കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്നെതിരെ വലിയ പ്രതിഷേധങ്ങൾ ആരാധകർ സോഷ്യൽ മീഡിയയിലൂടെ നടത്തിക്കൊണ്ടിരിക്കുന്ന ഒരു സമയമാണിത്.കഴിഞ്ഞ ഡ്യൂറന്റ് കപ്പ് ക്വാർട്ടർ ഫൈനലിൽ ബംഗളൂരുവിനോട് പരാജയപ്പെട്ടു കൊണ്ട് ബ്ലാസ്റ്റേഴ്സ് പുറത്താവുകയായിരുന്നു.മോശം പ്രകടനമായിരുന്നു മത്സരത്തിൽ ക്ലബ്ബ് നടത്തിയത്. ഇതോടുകൂടിയാണ് ആരാധകരുടെ സ്വരം മാറി തുടങ്ങിയത്. മാനേജ്മെന്റിന്റെ അലസ നയത്തിനെതിരെ പ്രതിഷേധങ്ങൾ കടുക്കുകയാണ്.
മികച്ച താരങ്ങളെ വലിയ തുകക്ക് വിൽക്കുക, ആവറേജ് താരങ്ങളെ കൊണ്ടുവരിക എന്നതാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യം.ആരാധകർ നൽകുന്ന പിന്തുണക്ക് അർഹമായതൊന്നും തന്നെ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തിരികെ നൽകുന്നില്ല എന്നാണ് ആരാധകർ ആരോപിക്കുന്നത്. വിദേശ ഫോർവേഡിന്റെ സൈനിങ്ങ് ഇതുവരെ പൂർത്തിയാക്കാൻ കഴിയാത്തത് മനോജ്മെന്റിന്റെ പിടിപ്പുകേടായി കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് ഫാൻസ് വിലയിരുത്തുന്നത്.
ട്രാൻസ്ഫർ വിന്റോ അതിന്റെ അവസാന നാളുകളിലേക്ക് എത്തുമ്പോൾ ബ്ലാസ്റ്റേഴ്സിനെ കുറിച്ച് വല്ല അപ്ഡേറ്റും ഉണ്ടോ എന്നാണ് ആരാധകർ മെർഗുലാവോയോട് ചോദിച്ചിട്ടുള്ളത്.വിദേശ സ്ട്രൈക്കറുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു സൂചന അദ്ദേഹം നൽകിയിട്ടുണ്ട്. സൗത്ത് അമേരിക്കയിൽ നിന്നുള്ള ഒരു യുവതാരത്തിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്ന് മാത്രമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. എന്തെങ്കിലും കൺഫർമേഷനുകൾ ഉണ്ടെങ്കിൽ അറിയിക്കാമെന്നും മെർഗുലാവോ പറഞ്ഞിട്ടുണ്ട്.
താരം ആരാണ് എന്നുള്ളത് വ്യക്തമല്ല. നേരത്തെ അർജന്റീനയിൽ നിന്നുള്ള ഒരു താരമാണ് വരുന്നത് എന്നുള്ള വാർത്തകൾ ഉണ്ടായിരുന്നു.മാക്സിമിലിയാനോ ഉറുറ്റിയുടെ പേര് ഇവിടേക്ക് ഉയർന്നു കേൾക്കുന്നുണ്ട്. എന്നാൽ ഇതെല്ലാം കേവലം റൂമറുകൾ മാത്രമാണ്.
നിലവിൽ ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിൽ തന്നെയാണ് തുടരുന്നത്. എന്തെന്നാൽ കൊച്ചിയിൽ ക്ലബ്ബിന്റെ പുതിയ ട്രെയിനിങ് ഫെസിലിറ്റി തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ കൊൽക്കത്തയിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു.കുറച്ച് സൗഹൃദ മത്സരങ്ങൾ ക്ലബ്ബ് കളിക്കാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.