സ്കോർ ഷീറ്റിൽ ഇടം നേടാത്ത ലൂണയെ കണ്ട് ആരും പരിഭ്രമിക്കേണ്ട, മറ്റൊരു കണക്കിൽ താരം തന്നെയാണ് മുന്നിൽ!

കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ നടന്ന മത്സരത്തിൽ ഒരു തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് CISF പ്രൊട്ടക്ടഴ്സിനെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത് സൂപ്പർ താരം നോഹ് സദോയിയാണ്.5 ഗോളുകളിലാണ് താരം തന്റെ സാന്നിധ്യം അറിയിച്ചത്.

മൂന്ന് ഗോളുകൾ അദ്ദേഹം നേടി.രണ്ട് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കി. ആദ്യത്തെ മത്സരത്തിലും ഹാട്രിക്ക് കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുള്ള താരമാണ് നോഹ്. താരത്തെ കൂടാതെ പെപ്രയും ഇന്നലെ തിളങ്ങിയിട്ടുണ്ട്. ഒരു ഗോളും മൂന്ന് അസിസ്റ്റുകളുമാണ് പെപ്ര സ്വന്തമാക്കിയിട്ടുള്ളത്.ഐമൻ,അസ്ഹർ,നവോച്ച സിംഗ് എന്നിവർ ഓരോ ഗോളുകൾ വീതം നേടി. പല സ്ഥലത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയത് നോഹ് സദോയി തന്നെയാണ്.

പക്ഷേ ആരാധകരെ ആശങ്കപ്പെടുത്തുന്ന ഒരു കാര്യം കൂടി ഡ്യൂറൻഡ് കപ്പിൽ ഉണ്ട്. എന്തെന്നാൽ അഡ്രിയാൻ ലൂണ ഇതുവരെ സ്കോർ ഷീറ്റിൽ ഇടം നേടിയിട്ടില്ല.ആദ്യ മത്സരത്തിൽ എട്ടു ഗോളുകൾ ബ്ലാസ്റ്റേഴ്സ് നേടിയപ്പോഴും ലൂണക്ക് ഗോൾ നേടാൻ കഴിഞ്ഞിരുന്നില്ല.പഞ്ചാബിനെതിരെയും താരത്തിന് ഗോൾ നേടാൻ കഴിഞ്ഞിട്ടില്ല. ഇന്നലെ 7 ഗോളുകൾ ടീം നേടിയപ്പോഴും ലൂണ സ്കോർ ഷീറ്റിൽ ഇടം കണ്ടെത്തിയിട്ടില്ല.

ഇന്നലത്തെ മത്സരത്തിൽ ഒരു അസിസ്റ്റ് അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. പക്ഷേ ലൂണക്ക് ഗോളടിക്കാൻ കഴിയാത്തതിൽ ആരാധകർ പരിഭ്രമിക്കേണ്ട കാര്യമില്ല. കാരണം അദ്ദേഹം മികച്ച രൂപത്തിൽ തന്നെയാണ് ഇപ്പോഴും കളിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ തെളിവ് ഇന്നലത്തെ ചാൻസ് ക്രിയേഷന്റെ കണക്കുകൾ തന്നെയാണ്. ഇന്നലത്തെ മത്സരത്തിൽ ഏറ്റവും കൂടുതൽ അവസരങ്ങൾ ഒരുക്കി നൽകിയ താരം ക്യാപ്റ്റൻ അഡ്രിയാൻ ലൂണ തന്നെയാണ്. 8 അവസരങ്ങളാണ് അദ്ദേഹം ഇന്നലത്തെ മത്സരത്തിൽ മാത്രമായി ഒരുക്കിയിട്ടുള്ളത്.

ചുരുക്കത്തിൽ ലൂണയുടെ സാന്നിധ്യം എല്ലായിടത്തുമുണ്ട്.നിർഭാഗ്യവശാൽ ഗോൾ നേടാൻ കഴിഞ്ഞിട്ടില്ല എന്ന് മാത്രം.മികച്ച പ്രകടനം തന്നെ അദ്ദേഹം നടത്തുന്നുണ്ട്.എന്നാൽ കൂടുതൽ കരുത്തരായ എതിരാളികളാണ് ഇനി ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത്.ലൂണ തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്.

Adrian LunaKerala Blasters
Comments (0)
Add Comment