ലൂണയും ബ്ലാസ്റ്റേഴ്സുമായി വഴി പിരിയുന്നു?ലൂണയേയും ഡയസിനെയും ഒരുമിപ്പിക്കാൻ വമ്പന്മാർ!
കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്ക് തികച്ചും അപ്രതീക്ഷിതമായ ഒരു വാർത്തയാണ് ഇന്നലെ ലഭിച്ചത്.ഇവാൻ വുക്മനോവിച്ച് ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനത്ത് ഇല്ല.ഒഫീഷ്യൽ പ്രഖ്യാപനം ബ്ലാസ്റ്റേഴ്സ് തന്നെയാണ് നടത്തിയത്. മൂന്ന് വർഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം ഇപ്പോൾ ബ്ലാസ്റ്റേഴ്സിനോട് ഗുഡ് ബൈ പറയുന്നത്.
ഇതോടെ ഒരുപാട് റിപ്പോർട്ടുകൾ ഇതുമായി ബന്ധപ്പെട്ടു കൊണ്ട് പുറത്തുവരുന്നുണ്ട്. മലയാളത്തിലെ ഒരു പ്രമുഖ മാധ്യമം ബ്ലാസ്റ്റേഴ്സിൽ ഇനി സംഭവിച്ചേക്കാവുന്ന മാറ്റങ്ങളെ കുറിച്ച് ഒരു റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട താരം അഡ്രിയാൻ ലൂണ തന്നെയാണ്. അദ്ദേഹത്തെ സ്വന്തമാക്കാൻ എഫ്സി ഗോവക്ക് താല്പര്യമുണ്ട്.മാത്രമല്ല അവർ ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
അതായത് അഡ്രിയാൻ ലൂണക്ക് അവർ ഓഫർ നൽകി കഴിഞ്ഞിട്ടുണ്ട്.എന്നാൽ ഈ താരം ഓഫറിനോട് പ്രതികരിച്ചിട്ടില്ല. പക്ഷേ ലൂണ ബ്ലാസ്റ്റേഴ്സിനോട് വിടപറയാനുള്ള സാധ്യതകളെ നമുക്ക് തള്ളിക്കളയാനാവില്ല.അദ്ദേഹത്തിന്റെ ക്ലബ്ബുമായുള്ള കോൺട്രാക്ട് ഈ സീസണോടുകൂടി പൂർത്തിയാവുകയാണ്. അത് ഓട്ടോമാറ്റിക്കായി പുതുക്കപ്പെട്ടു എന്നുള്ള റൂമറുകൾ ഒക്കെ ഉണ്ടായിരുന്നു.പക്ഷേ ഇക്കാര്യത്തിൽ ഒഫീഷ്യൽ സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ല.
ഇവാൻ ക്ലബ്ബ് വിട്ടതു കൊണ്ട് തന്നെ ലൂണയും മാറ്റം ആഗ്രഹിച്ചേക്കാം. അതേസമയം ഗോവ തീരുമാനിച്ച് ഉറച്ച് തന്നെയാണ്. എന്തെന്നാൽ സൂപ്പർ സ്ട്രൈക്കർ ജോർഹേ പെരേര ഡയസ് മുംബൈ സിറ്റി വിടുകയാണ്. അദ്ദേഹത്തെ സ്വന്തമാക്കാൻ വേണ്ടിയും അവർ ശ്രമങ്ങൾ നടത്തുന്നുണ്ട്.ഡയസ്-ലൂണ കൂട്ടുകെട്ടിനെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യം അവർക്കുണ്ട്. നേരത്തെ കേരള ബ്ലാസ്റ്റേഴ്സിൽ ഒരുമിച്ച് കളിച്ചവരാണ് രണ്ടുപേരും.
ഏതായാലും ലൂണ തന്റെ ഭാവിയെക്കുറിച്ച് അധികം വൈകാതെ തീരുമാനം കൈക്കൊണ്ടെക്കും.ലൂണയെ നഷ്ടമായി കഴിഞ്ഞാൽ അത് നികത്താനാവാത്ത ഒരു നഷ്ടം തന്നെയായിരിക്കും.ദിമിയും ബ്ലാസ്റ്റേഴ്സ് വിടുമെന്നുള്ള റൂമറുകൾ ശക്തമാണ്. രണ്ടുപേരെയും നഷ്ടമായാൽ ബ്ലാസ്റ്റേഴ്സ് ഒന്നേന്ന് തുടങ്ങേണ്ടി വരും.