ലൂണ ഇല്ല എന്നുള്ളതൊക്കെ ശരി തന്നെ, പക്ഷേ അതൊന്നും അവരെ ബാധിക്കുകയേയില്ല: പ്രശംസിച്ച് എതിർ പരിശീലകൻ.
ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടക്കുന്ന തങ്ങളുടെ പതിനാലാം പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ പഞ്ചാബ് എഫ്സിയാണ്.ഇന്ന് രാത്രി 7:30നാണ് ഈയൊരു മത്സരം നടക്കുക.കൊച്ചി കലൂർ സ്റ്റേഡിയത്തിൽ വെച്ച് കൊണ്ടാണ് ഈയൊരു മത്സരം നടക്കുക.ഇന്നത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വിജയം അനിവാര്യമാണ്.എന്തെന്നാൽ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.അതിൽ രണ്ടു മത്സരങ്ങൾ സൂപ്പർ കപ്പിലായിരുന്നു.
കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായ അഡ്രിയാൻ ലൂണയെ ക്ലബ്ബിന് നഷ്ടമായിരുന്നു.ട്രെയിനിങ്ങിനിടയിൽ അദ്ദേഹത്തിന് പരിക്കേൽക്കുകയായിരുന്നു.അദ്ദേഹം സർജറി പൂർത്തിയാക്കിയിട്ടുണ്ട്.ഈ സീസണിൽ ലൂണക്ക് കളിക്കാൻ കഴിയില്ല.എന്നാൽ അടുത്തമാസം ക്ലബ്ബിനോടൊപ്പം ചേർന്നുകൊണ്ട് അദ്ദേഹം റിക്കവറി ആരംഭിക്കും എന്നുള്ള കാര്യം ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിരുന്നു. മാത്രമല്ല ഇന്നത്തെ മത്സരം വീക്ഷിക്കാൻ വേണ്ടി സ്റ്റേഡിയത്തിൽ ലൂണ ഉണ്ടാവുകയും ചെയ്യും.
കേരള ബ്ലാസ്റ്റേഴ്സിന്റെ കരുത്തിനെ പ്രശംസിച്ചുകൊണ്ട് പഞ്ചാബ് എഫ്സിയുടെ പരിശീലകനായ സ്റ്റൈക്കോസ് വെർഗെറ്റിസ് സംസാരിച്ചിട്ടുണ്ട്. അതായത് കേരള ബ്ലാസ്റ്റേഴ്സിനെ പ്രധാനപ്പെട്ട താരമായ ലൂണയെ നഷ്ടമായിട്ടുണ്ടെങ്കിലും അത് അവരെ ബാധിക്കില്ല എന്നാണ് ഈ കോച്ച് പറഞ്ഞിട്ടുള്ളത്. വളരെയധികം ഒത്തിണക്കത്തോട് കൂടി കളിക്കുന്ന ടീമാണ് കേരള ബ്ലാസ്റ്റേഴ്സെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.പഞ്ചാബ് പരിശീലകന്റെ വാക്കുകൾ ഇപ്രകാരമാണ്.
കേരള ബ്ലാസ്റ്റേഴ്സിന് ഒരു ക്വാളിറ്റി താരത്തെ നഷ്ടമായിട്ടുണ്ട്.അഡ്രിയാൻ ലൂണയെയാണ് അവർക്ക് നഷ്ടമായിട്ടുള്ളത്.പക്ഷേ അതൊന്നും അവരെ ബാധിക്കില്ല. വളരെ നല്ല രൂപത്തിൽ പ്രവർത്തിക്കുന്ന ഒരു ടീമാണ് അവർ. ഈ മത്സരത്തിനും ആ രൂപത്തിൽ തന്നെയായിരിക്കും അവർ കളിക്കുക. അഭാവത്തിലുള്ള താരങ്ങൾക്ക് പകരം മികച്ച താരങ്ങളെ തന്നെ അവർ കളിക്കും.അവരുടെ അതെ ശൈലി അവർ പിന്തുടരുക തന്നെ ചെയ്യും,ഇതാണ് എതിർ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അഡ്രിയാൻ ലൂണയുടെ അഭാവം തുടക്കത്തിൽ ബാധിച്ചിരുന്നില്ലെങ്കിലും ഇപ്പോൾ അത് അറിയാൻ കഴിയുന്നുണ്ട്. കാരണം കഴിഞ്ഞ മത്സരങ്ങളിലെ പരാജയം അത് തെളിയിക്കുന്നുണ്ട്. അതിൽ നിന്നൊക്കെ കരകയറണമെങ്കിൽ ഇന്നത്തെ മത്സരത്തിൽ മികച്ച ഒരു വിജയം ക്ലബ്ബിന് അനിവാര്യമാണ്.അത് നേടും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.