എന്തെങ്കിലുമൊക്കെ നടക്കുകയാണെങ്കിൽ ഇന്ന് നടക്കണം,കാരണം ISL ഡെഡ്ലൈൻ നിശ്ചയിച്ചു കഴിഞ്ഞു!

ഇന്ത്യയിലെ സമ്മർ ട്രാൻസ്ഫർ ജാലകം കഴിഞ്ഞ മാസത്തോടുകൂടി അവസാനിച്ചിരുന്നു. അതുകൊണ്ടുതന്നെ ക്ലബ്ബുകൾ തമ്മിലുള്ള ട്രാൻസ്ഫറുകൾ അവസാനിച്ചിട്ടുണ്ട്.ഇനി അത് സാധ്യമാവില്ല. പക്ഷേ ഫ്രീ ഏജന്റുമാരായ താരങ്ങളെ സൈൻ ചെയ്യാനുള്ള അവസരം ഇതുവരെ ക്ലബ്ബുകൾക്ക് ഉണ്ടായിരുന്നു.

എന്നാൽ അത് ഇന്നത്തോടുകൂടി അവസാനിക്കുകയാണ്. എന്തെന്നാൽ ഐഎസ്എൽ ഡെഡ്ലൈൻ നിശ്ചയിച്ചു കഴിഞ്ഞു. ഓരോ ക്ലബ്ബുകളും അവരുടെ ഫൈനൽ സ്‌ക്വാഡ് ഇന്നത്തെ ദിവസം അവസാനിക്കുന്നതിനു മുൻപ് ഐഎസ്എൽ അധികൃതർക്ക് കൈമാറേണ്ടതുണ്ട്. അതുകൊണ്ടുതന്നെ അതിനു മുന്നോടിയായി എല്ലാം ട്രാൻസ്ഫറുകളും ക്ലബ്ബുകൾ പൂർത്തിയാക്കേണ്ടതുണ്ട്.

ഈ അവസാന മണിക്കൂറുകളിൽ ബ്ലാസ്റ്റേഴ്സ് അശ്രാന്ത പരിശ്രമം നടത്തുന്നുണ്ട്.മറ്റൊന്നുമല്ല,മോഹൻ ബഗാനിൽ നിന്നും താരങ്ങളെ എത്തിക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് ബ്ലാസ്റ്റേഴ്സ് നടത്തിക്കൊണ്ടിരിക്കുന്നത്.പ്രീതം കോട്ടാലിന് പകരം ബ്ലാസ്റ്റേഴ്സ് ആരെ കൊണ്ടുവരുമെന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്ന കാര്യം. പുതിയ റൂമറുകൾ പ്രകാരം അത് ദീപക് ടാൻഗ്രിയാണ്.

അതായത് കേരള ബ്ലാസ്റ്റേഴ്സ് പ്രീതം കോട്ടാലിന്റെ കോൺട്രാക്ട് റദ്ദാക്കും. എന്നിട്ട് അദ്ദേഹത്തെ മോഹൻ ബഗാനിലേക്ക് പോവാൻ അനുവദിക്കും. അതേസമയം മോഹൻ ബഗാൻ ദീപക് ടാൻഗ്രിയുടെ കോൺട്രാക്ട് റദ്ദാക്കും. എന്നിട്ട് അദ്ദേഹത്തെ ബ്ലാസ്റ്റേഴ്സിലേക്ക് പോവാൻ അനുവദിക്കും. അങ്ങനെയൊരു സ്വാപ് ഡീൽ നടന്നേക്കാം എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. പക്ഷേ അത് നടക്കുന്നെങ്കിൽ ഇന്ന് നടക്കണം.

അല്ലാത്തപക്ഷം താരങ്ങൾക്ക് പരസ്പരം ക്ലബ്ബുകൾ മാറാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ അവസാനം മണിക്കൂറുകൾ ഉദ്വേഗജനകമായിരിക്കും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.ഈ സ്വാപ് ഡീൽ നടക്കുമോ എന്നുള്ളത് മാത്രമാണ് ഇപ്പോൾ ആരാധകർക്ക് അറിയേണ്ടത്.

Kerala BlastersMohun Bagan Super Giants
Comments (0)
Add Comment