കാര്യങ്ങൾ കൈവിട്ടു പോകുമോ എന്ന ഭയം,ലൂണയുടെ കാര്യത്തിൽ മറ്റൊരു നീക്കവുമായി ബ്ലാസ്റ്റേഴ്സ്!
കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണയെ നിലനിർത്താൻ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ കരാറിൽ ഉണ്ടായിരുന്ന എക്സ്റ്റന്റ് ഓപ്ഷൻ ബ്ലാസ്റ്റേഴ്സ് ഉപയോഗപ്പെടുത്തിയത്. അത് ട്രിഗർ ചെയ്തു കൊണ്ട് അദ്ദേഹത്തിന്റെ കരാർ ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിക്കുകയായിരുന്നു.പക്ഷേ ലൂണയുടെ തീരുമാനം എന്താണ് എന്നുള്ളത് വ്യക്തമായിട്ടില്ല.ലൂണ ക്ലബ് വിടാനുള്ള സാധ്യതകളെ തള്ളിക്കളയാനാവില്ല.
കാരണം രണ്ട് ഓഫറുകൾ അദ്ദേഹത്തിന്റെ മുന്നിൽ ടേബിളിൽ ഉണ്ട്.വമ്പൻമാരായ മുംബൈ സിറ്റി,ഗോവ എന്നിവർ താരത്തിന് വേണ്ടി ഓഫറുകൾ നൽകിയിട്ടുണ്ട്.ഈ ഓഫറുകളോട് അദ്ദേഹം പ്രതികരിച്ചിട്ടില്ല.ഈ ഓഫറുകൾ സ്വീകരിച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സ് വിടാനുള്ള ഓപ്ഷൻ ഇപ്പോഴും അദ്ദേഹത്തിന്റെ മുന്നിലുണ്ട്. അതായത് ലൂണയുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് സുരക്ഷിതമല്ല എന്നർത്ഥം.
താരം കൈവിട്ടു പോകുമോ എന്ന ഭയം ബ്ലാസ്റ്റേഴ്സിനുണ്ട്. താരത്തെ കൈവിട്ടാൽ ബ്ലാസ്റ്റേഴ്സ് ആരാധകരിൽ നിന്നും വലിയ പ്രതിഷേധം മാനേജ്മെന്റിന് ഏൽക്കേണ്ടി വരും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.അതുകൊണ്ടുതന്നെ ക്ലബ്ബ് മാനേജ്മെന്റ് ഇപ്പോൾ മറ്റൊരു നീക്കം നടത്തിയിട്ടുണ്ട്.പുതിയ ഒരു ഓഫർ കരാർ പുതുക്കാൻ വേണ്ടി അദ്ദേഹത്തിന് നൽകിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ കരാർ ഒരു വർഷത്തേക്ക് നീട്ടിയത് പഴയ കോൺട്രാക്ട് പ്രകാരമാണ്.ഇപ്പോൾ പുതിയ ഒരു ഓഫർ അദ്ദേഹത്തിന് നൽകി.രണ്ടോ അതിലധികമോ വർഷത്തെ കരാർ പുതുക്കാനുള്ള ഓഫറാണ് നൽകിയിട്ടുള്ളത്. കൂടാതെ സാലറിയുടെ കാര്യത്തിലേക്ക് മാറ്റങ്ങൾ വന്നിട്ടുണ്ട്.ഈ ഓഫർ ലൂണ സ്വീകരിച്ചാൽ കാര്യങ്ങൾ സേഫാണ്.അദ്ദേഹം എങ്ങോട്ടും പോകില്ല,ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരും എന്നുള്ളത് ഉറപ്പിക്കാം. പക്ഷേ ലൂണ ഈ ഓഫർ സ്വീകരിക്കേണ്ടതുണ്ട്.
അദ്ദേഹം ബ്ലാസ്റ്റേഴ്സ് വിടില്ല എന്ന് തന്നെയാണ് ആരാധകർ കുറച്ച് വിശ്വസിക്കുന്നത്. പരിക്ക് കാരണം ഒരുപാട് മത്സരങ്ങൾ നഷ്ടമായിരുന്നുവെങ്കിലും കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ നട്ടെല്ല് ഈ ഉറുഗ്വൻ മജീഷ്യൻ തന്നെയായിരുന്നു. അദ്ദേഹത്തെ നഷ്ടപ്പെട്ടതോടുകൂടിയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ കഷ്ടകാലം ആരംഭിച്ചിരുന്നത്.