ആരാധകരുടെ ആശങ്കയും പ്രതിഷേധവും, പ്രതികരിച്ച് ബ്ലാസ്റ്റേഴ്സ് CEO
കേരള ബ്ലാസ്റ്റേഴ്സിന് വളരെ മോശം തുടക്കമാണ് ഇത്തവണ ലഭിച്ചിട്ടുള്ളത്.8 മത്സരങ്ങൾ കളിച്ചിട്ട് കേവലം രണ്ടു മത്സരങ്ങളിൽ മാത്രമാണ് വിജയിച്ചിട്ടുള്ളത്.അവസാനത്തെ മൂന്നു മത്സരങ്ങളിലും പരാജയപ്പെട്ടു.അതുകൊണ്ടുതന്നെ ആരാധകർ വലിയ പ്രതിഷേധങ്ങളാണ് ഇപ്പോൾ ഉയർത്തുന്നത്. സോഷ്യൽ മീഡിയയിലൂടെ വലിയ വിമർശനങ്ങൾ ബ്ലാസ്റ്റേഴ്‌സിന് ഏൽക്കേണ്ടി വരുന്നുണ്ട്.ഇതുമായി ബന്ധപ്പെട്ടു കൊണ്ട് മഞ്ഞപ്പടയും ഒരു സ്റ്റേറ്റ്മെന്റ് ഇറക്കിയിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി കൊണ്ട് അഭിക് ചാറ്റർജിയെ നിയമിച്ചിരുന്നു. അദ്ദേഹം എക്സിലൂടെ ആരാധകരുടെ വിമർശനങ്ങളോട് പ്രതികരിച്ചിട്ടുണ്ട്.ഒരു വലിയ കുറിപ്പ് തന്നെ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.അതിലെ പ്രസക്തഭാഗങ്ങൾ നമുക്കൊന്നു നോക്കാം.
‘ ആരാധകരിൽ നിന്നുള്ള പോസിറ്റീവ് വിമർശനങ്ങൾ തീർച്ചയായും ഞങ്ങൾ അംഗീകരിക്കുന്നു.ടീമിന് ഒരിക്കലും വിന്നിങ് മെന്റാലിറ്റി നഷ്ടമായിട്ടില്ല. താരങ്ങൾ എല്ലാവരും പരമാവധി നൽകുന്നുണ്ട്.പക്ഷേ പലപ്പോഴും ഗതി നമുക്ക് എതിരാണ്.അത് പരിഹരിക്കേണ്ടതുണ്ട്. ക്ലബ്ബിലുള്ള എല്ലാവരും വളരെയധികം ആത്മാർത്ഥതയോടു കൂടി തന്നെയാണ് പ്രവർത്തിക്കുന്നത്. വിജയങ്ങൾക്കും കിരീടങ്ങൾക്കും തന്നെയാണ് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത്.അക്കാര്യത്തിൽ നിങ്ങൾ ആരും സംശയിക്കേണ്ട.തീർച്ചയായും പരിശീലകരെയും താരങ്ങളെയും ഞങ്ങൾ പിന്തുണക്കുന്നു. ശരിയാണ്, നമുക്ക് ദേഷ്യവും നിരാശയും തോന്നാം.പക്ഷേ ഒരിക്കലും നമ്മുടെ പിന്തുണയിൽ സംശയം തോന്നില്ല. തീർച്ചയായും എല്ലാ കാര്യങ്ങളെക്കുറിച്ചും ഞങ്ങൾ ചർച്ചകൾ ചെയ്യുന്നുണ്ട്. എല്ലാ പ്രശ്നങ്ങളും ഞങ്ങൾ പരിഹരിക്കുക തന്നെ ചെയ്യും ‘ ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ CEO പറഞ്ഞിട്ടുള്ളത്.
ഒട്ടുമിക്ക ആരാധകരുടെയും വിമർശനങ്ങളും അഭിപ്രായങ്ങളും താൻ വായിച്ചിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥനായ നിഖിൽ സീസണിന് മുന്നേ തന്നെ വിമർശനങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാൽ ടീമിന് കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല എന്നത് വ്യക്തമാണ്. അതുകൊണ്ടുതന്നെ ആരാധകർ വീണ്ടും വലിയ പ്രതിഷേധങ്ങളാണ് ഉയർത്തുന്നത്.