ലൂണ തുടരുമെന്ന് ഉറപ്പില്ല: സംഭവിക്കുന്നത് എന്തെന്ന് വ്യക്തമാക്കി ബ്ലാസ്റ്റേഴ്സ് ഉടമ നിഖിൽ
കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണയുടെ ക്ലബ്ബുമായുള്ള കോൺട്രാക്ട് ഈ സീസണോടു കൂടിയാണ് അവസാനിക്കുക.ഈ കരാർ ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിക്കാനുള്ള ഓപ്ഷൻ അദ്ദേഹത്തിന്റെ കോൺട്രാക്ടിൽ ഉണ്ടായിരുന്നു.അത് കേരള ബ്ലാസ്റ്റേഴ്സ് ഉപയോഗപ്പെടുത്തിയിരുന്നു.അങ്ങനെ അടുത്ത സീസണിലേക്ക് കൂടി അദ്ദേഹത്തിന്റെ കരാർ ബ്ലാസ്റ്റേഴ്സ് ദീർഘിപ്പിച്ചിരുന്നു.
പക്ഷേ ബ്ലാസ്റ്റേഴ്സിൽ തുടരണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ ഇതുവരെ ലൂണ ഒരു അന്തിമ തീരുമാനം എടുത്തിട്ടില്ല. അതായത് കോൺട്രാക്ട് ഒരു വർഷത്തേക്ക് നീട്ടിയെങ്കിലും ലൂണക്ക് ഇപ്പോഴും കേരള ബ്ലാസ്റ്റേഴ്സ് വിടാനുള്ള അധികാരമുണ്ട്. അതുകൊണ്ടുതന്നെ അത് അദ്ദേഹം പരിഗണിക്കുന്നുണ്ട്.അതായത് മറ്റു പല ക്ലബ്ബുകളിൽ നിന്നും അദ്ദേഹത്തിന് ഓഫറുകൾ വന്നിട്ടുണ്ട്. അതെല്ലാം ലൂണ പരിഗണിക്കുന്നുണ്ട്.
അതിനർത്ഥം അദ്ദേഹം ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരും എന്നതിൽ ഉറപ്പില്ല എന്നതാണ്. ഇതെല്ലാം വെളിപ്പെടുത്തിയിരിക്കുന്നത് കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥന്മാരിൽ ഒരാളായ നിഖിൽ ബിയാണ്. ഇന്നലെ കേരള ബ്ലാസ്റ്റേഴ്സിന്റെ സീസൺ ടിക്കറ്റ് ഹോൾഡർമാരുമായി ഒരു കൂടിക്കാഴ്ച ഇദ്ദേഹം നടത്തിയിരുന്നു. ആ മീറ്റിങ്ങിലാണ് ലൂണയുടെ അനിശ്ചിതാവസ്ഥയെ കുറിച്ച് നിഖിൽ വ്യക്തമാക്കിയിട്ടുള്ളത്. അദ്ദേഹം പറഞ്ഞ വാക്കുകളിലേക്ക് പോകാം.
ലൂണക്ക് നമ്മളുമായി ഒരു വർഷത്തെ കരാർ കൂടി അവശേഷിക്കുന്നുണ്ട്.പക്ഷേ മറ്റു ചില ഐഎസ്എൽ ക്ലബ്ബുകളിൽ നിന്നും അദ്ദേഹത്തിന് ഓഫറുകൾ ലഭിച്ചിട്ടുണ്ട്. മാത്രമല്ല അദ്ദേഹം അത് പരിഗണിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ലൂണയെ വിൽക്കേണ്ടി വന്നാലും അതിൽ അത്ഭുതപ്പെടാനില്ല. ഇതുവരെ ഒന്നും കൺഫോം ആയിട്ടില്ല.പക്ഷേ അദ്ദേഹം ക്ലബ്ബ് വിടാൻ സാധ്യതയുണ്ട്,ഇതാണ് ഡയറക്ടർ ആയ നിഖിൽ പറഞ്ഞിട്ടുള്ളത്.
ചുരുക്കത്തിൽ ലൂണ ക്ലബ്ബിൽ തുടരുമെന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ല. അദ്ദേഹത്തിന് ലഭിച്ച ഓഫറുകളിൽ ഏതെങ്കിലും അദ്ദേഹം സ്വീകരിച്ചാൽ ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ കൈവിടേണ്ടിവരും.ലൂണ പോകില്ല എന്ന് തന്നെയാണ് ആരാധകരുടെ വിശ്വാസം. പക്ഷേ ദിമി,ലൂണ എന്നിവരൊക്കെ ക്ലബ്ബ് വിടാനുള്ള സാധ്യതകളെ നമുക്ക് തള്ളിക്കളയാൻ ആയിട്ടില്ല.