കേരള ബ്ലാസ്റ്റേഴ്സ് ശുഭപ്രതീക്ഷയിലാണ്,പ്ലേ ഓഫ് മത്സരത്തിൽ അഡ്രിയാൻ ലൂണ ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയിൽ, പുതിയ വിവരങ്ങൾ എന്ത്?

കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ മോശം പ്രകടനമാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ പ്രധാന കാരണം സുപ്രധാന താരങ്ങളുടെ അഭാവമാണ്. പരിക്ക് കാരണമാണ് പ്രധാനപ്പെട്ട താരങ്ങളെ നഷ്ടമായിട്ടുള്ളത്. ഇക്കാര്യം പരിശീലകൻ ഇവാൻ വുക്മനോവിച്ച് തന്നെ തുറന്നു പറയുകയും ചെയ്തിരുന്നു. അതായത് ലൂണ,പെപ്ര എന്നിവരെ നഷ്ടമായത് ടീമിനെ ബാധിച്ചു എന്നായിരുന്നു വുക്മനോവിച്ച് പറഞ്ഞിരുന്നത്.

ടീമിനെ ഏറ്റവും കൂടുതൽ ബാധിച്ചത് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ അഭാവമാണ്. മൂന്ന് ഗോളുകളും നാല് അസിസ്റ്റുകളും നേടിക്കൊണ്ട് മിന്നുന്ന ഫോമിലായിരുന്നു അഡ്രിയാൻ ലൂണ ഉണ്ടായിരുന്നത്. എന്നാൽ ട്രെയിനിങ്ങിനിടെ അദ്ദേഹത്തിന് പരിക്കേറ്റു.തുടർന്ന് അദ്ദേഹം സർജറിക്ക് വിധേയനായി.ഈ സീസണിൽ ഇനി അദ്ദേഹത്തിന് കളിക്കാൻ പറ്റില്ല എന്നായിരുന്നു തുടക്കത്തിൽ അറിയാൻ സാധിച്ചിരുന്നത്.

അതുകൊണ്ടുതന്നെയാണ് ക്ലബ്ബ് ചെർനിച്ചിനെ സൈൻ ചെയ്തത്. എന്നാൽ അഡ്രിയാൻ ലൂണയുടെ ഏറ്റവും പുതിയ വിവരങ്ങൾ മലയാളത്തിലെ പ്രമുഖ മാധ്യമം പുറത്തു വിട്ടിട്ടുണ്ട്.ലൂണ കൊച്ചിയിൽ തിരിച്ചെത്തി ട്രെയിനിങ് ആരംഭിച്ചിട്ടുണ്ട്.ലൂണ തിരിച്ചെത്തിയത് കൊണ്ട് തന്നെ ഇവാൻ വുക്മനോവിച്ച് എങ്ങും പോയിട്ടില്ല.അവധി ഉണ്ടായിട്ടും ലൂണക്ക് വേണ്ടി അദ്ദേഹം ക്ലബ്ബിൽ തന്നെ തുടരുകയായിരുന്നു.

അതായത് മെഡിക്കൽ സംഘത്തിന്റെയും പരിശീലകൻ ഇവാൻ വുക്മനോവിച്ചിന്റെയും മേൽനോട്ടത്തിലാണ് ഇപ്പോൾ ലൂണ ട്രെയിനിങ് നടത്തുന്നത്. മറ്റൊരു വിദേശ താരമായ മാർക്കോ ലെസ്ക്കോവിച്ചും ക്ലബ്ബിനോടൊപ്പം ഉണ്ട്. മാത്രമല്ല ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് യോഗ്യത ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.ഇനി അവശേഷിക്കുന്ന നാല് മത്സരങ്ങളിൽ ഏതെങ്കിലും ഒന്നിൽ വിജയിച്ചാൽ തന്നെ ബ്ലാസ്റ്റേഴ്സിന് യോഗ്യത കരസ്ഥമാക്കാൻ കഴിയും. അടുത്ത നാല് മത്സരങ്ങളിലും ലൂണ ഉണ്ടാവാൻ സാധ്യതയില്ല.

പക്ഷേ ക്ലബ്ബ് വെച്ച് പുലർത്തുന്ന ഏറ്റവും വലിയ ശുഭ പ്രതീക്ഷ എന്തെന്നാൽ പ്ലേ ഓഫ് മത്സരത്തിൽ അഡ്രിയാൻ ലൂണക്ക് കളിക്കാൻ പറ്റും എന്നുള്ളതാണ്.അദ്ദേഹത്തിന്റെ കാര്യത്തിൽ റിസ്ക് എടുക്കില്ല എന്നത് പരിശീലകൻ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ലൂണ പ്ലേ ഓഫ് മത്സരത്തിനു മുന്നേ പൂർണ്ണ സജ്ജനാകും എന്നാണ് ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിക്കുന്നത്.പ്ലേ ഓഫിൽ ലൂണ കളിക്കും എന്നുള്ള ഒരു പ്രതീക്ഷയിലാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ഉള്ളത് എന്നാണ് മലയാള മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Adrian LunaKerala Blasters
Comments (0)
Add Comment