കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലും ആരാധകരെ നിരാശപ്പെടുത്തി കൊണ്ടാണ് തുടങ്ങിയിരിക്കുന്നത്. ഡ്യൂറൻഡ് കപ്പിൽ നേരത്തെ തന്നെ ക്ലബ്ബ് പുറത്താക്കുകയായിരുന്നു.ഇതോടെ കന്നിക്കിരീടത്തിന് വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പ് തുടരുകയാണ്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഒരു കിരീടം പോലും നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരു കിരീടം പോലും നേടാത്ത ക്ലബ് ആയിക്കൊണ്ട് അവശേഷിക്കുന്നത് കേരള ബ്ലാസ്റ്റേഴ്സ് മാത്രമാണ്.
ഇത് ആരാധകരെ വല്ലാത്ത ദേഷ്യം പിടിപ്പിക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ ഇപ്പോഴത്തെ പോളിസികളിൽ പ്രതിഷേധം അറിയിച്ചുകൊണ്ട് മഞ്ഞപ്പട ഒരു വലിയ സ്റ്റേറ്റ്മെന്റ് ഇറക്കുകയും ചെയ്തിരുന്നു. കൃത്യമായ ട്രാൻസ്ഫറുകൾ ഇല്ല,പരിശീലന സൗകര്യം ഇല്ല,റിസൾട്ടുകൾ ഇല്ല എന്നൊക്കെ ആരാധകരെ വല്ലാതെ ദേഷ്യം പിടിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ട്വിറ്ററിൽ വലിയ പ്രതിഷേധങ്ങൾ അരങ്ങേറുകയും ചെയ്യുന്നുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഒരു ആരാധകൻ തന്റെ പ്രതിഷേധം പങ്കുവെച്ചിട്ടുണ്ട്. ക്ലബ്ബിനെ നല്ല രീതിയിൽ നടത്തിക്കൊണ്ടു പോകാനാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലെങ്കിൽ ക്ലബ്ബിനോട് പാഷൻ ഉള്ള വേറെ ആർക്കെങ്കിലും വിൽക്കാൻ ഈ ആരാധകൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെയാണ്.
‘ ഒരുപാട് ആരാധക കൂട്ടമുള്ള ഒരു ക്ലബ്ബ്. തങ്ങളുടെ പ്രിയപ്പെട്ട ക്ലബ്ബിന്റെ മത്സരങ്ങൾ കാണാൻ വേണ്ടി സമയം ചിലവഴിക്കുന്ന ഒരുപാട് ആരാധകർ.ക്ലബ്ബ് തങ്ങളെ നിരാശപ്പെടുത്തില്ല എന്ന് പ്രതീക്ഷിക്കുന്ന ഒരുപാട് ആരാധകർ. എന്നാൽ 10 വർഷത്തിനിടെ ഈ ആരാധകർക്ക് ക്ലബ്ബ് നൽകിയത് നിരാശപ്പെടുത്തുന്ന റിസൾട്ടുകൾ മാത്രം. ഒരു ശതമാനം പോലും ഇംപ്രൂവ്മെന്റ് ക്ലബ്ബിന് ഉണ്ടായിട്ടില്ല.ഒന്നെങ്കിൽ മര്യാദയ്ക്ക് ഈ ക്ലബ്ബിനെ മുന്നോട്ടു കൊണ്ടുപോകൂ, അല്ലെങ്കിൽ പാഷൻ ഉള്ള ആർക്കെങ്കിലും ഈ ക്ലബ്ബിനെ വിൽക്കൂ ‘ ഇതാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനോട് ആരാധകൻ ആവശ്യപ്പെട്ടിട്ടുള്ളത്.
ഏതായാലും ഇത്തവണയും വലിയ പ്രതീക്ഷകൾ ഒന്നും തന്നെ ബ്ലാസ്റ്റേഴ്സ് ആരാധകർ വെച്ച് പുലർത്തുന്നില്ല. കാരണം മറ്റുള്ള ടീമുകളെ വെച്ച് നോക്കുമ്പോൾ ബ്ലാസ്റ്റേഴ്സ് ശരാശരി ടീം മാത്രമാണ്.നോർത്ത് ഈസ്റ്റ് യുണൈറ്റഡ് അടക്കമുള്ള ടീമുകൾ ഒരുപാട് പുരോഗതി പ്രാപിച്ചു കഴിഞ്ഞു. ബ്ലാസ്റ്റേഴ്സിന് മാത്രമാണ് വലിയ പുരോഗതി ഒന്നും രേഖപ്പെടുത്താന്‍ സാധിക്കാതെ പോയിട്ടുള്ളത്.