ഐഎസ്എല്ലിലെ ആദ്യ മത്സരത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ ഉള്ളത്.വരുന്ന ഞായറാഴ്ചയാണ് ആദ്യമത്സരം നടക്കുന്നത്.ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ പഞ്ചാബ് എഫ്സിയാണ്. ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 7:30നാണ് ഈയൊരു മത്സരം നടക്കുക.കൊച്ചി കലൂരിൽ വെച്ച് കൊണ്ട് തന്നെയാണ് മത്സരം അരങ്ങേറുക.
എന്നാൽ ഈ മത്സരത്തിനു മുന്നോടിയായി ചില അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരങ്ങളായ അഡ്രിയാൻ ലൂണയും നോവ സദോയിയും ഈ മത്സരത്തിനു ഉണ്ടാവില്ല എന്നായിരുന്നു ഊഹാപോഹങ്ങൾ. നാട്ടിലേക്ക് പോയ അഡ്രിയാൻ ലൂണ മടങ്ങിയെത്താൻ വൈകുമെന്നും അതുകൊണ്ട് തന്നെ ആദ്യ മത്സരത്തിൽ ഉണ്ടാവില്ല എന്നുമായിരുന്ന റിപ്പോർട്ടുകൾ. അതേസമയം നോവ സദോയിക്ക് സസ്പെൻഷനാണ് എന്ന വാർത്തകളും ഉണ്ടായിരുന്നു.
അതായത് കഴിഞ്ഞ സീസണിൽ ഗോവക്ക് വേണ്ടി കളിക്കുന്ന സമയത്ത് പ്ലേഫിൽ 2 യെല്ലോ കാർഡുകൾ നോവ വഴങ്ങിയിരുന്നു.അത്കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരം കളിക്കാൻ സാധിക്കില്ല എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഈ രണ്ട് അഭ്യൂഹങ്ങൾക്കും കേരള ബ്ലാസ്റ്റേഴ്സ് ഒരൊറ്റ വീഡിയോയിലൂടെ മറുപടി നൽകിയിട്ടുണ്ട്.അഡ്രിയാൻ ലൂണയും നോവ സദോയിയും പങ്കെടുത്ത ഒരു വീഡിയോയാണ് അവർ പബ്ലിഷ് ചെയ്തിട്ടുള്ളത്.
ആരാടാ പറഞ്ഞത് ഞങ്ങൾ ഇല്ലെന്ന് എന്നാണ് ക്യാപ്ഷൻ. അടുത്ത മത്സരത്തിന് ഞങ്ങൾ രണ്ടുപേരും ഉണ്ടാകുമെന്ന് നോവയും ലൂണയും ആ വീഡിയോയിലൂടെ അറിയിക്കുകയാണ് ചെയ്തിട്ടുള്ളത്.കേരള ബ്ലാസ്റ്റേഴ്സിന്റെ ഒഫീഷ്യൽ പേജിൽ ആ വീഡിയോ ലഭ്യമാണ്.ഇതോടെ ഊഹാപോഹങ്ങൾക്കെല്ലാം വിരാമം ആവുകയായിരുന്നു.ബ്ലാസ്റ്റേഴ്സ് പൂർണ്ണ ശക്തിയിൽ തന്നെയായിരിക്കും ആദ്യം മത്സരത്തിനു വേണ്ടി ഇറങ്ങുക.
കഴിഞ്ഞ 3 സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം നടത്തിയ താരമാണ് അഡ്രിയാൻ ലൂണ.ഈ സീസണിൽ ക്ലബ്ബിലേക്ക് എത്തിയ നോവ തകർപ്പൻ പ്രകടനമാണ് ഇതുവരെ ക്ലബ്ബിന് വേണ്ടി നടത്തിയിട്ടുള്ളത്.അതുകൊണ്ടുതന്നെ ആരാധകരുടെ പ്രതീക്ഷകൾ ഏറെ ഉയർന്നതാണ്.ഈ കൂട്ടുകെട്ട് പൊളിക്കും എന്ന് തന്നെയാണ് ആരാധകർ കരുതുന്നത്.