കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തിൽ ആരാധകർ എല്ലാവരും കടുത്ത അസംതൃപ്തരാണ്. സോഷ്യൽ മീഡിയയിൽ പ്രതിഷേധങ്ങൾ നാൾക്കുനാൾ വർദ്ധിച്ചുവരികയാണ്. ആരാധക കൂട്ടായ്മകളായ മഞ്ഞപ്പടയും ബ്ലാസ്റ്റേഴ്സ് ആർമിയും ക്ലബ്ബിനെതിരെ സ്റ്റേറ്റ്മെന്റ് ഇറക്കിയിട്ടുണ്ട്. ഇനിമുതൽ മത്സരങ്ങൾ ബഹിഷ്കരിക്കണമെന്ന് വരെ ആരാധകർ ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്.എംറ്റി സ്റ്റേഡിയം എന്ന ക്യാമ്പയിനും തുടങ്ങിയിട്ടുണ്ട്.
കൊച്ചിയിലെ ഹോം മൈതാനത്ത് പോലും കേരള ബ്ലാസ്റ്റേഴ്സ് വലിയ തോൽവികൾ ഏറ്റുവാങ്ങുകയാണ്.അതുകൊണ്ടുതന്നെ ആരാധകർക്ക് മടുത്തു തുടങ്ങിയിട്ടുണ്ട്.ആരാധകരുടെ എണ്ണത്തിൽ വലിയ ഇടിവ് സംഭവിക്കുകയും ചെയ്തിട്ടുണ്ട്.ഇനി വരുന്ന മത്സരങ്ങളിൽ ഇതിനേക്കാൾ കൂടുതൽ ഇടിവ് സംഭവിക്കാൻ സാധ്യതയുണ്ട്. ഇത് മുൻകൂട്ടി കണ്ട കേരള ബ്ലാസ്റ്റേഴ്സ് ഒരു മാറ്റം നടത്തി എന്നാണ് അറിയാൻ കഴിയുന്നത്. അതായത് ആരാധകരെ സ്റ്റേഡിയത്തിലേക്ക് ആകർഷിക്കാൻ വേണ്ടി ടിക്കറ്റ് വില ക്ലബ്ബ് വലിയ തോതിൽ കുറച്ചിട്ടുണ്ട്.
VIP ഗാലറി ഒഴികെയുള്ള ടിക്കറ്റുകൾക്കാണ് വില കുറച്ചിട്ടുള്ളത്. സീസൺ ആരംഭിക്കുമ്പോൾ നോർത്ത്- സൗത്ത് ഗാലറികളിലെ ടിക്കറ്റ് വില ചുരുങ്ങിയത് 300 രൂപയായിരുന്നു. ഈസ്റ്റ്-വെസ്റ്റ് ഗാലറികളിലെ ടിക്കറ്റ് നിരക്ക് 400 രൂപയായിരുന്നു. ലോവർ ഗാലറിയിലെ ടിക്കറ്റ് നിരക്ക് 750 രൂപയായിരുന്നു. ഇതിൽ എല്ലാം മാറ്റം സംഭവിച്ചു കഴിഞ്ഞു. 200 രൂപക്ക് വരെ ഇപ്പോൾ ടിക്കറ്റ് ലഭ്യമാണ്. അത്രയും വലിയ ഒരു മാറ്റമാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയത് എന്നാണ് അറിയാൻ സാധിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരം മോഹൻ ബഗാനെതിരെയാണ് കളിക്കുക. എന്നാൽ അത് മോഹൻ ബഗാന്റെ മൈതാനത്ത് വച്ചുകൊണ്ടാണ് നടക്കുന്നത്. അതിനുശേഷം മറ്റൊരു കൊൽക്കത്ത ക്ലബ്ബായ മുഹമ്മദൻ എസ്സിക്കെതിരെ ബ്ലാസ്റ്റേഴ്സ് കളിക്കുന്നുണ്ട്.ആ മത്സരം കൊച്ചിയിലാണ് നടക്കുന്നത്.അതിനുവേണ്ടിയുള്ള ടിക്കറ്റ് വിലയാണ് ഇപ്പോൾ കുറച്ചിട്ടുള്ളത്. ഡിസംബർ 22ആം തീയതി ഞായറാഴ്ചയാണ് ആ മത്സരം നടക്കുന്നത്.