സന്തോഷവാർത്ത,ലൂണയുടെ കോൺട്രാക്ട് ഓട്ടോമാറ്റിക്കായി പുതുക്കപ്പെട്ടു!
കേരള ബ്ലാസ്റ്റേഴ്സ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരം ആരാണ് എന്ന് ചോദിച്ചാൽ പലർക്കും ഉള്ള മറുപടി ഒരു താരമാണ്,ആ താരം അഡ്രിയാൻ ലൂണയാണ്. കഴിഞ്ഞ രണ്ട് സീസണുകളിലും ക്ലബ്ബിന് വേണ്ടി മാസ്മരിക പ്രകടനം പുറത്തെടുത്ത താരമാണ് ലൂണ.ഈ സീസണിലും പതിവുപോലെ അദ്ദേഹം മിന്നും ഫോമിൽ തുടങ്ങി.3 ഗോളുകളും നാല് അസിസ്റ്റുകളും ക്ലബ്ബിന് വേണ്ടി നേടിയിരുന്നു.
അങ്ങനെ ബ്ലാസ്റ്റേഴ്സ് കുതിച്ചുകൊണ്ട് നിൽക്കുന്ന സമയത്താണ് അദ്ദേഹത്തിന് പരിക്കേൽക്കുന്നത്.തുടർന്ന് ഇതുവരെയുള്ള മത്സരങ്ങൾ നഷ്ടമായി. അതിന്റെ ആഘാതം ബ്ലാസ്റ്റേഴ്സ് അറിയുകയും ചെയ്തു. അവസാനമായി കളിച്ച 10 മത്സരങ്ങളിൽ 8 മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയും ചെയ്തു.നിലവിൽ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് പ്രവേശനം സാധ്യമാക്കിയിട്ടുണ്ട്.പരിക്ക് മാറി ലൂണ പ്ലേ ഓഫിൽ തിരിച്ചെത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
അതിനോട് ഒരു സന്തോഷവാർത്ത ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ലഭിച്ചിട്ടുണ്ട്. അതായത് ലൂണയുടെ കരാർ ഈ സീസൺ പൂർത്തിയാകുന്നതോട് കൂടി അവസാനിക്കുമായിരുന്നു. അത് പുതുക്കപ്പെട്ടിരുന്നില്ല. പക്ഷേ അദ്ദേഹത്തിന്റെ കരാറിൽ ഒരു ക്ലോസ് ഉണ്ടായിരുന്നു.ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ പ്ലേ ഓഫിന് യോഗ്യത നേടിക്കഴിഞ്ഞാൽ ആ കോൺട്രാക്ട് ഒരു വർഷത്തേക്ക് കൂടി ഓട്ടോമാറ്റിക്കായി പുതുക്കപ്പെടും.
ബ്ലാസ്റ്റേഴ്സ് ഒഫീഷ്യലായി കൊണ്ട് യോഗ്യത നേടിയതോടെ അത് പുതുക്കപ്പെട്ടിട്ടുണ്ട്. അതായത് നിലവിൽ അഡ്രിയാൻ ലൂണക്ക് ബ്ലാസ്റ്റേഴ്സുമായി 2025 കോൺട്രാക്ട് അവശേഷിക്കുന്നുണ്ട്.അടുത്ത സീസണിലും അദ്ദേഹം ഉണ്ടാകും. ഇതൊക്കെ റിപ്പോർട്ട് ചെയ്തിട്ടുള്ളത് IFT ന്യൂസ് മീഡിയയാണ്. അവരാണ് ഇതിന്റെ ഉറവിടം.
പക്ഷേ ബ്ലാസ്റ്റേഴ്സ് ഫാൻസിന് വേണ്ടത് ഒഫീഷ്യൽ പ്രഖ്യാപനമാണ്. കൂടാതെ ദിമിയുടെ കോൺട്രാക്ട് കൂടി പുതുക്കപ്പെടേണ്ടതുണ്ട്.അതിനുവേണ്ടിയുള്ള ആരാധകരുടെ മറുപടി ഉയരുകയാണ്.ബ്ലാസ്റ്റേഴ്സ് അതിനു പരിഹാരം കാണും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.