എവിടെ കിട്ടും ഇത്പോലെയൊരു മുതലിനെ? ആ ടാക്കിൾ കടന്നു കയറിയത് പതിനായിരക്കണക്കിന് വരുന്ന ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയത്തിലേക്ക്!

കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ നടന്ന ഇന്ത്യൻ സൂപ്പർ ലീഗിലെ അഞ്ചാം റൗണ്ട് പോരാട്ടത്തിൽ ആവേശകരമായ ഒരു വിജയം തന്നെയാണ് കരസ്ഥമാക്കിയിട്ടുള്ളത്. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ഒഡീഷയെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിട്ടുള്ളത്. ഒരുപാട് സമയം പുറകിൽ നിന്ന ബ്ലാസ്റ്റേഴ്സ് അവിസ്മരണീയ തിരിച്ചുവരവ് നടത്തുകയായിരുന്നു. അങ്ങനെയാണ് ഇവാൻ വുകുമനോവിച്ചിന് ഒരു ഗംഭീര തിരിച്ചുവരവ് സമ്മാനിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായ അഡ്രിയാൻ ലൂണ മാസ്മരിക പ്രകടനമാണ് ഈ സീസണിൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ആദ്യ രണ്ടു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് വിജയിച്ചപ്പോൾ ആ രണ്ടു മത്സരങ്ങളിലും ഗോളുകൾ നേടിയ താരമാണ് ലൂണ. കഴിഞ്ഞ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്നെതിരെയുള്ള സമനില ഗോൾ ഡാനിഷ് നേടിയപ്പോൾ അതിന്റെ അസിസ്റ്റ് പിറന്നത് ലൂണയുടെ കാലുകളിൽ നിന്നാണ്.ഇന്നലെ ഒരു മാന്ത്രിക ഗോളും നേടാൻ ലൂണക്ക് സാധിച്ചു.

മത്സരത്തിന്റെ മുഴുവൻ സമയവും ഹാർഡ് വർക്ക് ചെയ്യുന്ന താരമാണ് ഈ ക്യാപ്റ്റൻ. ഇത്രയധികം ആത്മാർത്ഥതയുള്ള മറ്റൊരു താരം ഇന്ത്യൻ സൂപ്പർ ലീഗിൽ തന്നെ ഉണ്ടോ എന്നുള്ളത് പോലും നമ്മൾ സംശയിച്ചു പോകും. അതുകൊണ്ടുതന്നെയാണ് മത്സരത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള അവാർഡ് ലൂണക്ക് തന്നെ ലഭിച്ചത്.മുന്നേറ്റത്തിൽ മാത്രമല്ല,പ്രതിരോധത്തിലും ഈ താരത്തിന്റെ സാന്നിധ്യം നമുക്ക് കാണാൻ കഴിയും.

ഇന്നലത്തെ മത്സരത്തിനിടയിൽ ലൂണയുടെ ഒരു കിടിലൻ ടാക്കിൾ ഉണ്ടായിരുന്നു.ഒഡീഷ താരമായ റണവാഡയിലേക്ക് എത്തിയ ബോളായിരുന്നു അത്.ബ്ലാസ്റ്റേഴ്സിന്റെ വിങ്ങിലൂടെയായിരുന്നു ആ കൗണ്ടർ അറ്റാക്ക് വന്നിരുന്നത്.പ്രതിരോധ നിര താരങ്ങൾ ഒന്നും അവിടെ ഉണ്ടായിരുന്നില്ല. പക്ഷേ അറ്റാക്കിങ് മിഡ്‌ഫീൽഡറായ ലൂണ അവിടെ ഉണ്ടായിരുന്നു. സമയോചിതമായ ഒരു ടാക്കിൾ അദ്ദേഹം നടത്തി.ആ ടാക്കിൾ ഇല്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ അവിടെ അപകടം ഉണ്ടായേനെ.

ആ ടാക്കിൾ അവിടെയുണ്ടായിരുന്ന പതിനായിരക്കണക്കിന് വരുന്ന ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയത്തിലാണ് ഇടം നേടിയത്.എവിടെ കിട്ടും ഇതുപോലെ ഒരു മുതലിനെ എന്നാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ ഇപ്പോൾ ചോദിക്കുന്നത്.Goal : 1, Passes : 51, Accurate Passes % : 82%, Chances created : 4 (most), Accurate Long balls : 6, Passes into final third : 8, Recoveries : 12, Interception : 2, Tackles : 3, ഇതാണ് ഈ നായകന്റെ ഇന്നലത്തെ പ്രകടനം.ഒരു അറ്റാക്കിങ് മിഡ്‌ഫീൽഡർ ഇതുപോലെ എല്ലാ മേഖലയിലും ആധിപത്യം പുലർത്തുന്നത് അപൂർവ്വം തന്നെയാണ്.

Adrian Lunaindian Super leagueKerala Blasters
Comments (0)
Add Comment