അന്ന് മുവ്വായിരം, ഇന്ന് 5 ലക്ഷം, പുതിയ നാഴികക്കല്ലിന് ബ്ലാസ്റ്റേഴ്സ് ആരാധകരോട് ഹൃദയത്തിൽ നിന്നുള്ള നന്ദിയുമായി ലൂണ.
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇപ്പോൾ ഏറ്റവും കൂടുതൽ ഇഷ്ടമുള്ള താരം ആരാണ് എന്ന് ചോദിച്ചാൽ അതിൽ സംശയങ്ങൾക്ക് പോലും ഇടമില്ല, അത് കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണ തന്നെയാണ്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മൂന്നാം സീസൺ കളിക്കുന്ന ലൂണയെ ലെജൻഡ് ഗണത്തിൽ ആരാധകർ ഉൾപ്പെടുത്തിക്കഴിഞ്ഞു. ടീമിനോടുള്ള പാഷനും കമ്മിറ്റ്മെന്റുമാണ് ലൂണയെ മറ്റുള്ളവരിൽ നിന്നും തീർത്തും വ്യത്യസ്തനാക്കുന്നത്.
രണ്ട് വർഷങ്ങൾക്കു മുന്നേയായിരുന്നു ലൂണ കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം ചേർന്നത്. അന്നുമുതൽ ഇന്നുവരെ ക്ലബ്ബിനുവേണ്ടി മികച്ച പ്രകടനം നടത്താൻ ഈ ഉറുഗ്വൻ സൂപ്പർതാരത്തിന് കഴിഞ്ഞിട്ടുണ്ട്. 2025 വരെ തുടരാനുള്ള കോൺട്രാക്ട് ഈ നായകനുണ്ട്. അതിനുശേഷവും ലൂണ കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
📊 With 17 points Adrian Luna has most fantasy points at the end of matchweek 2 🔝🇺🇾 #KBFC pic.twitter.com/aBu1wC7l5Q
— KBFC XTRA (@kbfcxtra) October 2, 2023
സ്നേഹിച്ചാൽ ചങ്ക് പറിച്ചു കൊടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ലൂണയെ മറ്റൊരു നാഴികക്കല്ലിലേക്ക് ഇപ്പോൾ എത്തിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുന്ന സമയത്ത് കേവലം 3000ത്തോളം മാത്രം ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് ഉണ്ടായിരുന്ന ലൂണ ഇപ്പോൾ 5 ലക്ഷത്തിൽ പരം ഫോളോവേഴ്സിലാണ് എത്തിനിൽക്കുന്നത്.ഇതിന് നന്ദി പറയേണ്ടത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരോട് തന്നെയാണ്.ലൂണ ഇൻസ്റ്റഗ്രാമിലൂടെ നന്ദിയും പറഞ്ഞിട്ടുണ്ട്.
5 ലക്ഷത്തോളം വരുന്ന കരുത്തിന് ഞാൻ ഒരുപാട് നന്ദിയുള്ളവനാണ്. ഞാൻ ഈ ക്ലബ്ബിൽ ചേരുന്ന സമയത്ത് എനിക്ക് 3000 ത്തോളം ഫോളോവേഴ്സ് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ അതിപ്പോൾ അവിശ്വസനീയമായ ഒരു നാഴികക്കല്ലിൽ എത്തിനിൽക്കുന്നു.നിങ്ങളുടെ സ്നേഹവും പിന്തുണയും ഇപ്പോൾ നിറഞ്ഞൊഴുകുകയാണ്.നിങ്ങൾ എനിക്ക് നൽകിയ എല്ലാ സ്നേഹവും പിന്തുണയും ഞാൻ അതുപോലെ നിങ്ങൾക്ക് തിരികെ നൽകുന്നു.കേരള ബ്ലാസ്റ്റേഴ്സ് എന്ന കുടുംബത്തോട് ഞാൻ നന്ദി പറയുന്നു, തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ ലൂണ പറഞ്ഞു.
തകർപ്പൻ ലൂണ 🔥#KBFCJFC #ISL #ISL10 #LetsFootball #ISLonJioCinema #ISLonSports18 #KeralaBlasters #JamshedpurFC #AdrianLuna | @Sports18 pic.twitter.com/XIjmHWFYzk
— Indian Super League (@IndSuperLeague) October 1, 2023
മിന്നുന്ന പ്രകടനമാണ് ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ പുറത്തെടുക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചത് ലൂണയുടെ ഗോളിലൂടെയാണ്.അടുത്ത മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയെ നേരിടുമ്പോഴും ലൂണയിൽ തന്നെയാണ് ആരാധകരുടെ പ്രതീക്ഷകൾ.