ഞങ്ങൾ ആരാധകർക്ക് വേണ്ടിയാണ് കളിക്കുന്നത്, അതിന്റെ മാറ്റം കാണാനുമുണ്ട്: ബ്ലാസ്റ്റേഴ്സ് കോച്ച്
കേരള ബ്ലാസ്റ്റേഴ്സ് നാല് മത്സരങ്ങളാണ് ഐഎസ്എല്ലിൽ കളിച്ചു കഴിഞ്ഞിട്ടുള്ളത്.ആദ്യ മത്സരത്തിൽ സ്വന്തം മൈതാനത്ത് പരാജയപ്പെട്ടു.എന്നാൽ രണ്ടാമത്തെ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സ് തിരിച്ചുവരവ് നടത്തി. മൂന്നാമത്തെയും നാലാമത്തെയും മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങി.പക്ഷേ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ആരാധകർക്ക് നിരാശ മാത്രമാണ് ബാക്കി.
മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സ് നടത്തുന്നുണ്ട്. ഒരുപാട് ഗോളവസരങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്.പക്ഷേ ഗോൾ നേടാനോ വിജയിക്കാനോ സാധിക്കുന്നില്ല. വിജയം ഉറപ്പിക്കാമായിരുന്ന രണ്ട് മത്സരമാണ് ബ്ലാസ്റ്റേഴ്സിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്. ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ചില മേഖലകളിൽ ഇനിയും പുരോഗതി കൈവരിക്കേണ്ടതുണ്ട്. ഡിഫൻസും ഗോൾകീപ്പറും ചില സന്ദർഭങ്ങളിൽ അബദ്ധങ്ങൾ വരുത്തിവെക്കുന്നതും തിരിച്ചടിയാകുന്നുണ്ട്.
മത്സരശേഷം കേരള ബ്ലാസ്റ്റേഴ്സിന്റെ പുരോഗതിയെക്കുറിച്ച് പരിശീലകൻ സ്റ്റാറേ സംസാരിച്ചിട്ടുണ്ട്.ബ്ലാസ്റ്റേഴ്സ് ഓരോ മത്സരം കൂടുന്തോറും ഇംപ്രൂവ് ആവുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ആരാധകർക്ക് വേണ്ടിയാണ് തങ്ങൾ കളിക്കുന്നത് എന്നുള്ള നിലപാടും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.സ്റ്റാറേയുടെ വാക്കുകളിലേക്ക് പോകാം.
‘ ഞങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.പക്ഷേ ഏറ്റവും അവസാനത്തിൽ വിജയങ്ങൾക്ക് മാത്രമാണ് പ്രാധാന്യം. പക്ഷേ ഞങ്ങൾ നിലവിൽ കൂടുതൽ എനർജറ്റിക്കാണ്.അത് എനിക്ക് തിരിച്ചറിയാൻ സാധിക്കുന്നുണ്ട്.ഞങ്ങൾ നന്നായി ഹാർഡ് വർക്ക് ചെയ്യുന്നു.ഞങ്ങളുടെ ആറ്റിറ്റ്യൂഡ് പ്രകടിപ്പിക്കുന്നു.ഞങ്ങൾ പരസ്പരം ഓരോരുത്തർക്ക് വേണ്ടിയാണ് കളിക്കുന്നത്. കൂടാതെ ആരാധകർക്ക് വേണ്ടിയുമാണ് കളിക്കുന്നത് ‘ ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും വിജയം നേടാൻ സാധിക്കുന്നില്ല എന്നത് നിരാശാജനകമാണ്. ഇനിയും ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത് മറ്റൊരു എവേ മത്സരമാണ്. ഇന്റർനാഷണൽ ബ്രേക്കിന് ശേഷം കൊൽക്കത്ത ക്ലബ്ബായ മുഹമ്മദൻ എസ്സിയെയാണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുക.