കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ പതിനൊന്നാം സീസണിലെ ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ്സിയെയാണ് നേരിടുക. ഞായറാഴ്ച വൈകിട്ട് 7:30ന് കൊച്ചി കലൂർ സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.ഒരു വലിയ ആരാധക കൂട്ടം തന്നെ ഈ മത്സരം വീക്ഷിക്കാൻ കൊച്ചിയിൽ എത്തുമെന്ന കാര്യത്തിൽ തർക്കങ്ങൾ ഒന്നുമില്ല.ആദ്യ മത്സരത്തിൽ തന്നെ ആരാധകരുടെ കരുത്ത് കാണിക്കാൻ മഞ്ഞപ്പട തയ്യാറായി കഴിഞ്ഞിട്ടുണ്ട്.
കൊച്ചി സ്റ്റേഡിയത്തിൽ വന്നുകൊണ്ട് വിജയം സ്വന്തമാക്കി തിരികെ പോവുക എന്നത് എതിരാളികളെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ കഴിഞ്ഞ സീസണിൽ പഞ്ചാബ് അത് ചെയ്ത് കാണിച്ചിട്ടുണ്ട്. ഇത്തവണ പഞ്ചാബിനെ വീഴ്ത്തിയെ മതിയാകൂ.ബ്ലാസ്റ്റേഴ്സ് കൂടുതൽ പോരാട്ട വീരത്തോടുകൂടി കളിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.ടീമിന് ആവശ്യമായ എല്ലാ പിന്തുണകളും ആരാധകരുടെ ഭാഗത്ത് നിന്നുമുണ്ടാകും.
മത്സരത്തെ കുറിച്ച് വിശദമായി കൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ മികയേൽ സ്റ്റാറേ സംസാരിച്ചിട്ടുണ്ട്. മത്സരം വളരെ കടുത്തതായിരിക്കും എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. പക്ഷേ കേരള ബ്ലാസ്റ്റേഴ്സിന്റെ 12ആം നമ്പർ അഥവാ ആരാധകർ ഈ മത്സരത്തിന്റെ റിസൾട്ട് നിർണയിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതായത് ആരാധകർ സ്റ്റേഡിയത്തിനകത്ത് ക്ലബ്ബിനും താരങ്ങൾക്കും വലിയ പ്രചോദനമേകിയാൽ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വിജയിക്കാൻ കഴിയും എന്നാണ് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുള്ളത്.സ്റ്റാറേയുടെ വാക്കുകൾ ഇപ്രകാരമാണ്.
‘ഞായറാഴ്ച്ച ഒരു കടുത്ത പോരാട്ടമാണ് ഞാൻ പ്രതീക്ഷിക്കുന്നത്.ഒരു ബലാബലമായിട്ടുള്ള ശക്തി പരീക്ഷണമായിരിക്കും. പക്ഷേ നമ്മുടെ പന്ത്രണ്ടാം നമ്പർ അഥവാ ആരാധകർ ഈ മത്സരത്തിന്റെ വിജയത്തിനും പരാജയത്തിനുമിടക്കുള്ള ഒരു വ്യത്യാസമായി നിലകൊള്ളും എന്നാണ് ഞാൻ കരുതുന്നത് ‘ സ്റ്റാറേ പറഞ്ഞു.
ആരാധകരുടെ പിന്തുണയിൽ ഈ മത്സരത്തിൽ വിജയിച്ചു കയറാൻ കഴിയും എന്ന പ്രതീക്ഷയിൽ തന്നെയാണ് കോച്ച്.ഡ്യൂറന്റ് കപ്പിൽ ബ്ലാസ്റ്റേഴ്സ് പഞ്ചാബിനോട് സമനില വഴങ്ങിയിരുന്നു. അതിനേക്കാൾ മികച്ച പ്രകടനം ക്ലബ്ബിന് ആവശ്യമുണ്ട്.ഇത്തവണ ഐഎസ്എല്ലിൽ 13 ക്ലബ്ബുകളാണ് ഉള്ളത്. ഗ്രൂപ്പ് ഘട്ടത്തിൽ 24 മത്സരങ്ങൾ ടീമുകൾ കളിക്കേണ്ടി വന്നേക്കും.