ആ ഗോൾ ഭാഗ്യം കൊണ്ടോ?കൃത്യമായ മറുപടി, ലീഗ് അധികൃതർ നടപടിയെടുക്കണമെന്ന് അഡ്രിയാൻ ലൂണ.

കേരള ബ്ലാസ്റ്റേഴ്സും ജംഷെഡ്പൂർ എഫ്സിയും തമ്മിലാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ പരസ്പരം ഇന്ന് മത്സരിക്കുന്നത്. കൊച്ചി സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിന്റെ കിക്കോഫ് ഇന്ന് രാത്രി 8 മണിക്കാണ് മുഴങ്ങുക.തുടർച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ടുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് വരുന്നത്.

ആദ്യ മത്സരത്തിൽ ബംഗളൂരു എഫ്സിയെ ഇതേ മൈതാനത്ത് വച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ 2 ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു.മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ നേടിയത് നായകനായ അഡ്രിയാൻ ലൂണയാണ്. ബംഗളൂരു ഗോൾകീപ്പർ സന്ധുവിന്റെ പിഴവ് മുതലെടുത്തു കൊണ്ടായിരുന്നു അദ്ദേഹം ഗോൾ നേടിയത്. എന്നാൽ ഈ ഗോൾ ഭാഗ്യം കൊണ്ട് ലഭിച്ചതാണോ എന്ന ചോദ്യം ഇന്നലത്തെ പ്രസ് കോൺഫറൻസിൽ ലൂണയോട് ചോദിച്ചിരുന്നു.

അതിന് കൃത്യമായ മറുപടി കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ നൽകിയിട്ടുണ്ട്. ഞാൻ ആ ബോളിന് വേണ്ടി പ്രസ് ചെയ്യാൻ പോയില്ലായിരുന്നുവെങ്കിൽ എനിക്ക് ഒരിക്കലും ആ ഗോൾ നേടാൻ സാധിക്കുമായിരുന്നില്ല. ഞാൻ പ്രസ്സ് ചെയ്തതുകൊണ്ടാണ് ആ ഗോൾ വന്നത്. അതുകൊണ്ടുതന്നെ അത് ഒരിക്കലും ഭാഗ്യം കൊണ്ട് നേടിയ ഗോളല്ല, ഇതാണ് ലൂണ മറുപടി പറഞ്ഞത്.

ബംഗളൂരു താരമായ റയാൻ വില്യംസ് ബ്ലാസ്റ്റേഴ്സ് താരമായ ഐബനെ വംശീയമായി അധിക്ഷേപിച്ചു എന്ന് ആരോപണം നിലനിൽക്കുന്നുണ്ട്.ബ്ലാസ്റ്റേഴ്സ് പരാതി നൽകിയിട്ടുമുണ്ട്. ഈ വിഷയത്തിലും ലൂണ പ്രതികരിച്ചിട്ടുണ്ട്.ഇതൊരിക്കലും നല്ല കാര്യമല്ല,ലീഗ് അധികൃതർ എത്രയും പെട്ടെന്ന് ഇതിൽ ഇടപെടുകയും ഒരു നടപടി എടുക്കുകയും വേണം, ഇതാണ് ബ്ലാസ്റ്റേഴ്സ് താരം പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി വളരെ മികച്ച രൂപത്തിൽ കളിക്കാൻ ലൂണക്ക് സാധിച്ചിരുന്നു. മത്സരത്തിന്റെ മുഴുവൻ സമയവും അധ്വാനിച്ച് കളിക്കുന്ന ലൂണയെയായിരുന്നു നാം കണ്ടിരുന്നത്. ഇന്നത്തെ മത്സരത്തിലും അത്തരത്തിലുള്ള ഒരു പ്രകടനം തന്നെയാണ് ഈ നായകനിൽ നിന്നും പ്രതീക്ഷിക്കുന്നത്.

Adrian LunaBengaluru FcKerala Blasters
Comments (0)
Add Comment