ആരാധകർ സുരക്ഷിതരാണെന്ന് നിഖിൽ, ഔദ്യോഗികമായി പരാതി നൽകുമെന്നും ബ്ലാസ്റ്റേഴ്സ് ഉടമസ്ഥൻ!

ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് കൊൽക്കത്തൻ ക്ലബ്ബായ മുഹമ്മദൻ എസ്സിയെ പരാജയപ്പെടുത്തിയിട്ടുള്ളത്.ആദ്യ പകുതിയിൽ ഒരു ഗോളിന് ബ്ലാസ്റ്റേഴ്സ് പിറകിൽ പോവുകയായിരുന്നു. എന്നാൽ രണ്ടാം പകുതിയിലെ രണ്ട് ഗോളുകൾ തിരിച്ചടിച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കുകയായിരുന്നു.

പെനാൽറ്റിയിലൂടെയാണ് എതിരാളികൾ ലീഡ് കരസ്ഥമാക്കിയത്. എന്നാൽ നോഹയുടെ അസിസ്റ്റിൽ നിന്ന് പെപ്ര നേടിയ ഗോൾ കേരള ബ്ലാസ്റ്റേഴ്സിന് സമനില നേടിക്കൊടുക്കുകയായിരുന്നു. തൊട്ടു പിന്നാലെ ജീസസിന്റെ വിജയഗോളും പിറന്നു.ഒരു തകർപ്പൻ ഹെഡറിലൂടെയാണ് അദ്ദേഹം ഗോൾ നേടിയിട്ടുള്ളത്.

എന്നാൽ ഈ മത്സരത്തിനിടയിൽ പലപ്പോഴും മുഹമ്മദൻ എസ്സി ആരാധകർ അക്രമാസക്തരായിരുന്നു.കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നേരെയും അവർ ആക്രമണങ്ങൾ അഴിച്ചു വിട്ടിട്ടുണ്ട്.ബ്ലാസ്റ്റേഴ്സ് ആരാധകർ ആഘോഷിക്കുന്ന സമയത്ത് കുപ്പികളും കല്ലുകളും ഒക്കെ അവർ എറിയുകയായിരുന്നു. കൂടാതെ മരക്കഷണങ്ങളും ചെരുപ്പുകളും ഒക്കെ മൈതാനത്തേക്ക് എറിയുകയും ചെയ്തിരുന്നു.അങ്ങനെ മത്സരം തടസ്സപ്പെടുകയും ചെയ്തിരുന്നു.

ഏതായാലും ഇക്കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥനായ നിഖിൽ ചില അപ്ഡേറ്റുകൾ നൽകിയിട്ടുണ്ട്.ബ്ലാസ്റ്റേഴ്സ് ആരാധകർ എല്ലാവരും സുരക്ഷിതരാണ് എന്നും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.ഈ ആക്രമണങ്ങൾ നടത്തിയ എതിർ ആരാധകരെ വെറുതെ വിടാൻ കേരള ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നില്ല. ഒരു ഒഫീഷ്യൽ കമ്പ്ലൈന്റ് ഉടൻ തന്നെ നൽകുമെന്നും കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥൻ പറഞ്ഞിട്ടുണ്ട്.

പ്രത്യേകമായി പരാതി നൽകിയാൽ ഐഎസ്എൽ അധികൃതർക്ക് ഇക്കാര്യത്തിൽ നടപടി എടുക്കേണ്ടിവരും. അങ്ങനെയാണ് എന്നുണ്ടെങ്കിൽ മുഹമ്മദൻ എസ്സി ആരാധകർക്ക് ശിക്ഷ നടപടി നേരിടേണ്ടി വരും. സാമൂഹിക മാധ്യമങ്ങളിലൂടെ വലിയ പ്രതിഷേധമാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഇപ്പോൾ ഉയർത്തുന്നത്. ഒരിക്കലും അംഗീകരിക്കാനാവാത്ത പെരുമാറ്റം തന്നെയാണ് എതിർ ആരാധകരിൽ നിന്നും ഉണ്ടായിട്ടുള്ളത്.

Kerala Blasters
Comments (0)
Add Comment