ലൂണ നാളെ കളിക്കുമെന്ന് ഇവാൻ, പക്ഷേ അപ്പോഴും അവിടെ നിരാശപ്പെടുത്തുന്ന ഒരു കാര്യമുണ്ട്!

കേരള ബ്ലാസ്റ്റേഴ്സ് നാളത്തെ മത്സരത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ഉള്ളത്.ഐഎസ്എല്ലിന്റെ പ്ലേ ഓഫ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ഒഡീഷ എഫ്സിയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. നാളെ രാത്രി 7:30ന് കലിംഗ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ടൂർണമെന്റിൽ സെമിയിലേക്ക് മുന്നേറണമെങ്കിൽ നാളത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ സീസണിന്റെ മധ്യത്തിൽ വെച്ചുകൊണ്ട് പരിക്കുകാരണം പുറത്തായിരുന്നു.അത് ടീമിനെ വല്ലാതെ ഉലക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ അഭാവം ക്ലബ്ബ് ശരിക്കും അറിഞ്ഞിരുന്നു. കഴിഞ്ഞ മത്സരത്തിൽ അദ്ദേഹം കളിക്കളത്തിലേക്ക് തിരിച്ചെത്തിയേക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും പരിശീലകൻ ഇവാൻ വുക്മനോവിച്ച് അദ്ദേഹത്തെ കളിപ്പിച്ചിരുന്നില്ല.യെല്ലോ കാർഡ് റിസ്ക്കായിരുന്നു അദ്ദേഹം കാരണമായി കൊണ്ട് ചൂണ്ടിക്കാണിച്ചത്.

എന്നാൽ നാളത്തെ മത്സരത്തിൽ അഡ്രിയാൻ ലൂണ കളിക്കും എന്നുള്ള കാര്യം പരിശീലകൻ ഇവാൻ വുക്മനോവിച്ച് സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്.അത് ആരാധകർക്ക് സന്തോഷം പകരുന്ന ഒരു കാര്യമാണ്. പക്ഷേ അദ്ദേഹം മുഴുവൻ സമയവും കളിക്കില്ല എന്ന് വുക്മനോവിച്ച് പറഞ്ഞിട്ടുണ്ട്. അതായത് ലൂണ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാവില്ല എന്നത് ആരാധകർക്ക് നിരാശ നൽകുന്ന കാര്യവുമാണ്.

അഡ്രിയാൻ ലൂണ ഞങ്ങളോടൊപ്പം ഉണ്ട്.ഒരു വലിയ കാലയളവിന് ശേഷമാണ് അദ്ദേഹം ഇപ്പോൾ കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നത്. അത് നമ്മൾ പരിഗണിക്കേണ്ട ഒരു വസ്തുതയാണ്.അതുകൊണ്ടുതന്നെ മുഴുവൻ സമയവും അദ്ദേഹത്തിന് കളിക്കാൻ കഴിയില്ല. പക്ഷേ ഒരുപാട് കാലത്തിനു ശേഷം കളിക്കളത്തിൽ അഡ്രിയാൻ ലൂണയെ കാണാൻ സാധ്യതയുണ്ട്. നമുക്ക് കാത്തിരുന്നു കാണാം,ഇതാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.

അതായത് അഡ്രിയാൻ ലൂണ കളിക്കും, പക്ഷേ മുഴുവൻ സമയവും കളിക്കില്ല എന്നാണ് ഇദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്. മൂന്ന് ഗോളുകളും 4 അസിസ്റ്റുകളും ഈ സീസണിൽ നേടിയിട്ടുള്ള താരമാണ് ലൂണ.അദ്ദേഹത്തിന്റെ തിരിച്ചുവരവ് ക്ലബ്ബിന് ഏറെ സന്തോഷം നൽകുന്ന ഒന്നാണ്.

Adrian LunaKerala Blasters
Comments (0)
Add Comment