തീർത്തും വ്യത്യസ്തം,ലിയോ മെസ്സിയെ ബഹിരാകാശത്ത് എത്തിച്ചു!

ലയണൽ മെസ്സി പതിവ് പോലെ ഈ സീസണിലും ഏറെ മികവിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അർജന്റീനക്ക് വേണ്ടിയും ഇന്റർ മയാമിക്ക് വേണ്ടിയും മികച്ച പ്രകടനം പുറത്തെടുക്കാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞിരുന്നു.മെസ്സിയുടെ ക്ലബ്ബിനോടൊപ്പമുള്ള ഈ സീസൺ അവസാനിച്ചിട്ടുണ്ട്. എന്നിരുന്നാലും ചില മത്സരങ്ങൾ കൂടി മെസ്സിക്ക് കളിക്കാനുണ്ട്.

ലയണൽ മെസ്സിയുടെ സ്പോൺസർമാരിൽ ഒരാളാണ് പ്രമുഖ കമ്പനിയായ അഡിഡാസ്.അവരുടെ ഗ്ലോബൽ അംബാസിഡറാണ് ലയണൽ മെസ്സി. മാത്രമല്ല അഡിഡാസുമായി ഒരു ലൈഫ് ടൈം കോൺട്രാക്ട് തന്നെ ലയണൽ മെസ്സിക്ക് ഉണ്ട്. 2017ലായിരുന്നു മെസ്സി ഈ ഭീമൻ കരാറിൽ ഒപ്പുവെച്ചത്.

ലയണൽ മെസ്സിയെ ഉൾപ്പെടുത്തി കൊണ്ടുള്ള പലവിധ മാർക്കറ്റിംഗ് പ്രോഗ്രാമുകളും അഡിഡാസ് നടത്താറുണ്ട്.അതിൽ ഏറ്റവും പുതിയത് മെസ്സിയെ ബഹിരാകാശത്തേക്ക് എത്തിച്ചു എന്നുള്ളതാണ്. അതായത് ഇവർ തങ്ങളുടെ പുതിയ ക്യാമ്പയിന്റെ ഭാഗമായി കൊണ്ട് ഒരു ബഹിരാകാശ പേടകം തയ്യാറാക്കിയിരുന്നു.XCRAZYFAST എന്നാണ് ഈ ക്യാമ്പയിന്റെ പേര്.അങ്ങനെ ലയണൽ മെസ്സിയുടെ പരസ്യചിത്രം അവർ ഈ പേടകത്തിലൂടെ ബഹിരാകാശത്ത് എത്തിക്കുകയായിരുന്നു.

ലയണൽ മെസ്സിയുടെ ചിത്രത്തോടൊപ്പം ബൂട്ടുകളുടെ ചിത്രവും ഈ പരസ്യ ബോർഡിൽ ഉണ്ട്.അഡിഡാസിന്റെ ലോഗോയും ഇതിൽ വ്യക്തമാണ്. ബഹിരാകാശത്ത് ഈ പരസ്യചിത്രം പ്രദർശിപ്പിക്കുന്നതിന്റെ വീഡിയോ അഡിഡാസ് തന്നെ പുറത്തിറക്കിയിട്ടുണ്ട്.മാത്രമല്ല ആ വീഡിയോയുടെ ഭാഗമാവാൻ ലയണൽ മെസ്സിക്ക് സാധിക്കുന്നുമുണ്ട്.ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ വ്യക്തികൾക്കും ലയണൽ മെസ്സി ആ വീഡിയോയിലൂടെ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ലയണൽ മെസ്സി ശൂന്യാകാശത്ത് എത്തിയത് മാധ്യമങ്ങളൊക്കെ വാർത്തയാക്കിയിട്ടുണ്ട്.

ഇനി മെസ്സി ചൈനയിൽ വച്ചുകൊണ്ടാണ് രണ്ടു മത്സരങ്ങൾ കളിക്കുക.തന്റെ ക്ലബ്ബിനോടൊപ്പം സൗഹൃദമത്സരങ്ങളാണ് അവിടെ കളിക്കുന്നത്. അതിനുശേഷമാണ് അർജന്റീന ടീമിനോടൊപ്പം ലയണൽ മെസ്സി ജോയിൻ ചെയ്യുക.രണ്ട് വേൾഡ് കപ്പ് കോളിഫിക്കേഷൻ മത്സരങ്ങളാണ് അർജന്റീന കളിക്കുന്നത്.

AdidasArgentinainter miamiLionel Messi
Comments (0)
Add Comment