കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടയിൽ ഇപ്പോൾ തരംഗമാവുന്നത് കാവൽ മാലാഖയായ സച്ചിൻ സുരേഷാണ്. ഈ സീസൺ ആരംഭിക്കുന്നതിനു മുന്നേ പലരും സംശയം രേഖപ്പെടുത്തിയ താരമായിരുന്നു സച്ചിൻ.ഗില്ലിനെ കൈവിട്ടു കൊണ്ട് സച്ചിനെ ഒന്നാം ഗോൾകീപ്പർ ആക്കിയത് ബ്ലാസ്റ്റേഴ്സിന് പണിയാകുമോ എന്ന് പോലും പലരും സംശയിച്ചു. അതിന് കാരണം പ്രീ സീസണിൽ സച്ചിൻ അത്ര മികവ് പുലർത്തിയിരുന്നില്ല എന്നതാണ്.
ഈ സീസണിൽ ഏവരെയും വിസ്മയിപ്പിച്ചുകൊണ്ട് സച്ചിൻ മുന്നേറുകയാണ്. മുംബൈക്കെതിരെയുള്ള മത്സരം മാറ്റിനിർത്തിയാൽ സച്ചിൻ സുരേഷ് എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. ഒഡീഷക്കെതിരെയുള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് തിരിച്ചു വരാൻ തന്നെ കാരണം സച്ചിൻ ആണ്.അദ്ദേഹത്തിന്റെ പെനാൽറ്റി സേവാണ് യഥാർത്ഥത്തിൽ ബ്ലാസ്റ്റേഴ്സിനെ തിരികെ കൊണ്ടുവന്നത്.
ഇന്നലത്തെ മത്സരത്തിൽ സച്ചിൻ നടത്തിയ മാസ്മരിക പ്രകടനം ഏവരെയും അമ്പരപ്പിച്ചിട്ടുണ്ട്.തുടർച്ചയായ രണ്ട് പെനാൽറ്റികൾ അദ്ദേഹം സേവ് ചെയ്യുകയായിരുന്നു. അതുകൂടാതെ മറ്റു മിന്നുന്ന സേവുകളും ഉണ്ടായിരുന്നു. എന്നാൽ സച്ചിൻ സുരേഷ് ഇന്ത്യയിലെ തന്നെ നമ്പർ വൺ ഗോൾ കീപ്പർമാരിൽ ഒരാളായി മാറും എന്നത് കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണ നേരത്തെ തന്നെ മുൻകൂട്ടി കണ്ടതാണ്.കൃത്യമായി പറയുകയാണെങ്കിൽ കഴിഞ്ഞവർഷം ഫെബ്രുവരി പതിനൊന്നാം തീയതി അഡ്രിയാൻ ലൂണ ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ പരാജയത്തിൽ ദുഃഖം പ്രകടിപ്പിച്ചു കൊണ്ടുള്ള ഒരു പോസ്റ്റ് ആയിരുന്നു അത്. അതിന് താഴെ സച്ചിൻ സുരേഷ് കമന്റ് ചെയ്തിരുന്നു.ആ കമന്റിന് ലൂണ മറുപടി നൽകിയത് ഇങ്ങനെയാണ്.
നിങ്ങൾ ഓരോ ദിവസവും വർക്ക് ചെയ്യുകയും പഠിക്കുകയും ചെയ്താൽ, തീർച്ചയായും നീ ഇന്ത്യൻ നാഷണൽ ടീമിന്റെ ഗോൾകീപ്പറായി മാറും, സമയം മാത്രമേ ഇവിടെ വിഷയമുള്ളൂ, ഇതായിരുന്നു ലൂണ സച്ചിന് മറുപടിയായി കൊണ്ട് പറഞ്ഞിരുന്നത്. അതായത് ക്യാപ്റ്റന്റെ ദീർഘവീക്ഷണമാണ് നമുക്ക് ഇവിടെ കാണാൻ കഴിയുക.
സച്ചിൻ സുരേഷ് കഴിഞ്ഞ വർഷം തുടക്കത്തിൽ ഒക്കെ ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമിനോടൊപ്പമാണ് ഉള്ളത്. പക്ഷേ ഇന്ത്യൻ നാഷണൽ ടീമിന്റെ ഗോൾകീപ്പർ ആവാനുള്ള കപ്പാസിറ്റി സച്ചിന് ഉണ്ടെന്ന് ലൂണ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു.അതാണ് ഈ കമന്റിൽ നിന്നും വ്യക്തമാവുന്നത്. അത് തന്നെയാണ് സച്ചിന്റെ ഇപ്പോഴത്തെ പ്രകടനം നമുക്ക് മുന്നിൽ തെളിയിച്ച് നൽകുന്നതും.