് സ്പാനിഷ് താരം പറഞ്ഞിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ആദ്യത്തെ മത്സരത്തിൽ ഗോളടിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു.ഇനി അടുത്ത മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് വിജയ കുതിപ്പ് തുടരും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.എന്നാൽ കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല.പെഡ്രോ ബെനാലിയുടെ നോർത്ത് ഈസ്റ്റ് സമീപകാലത്ത് തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന ടീമാണ്.