പൂർവാധികം ശക്തിയോടെ തിരിച്ചുവരാനാകുമെന്നുള്ള ശുഭപ്രതീക്ഷയിൽ: ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ലൂണയുടെ സന്ദേശം.

കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണയെ ഇപ്പോൾ ക്ലബ്ബിന് നഷ്ടമായി കഴിഞ്ഞു. പരിക്കാണ് അദ്ദേഹത്തിന് വില്ലനായിരിക്കുന്നത്.ട്രെയിനിങ്ങിന് കാൽമുട്ടിന് അദ്ദേഹത്തിന് അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു.തുടർന്ന് അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായി. മൂന്ന് മാസത്തോളം ലൂണ ഇനി പുറത്തിരിക്കണം.

അതായത് ഈ താരം ഈ സീസണിൽ കളിക്കാനുള്ള സാധ്യതകൾ കുറവാണ് എന്ന് തന്നെയാണ് മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരത്തെയാണ് ഇപ്പോൾ ക്ലബ്ബിൽ നഷ്ടമായിരിക്കുന്നത്.ഈ സീസണിൽ ഇതിനോടകം തന്നെ 7 ഗോൾ പങ്കാളിത്തങ്ങൾ അദ്ദേഹം വഹിച്ചിരുന്നു. മൂന്ന് ഗോളുകളും 4 അസിസ്റ്റുകളും നേടി മിന്നുന്ന ഫോമിൽ കളിച്ചു കൊണ്ടിരിക്കെയാണ് പരിക്ക് അദ്ദേഹത്തെ പിടികൂടിയത്.

ഏതായാലും ആരാധകർ വളരെയധികം നിരാശരാണ്.ഇപ്പോൾ സർജറി പൂർത്തിയാക്കിയതിനുശേഷം ആരാധകർക്കായി അദ്ദേഹം ഒരു മെസ്സേജ് കണ്ട് ഇൻസ്റ്റാഗ്രാമിലൂടെ നൽകിയിട്ടുണ്ട്. പൂർവാധികം ശക്തിയോടെ തിരിച്ചുവരാൻ കഴിയുമെന്നുള്ള ശുഭപ്രതീക്ഷയിലാണ് താൻ എന്നാണ് ലൂണ കുറിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

എന്റെ കാര്യത്തിലെ പുതിയ അപ്ഡേഷനുകൾ നിങ്ങളെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. നിർഭാഗ്യവശാൽ എനിക്ക് പരിശീലനത്തിനിടെ പരിക്കേറ്റു, എന്റെ കാൽമുട്ടിന് ശസ്ത്രക്രിയ ചെയ്തു. ഞാൻ ഇപ്പോൾ ഉള്ളത് റിക്കവറി റോഡിലാണ്.പൂർവാധികം ശക്തിയോടുകൂടി തിരിച്ചുവരാൻ കഴിയുമെന്നുള്ള ശുഭപ്രതീക്ഷയിലാണ് ഞാൻ ഉള്ളത്.ക്ലബ്ബിനും മെഡിക്കൽ ടീമിനും അവരുടെ കെയറിന് ഞാൻ നന്ദി പറയുന്നു.

ആരാധകരുടെ അതുല്യമായ പിന്തുണ,അത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ലോകം തന്നെയാണ്. നിങ്ങളിൽ ഓരോരുത്തരോടും ഞാൻ വളരെയധികം നന്ദി പ്രകടിപ്പിക്കുന്നു. എത്രയും വേഗത്തിൽ ട്രെയിനിങ്ങിലേക്ക് മടങ്ങിയെത്താൻ വേണ്ടിയാണ് എന്റെ ശ്രമം. കേരള ബ്ലാസ്റ്റേഴ്സിന് ഞാൻ എല്ലാവിധ ആശംസകളും നേരുന്നു.ഫൈറ്റിംഗ് സ്പിരിറ്റ് തുടർന്നുകൊണ്ടേയിരിക്കുക,ലൂണ എഴുതി.

വളരെ നിർണായകമായ മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സിനെ ഇനി കാത്തിരിക്കുന്നത്. അടുത്ത മത്സരത്തിൽ മുംബൈ സിറ്റി എഫ്സി ആണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.ലൂണയുടെ അഭാവം തീർച്ചയായും ഇത്തരത്തിലുള്ള വലിയ മത്സരങ്ങളിൽ നന്നായി നിഴലിച്ചു കാണാൻ സാധ്യതയുണ്ട്.

Adrian LunaKerala Blasters
Comments (0)
Add Comment