കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിലെ ആദ്യത്തെ തോൽവിയാണ് മുംബൈ സിറ്റി എഫ്സി സമ്മാനിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. മുംബൈക്ക് വേണ്ടി പെരീര ഡയസ്,അപ്പൂയ എന്നിവരായിരുന്നു ഗോളുകൾ നേടിയിരുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഗോൾ ഡാനിഷ് ഫറൂക്കിന്റെ വകയായിരുന്നു.
മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് അത്ര നിരാശ ഈ തോൽവി നൽകുന്നില്ല. എന്നാൽ മത്സരത്തിൽ മികച്ച പ്രകടനം നടത്താനും പോരാട്ട വീര്യം പുറത്തെടുക്കാനും കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞിരുന്നു.ബ്ലാസ്റ്റേഴ്സ് പിഴവുകൾ വരുത്തി വെച്ചില്ലായിരുന്നുവെങ്കിൽ തീർച്ചയായും വിജയിക്കേണ്ട ഒരു മത്സരം കൂടിയായിരുന്നു ഇത്.
ബ്ലാസ്റ്റേഴ്സിന്റെ നായകനായ ലൂണക്ക് ഇക്കാര്യങ്ങൾ തന്നെയാണ് ആരാധകരോട് പറയാനുള്ളത്. ഈ മത്സരത്തിലെ തോൽവി എന്നതിനപ്പുറം മറ്റു പല കാര്യങ്ങളും കേരള ബ്ലാസ്റ്റേഴ്സിന് പ്രചോദനമേകുന്നുണ്ട് എന്നത് ലൂണ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.അദ്ദേഹത്തിന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഈ ഉറുഗ്വൻ താരം ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുള്ളത്.
He's a work of art on the pitch and off it! 👨🎨
— Kerala Blasters FC (@KeralaBlasters) October 11, 2023
Presenting our #KBFCFanArt of the week! 🎨#KBFC #KeralaBlasters pic.twitter.com/mTWnqsx7jg
മത്സരം പരാജയപ്പെട്ടു എന്നത് ശരിയാണ്, അതിനപ്പുറത്തേക്ക് ചില കാര്യങ്ങളുണ്ട്.ഈ സീസണിൽ ഉടനീളം ഇത് മെന്റാലിറ്റിയും ഇതേ പാഷനും ഇത് ഫൈറ്റിംഗ് സ്പിരിറ്റും നമ്മൾ കൊണ്ടുപോകണം.ഒരു കുടുംബത്തെ പോലെ നമ്മൾ ഒരുമിച്ച് നിൽക്കണം. ഇനി നമുക്ക് അടുത്ത മത്സരത്തിൽ ശ്രദ്ധ പതിപ്പിക്കാം,ഇതാണ് ലൂണ ഇൻസ്റ്റഗ്രാമിൽ എഴുതിയിട്ടുള്ളത്.
Adrian Luna ©🇺🇾 #KBFC pic.twitter.com/2c2PnlkYHi
— KBFC XTRA (@kbfcxtra) October 11, 2023
മത്സര ഫലത്തിൽ നിരാശപ്പെടാനില്ല എന്ന് തന്നെയാണ് ക്യാപ്റ്റൻ ചൂണ്ടിക്കാണിക്കുന്നത്.കേരള ബ്ലാസ്റ്റേഴ്സിന്റെ മെന്റാലിറ്റി മികച്ച രീതിയിലാണ് ഇപ്പോൾ ഉള്ളതൊന്നും അദ്ദേഹം വ്യക്തമാക്കുന്നു. അടുത്ത മത്സരം നോർത്ത് ഈസ്റ്റ് യുണൈറ്റഡിനേതിരെയാണ്. കൊച്ചിയിൽ വെച്ചുകൊണ്ട് തന്നെയാണ് ഈ മത്സരം നടക്കുക