76% ആളുകളുടെയും ടീമിൽ ലൂണ,50% ആളുകളുടെയും ടീമിൽ ക്യാപ്റ്റൻ,ലൂണയുടെ ഇമ്പാക്ട് വളരെ വലുതായിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിന് തങ്ങളുടെ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരത്തെയാണ് ഇപ്പോൾ നഷ്ടമായിരിക്കുന്നത്.അഡ്രിയാൻ ലൂണ പരിക്ക് മൂലം പുറത്തായി കഴിഞ്ഞു.അദ്ദേഹത്തിന്റെ സർജറി പൂർത്തിയായെങ്കിലും ദീർഘകാലം അദ്ദേഹം പുറത്തിരിക്കണം. ഈ സീസണിൽ ഇനി അദ്ദേഹം കളിക്കുമോ എന്ന കാര്യത്തിൽ പോലും ഒന്നും പറയാനാവാത്ത അവസ്ഥയിലാണ് ഇപ്പോൾ ഉള്ളത്.എത്രയും പെട്ടെന്ന് അദ്ദേഹം തിരിച്ചെത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഈ സീസണിൽ ആകെ 9 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 7 ഗോൾ പങ്കാളിത്തങ്ങൾ വഹിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.3 ഗോളുകളും 4 അസിസ്റ്റുകളും അദ്ദേഹം നേടിയിരുന്നു. ഇങ്ങനെ ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിൽ നിർണായക പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന ഒരു താരത്തെയാണ് ഇപ്പോൾ ക്ലബ്ബിന് നഷ്ടമായിരിക്കുന്നത്. ഇത് നികത്താനാവാത്ത ഒരു നഷ്ടം തന്നെയാണ് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.

മാത്രമല്ല ISL ഫാന്റസി ലീഗ് കളിക്കുന്നവർക്കും ഇത് ഒരു തിരിച്ചടിയാണ്. കാരണം ഫാന്റസി ലീഗിലെ മാനേജർമാർ എപ്പോഴും തിരഞ്ഞെടുക്കുന്ന ഒരു താരം കൂടിയാണ് ലൂണ. അതായത് ഫാന്റസി ലീഗിൽ പങ്കെടുക്കുന്ന 76% ആളുകളും ലൂണയെ തങ്ങളുടെ ടീമിൽ ഉൾപ്പെടുത്തുന്നുണ്ട്. അതിൽ 50% ആളുകളും തങ്ങളുടെ ടീമിന്റെ ക്യാപ്റ്റനായി കൊണ്ട് തിരഞ്ഞെടുത്തിരിക്കുന്നത് ലൂണയെയാണ്.

ഇത്രയും വലിയ ഇമ്പാക്ട് ഉള്ള ഒരു താരത്തെയാണ് ഇപ്പോൾ നഷ്ടമായിരിക്കുന്നത്.ഇത് ഐഎസ്എല്ലിന് തന്നെ തിരിച്ചടിയാണ്.ഇനി ഈ ഫാന്റസി ലീഗ് മാനേജർമാർ പുതിയ നായകനെ തിരഞ്ഞെടുക്കേണ്ട സമയമാണ്.ലൂണ എഫക്റ്റ് വളരെ വലുതാണ് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.31 കാരനായ താരത്തിന് നിലവിൽ 6.8 കോടി രൂപയാണ് മാർക്കറ്റ് വാല്യൂ ആയിക്കൊണ്ട് വരുന്നത്.

52 മത്സരങ്ങളാണ് ആകെ ഇന്ത്യൻ സൂപ്പർ ലീഗിൽ അദ്ദേഹം കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 13 ഗോളുകളും 17 അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.127 അവസരങ്ങൾ ഒരുക്കിയിട്ടുള്ള താരം കൂടിയാണ് ലൂണ.അദ്ദേഹം ഇല്ലാതെ ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന് എത്രത്തോളം മുന്നോട്ടുപോകാൻ സാധിക്കും എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

Adrian LunaKerala Blasters
Comments (0)
Add Comment