കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ വളരെയധികം മോശം സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.ഐഎസ്എല്ലിൽ അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. അവസാനത്തെ അഞ്ച് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിന് തോൽവി വഴങ്ങേണ്ടിവന്നു എന്ന് പറയുമ്പോൾ ക്ലബ്ബ് എത്രത്തോളം പിറകോട്ട് പോയി എന്നത് വ്യക്തമാണ്.അതിന് പലവിധ കാരണങ്ങളുണ്ട്.
ഏറ്റവും പ്രധാനപ്പെട്ട കാരണം പ്രധാന താരങ്ങളുടെ പരിക്ക് തന്നെയാണ്. പ്രത്യേകിച്ച് ക്ലബ്ബിന്റെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണയെ നഷ്ടമായത് വളരെ വലിയ തിരിച്ചടിയാണ്.തുടർതോൽവികൾ വഴങ്ങുന്നതുകൊണ്ടുതന്നെ ഇപ്പോൾ ആരാധകർ ബ്ലാസ്റ്റേഴ്സിനെ കൈവിട്ടു തുടങ്ങിയിട്ടുണ്ട്.കഴിഞ്ഞ പഞ്ചാബിനെതിരെയുള്ള മത്സരത്തിൽ കേവലം പതിനേഴായിരം ആരാധകർ മാത്രമാണ് കൊച്ചി സ്റ്റേഡിയത്തിൽ എത്തിയിട്ടുള്ളത്. സാധാരണ മുപ്പതിനായിരത്തിനു മുകളിൽ ഉള്ളതാണ് പകുതിയോളം കുറഞ്ഞിട്ടുള്ളത്.
അതുകൊണ്ടുതന്നെ ഗോവക്കെതിരെയുള്ള മത്സരത്തിൽ വേണ്ടത്ര ആരാധക സാന്നിധ്യം ഉണ്ടാവില്ലേ എന്ന ആശങ്ക ബ്ലാസ്റ്റേഴ്സിനുണ്ട്.ഈ അവസരത്തിൽ ബ്ലാസ്റ്റേഴ്സ് അഡ്രിയാൻ ലൂണയെ ഇറക്കിയിട്ടുണ്ട്. കൃത്യമായി പറഞ്ഞാൽ ലൂണയുടെ ഒരു വീഡിയോ ഇവർ പബ്ലിഷ് ചെയ്തിട്ടുണ്ട്.ആരാധകരോടുള്ള അഭ്യർത്ഥനയാണ് ഇതിൽ ഉള്ളത്.
ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇറങ്ങാൻ തനിക്കിപ്പോൾ കഴിയില്ലെന്നും എന്നാൽ സ്റ്റാൻഡിൽ നിന്നുകൊണ്ട് സപ്പോർട്ട് ചെയ്യാൻ താൻ ഉണ്ടാകുമെന്നും നിങ്ങളും ഉണ്ടാവണമെന്നുമാണ് ലൂണ ഫാൻസിനോട് അഭ്യർത്ഥിച്ചിട്ടുള്ളത്.ബ്ലാസ്റ്റേഴ്സാണ് ഈ വീഡിയോ പുറത്തിറക്കിയത്.ലൂണ ഇൻസ്റ്റയിൽ ഷെയർ ചെയ്തിട്ടുണ്ട്. എപ്പോഴും പറയുന്നതുപോലെ നിങ്ങൾ ഇല്ലെങ്കിൽ ഞങ്ങളുമില്ല എന്ന് അദ്ദേഹം എഴുതുകയും ചെയ്തിട്ടുണ്ട്.ബ്ലാസ്റ്റേഴ്സിനെ കൈവിടരുത് എന്ന് അഭ്യർത്ഥിക്കുകയാണ് ഇപ്പോൾ ലൂണയും ബ്ലാസ്റ്റേഴ്സും ചെയ്തിരിക്കുന്നത്.
സമാനമായ അഭിപ്രായം പല ആരാധകർക്കിടയിലും ഉയരുന്നുണ്ട്.ഈ ബുദ്ധിമുട്ട് വർദ്ധിച്ച സാഹചര്യത്തിലാണ് യഥാർത്ഥത്തിൽ ക്ലബ്ബിനെ പിന്തുണക്കേണ്ടത് എന്നാണ് ചില ഫാൻസ് ആവശ്യപ്പെട്ടിട്ടുള്ളത്.പരിക്കുകൾ കാരണമാണ് ബ്ലാസ്റ്റേഴ്സ് വല്ലാതെ ബുദ്ധിമുട്ടുന്നത്. പല പ്രധാനപ്പെട്ട താരങ്ങളുടെയും അഭാവത്തിൽ വളരെ കഷ്ടിച്ച് കൊണ്ടാണ് വുക്മനോവിച്ച് ടീമിനെ മുന്നോട്ടു കൊണ്ടുപോകുന്നത്.