Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ബ്ലാസ്റ്റേഴ്സിന്റെ എല്ലാമെല്ലാം ലൂണ തന്നെ,നാലെണ്ണത്തിൽ മൂന്നെണ്ണത്തിലും അഭിമാനമായി മാറി.

2,856

കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ മോശമല്ലാത്ത ഒരു തുടക്കം ലഭിച്ചിരുന്നു. ആദ്യം മത്സരത്തിൽ ബംഗളൂരു എഫ്സിയെയും രണ്ടാം മത്സരത്തിൽ ജംഷെഡ്പൂർ എഫ്സിയെയും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തുകയായിരുന്നു.എന്നാൽ ആ വിജയ കുതിപ്പ് പിന്നീട് തുടരാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. മുംബൈ സിറ്റിയോട് പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റിനോട് സമനില വഴങ്ങുകയും ചെയ്തു.

കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണ പതിവുപോലെ തകർപ്പൻ പ്രകടനമാണ് ഈ സീസണിൽ നടത്തുന്നത്. ആദ്യ രണ്ടു മത്സരങ്ങളിലും ഗോൾ നേടാൻ ലൂണക്ക് സാധിച്ചിരുന്നു.കഴിഞ്ഞ മത്സരത്തിൽ ഒരു അസിസ്റ്റ് കൂടി ലൂണയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. അങ്ങനെ ഈ സീസണിൽ ആകെ 3 ഗോൾ കോൺട്രിബ്യൂഷൻസ് ലൂണ വഹിച്ചു കഴിഞ്ഞു. മികച്ച ഫോമിൽ തന്നെയാണ് താരമുള്ളത്.

ഇതുവരെ നാല് റൗണ്ട് പോരാട്ടങ്ങളാണ് അവസാനിച്ചിട്ടുള്ളത്. അതായത് ഇന്ത്യൻ സൂപ്പർ ലീഗ് ഒഫീഷ്യലായി കൊണ്ട് 4 ടീം ഓഫ് ദി വീക്കുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. അതിൽ മൂന്ന് ടീം ഓഫ് വീക്കുകളിലും ഇടം നേടിയ താരമാണ് അഡ്രിയാൻ ലൂണ. കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരം ലൂണ തന്നെയാണ് എന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകൾ.

സ്ഥിരമായി മികച്ച പ്രകടനം നടത്താൻ ഈ സൂപ്പർതാരത്തിന് കഴിയുന്നു എന്നുള്ളത് നമുക്ക് ഇതിൽ നിന്നും വ്യക്തമാകും.കേരള ബ്ലാസ്റ്റേഴ്സിന്‍റെ പ്രതീക്ഷകൾ മുഴുവനും ഈ താരത്തിൽ തന്നെയാണ്. എന്നാൽ മറ്റുള്ളവരിൽ നിന്നും അർഹമായ ഒരു പിന്തുണ ലഭിക്കാത്തത് കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞ രണ്ടു മത്സരങ്ങളിലും നിരാശപ്പെടേണ്ടി വന്നത്.എന്നാൽ വരുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഫോമിലേക്ക് തിരിച്ചെത്തും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഒഡീഷയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. നാളെയാണ് ഈ മത്സരം നടക്കുക. പരിശീലകൻ ഇവാൻ വുകുമനോവിച്ച് മടങ്ങിയെത്തുന്ന ഒരു മത്സരം കൂടിയാണ് ഇത്.കേരള ബ്ലാസ്റ്റേഴ്സ് വിജയ വഴിയിലേക്ക് തിരിച്ചെത്തും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.