പെപ് ഗാർഡിയോള പറഞ്ഞത് ശരിയാണ്: ബ്ലാസ്റ്റേഴ്സ് ആരാധകരെ കുറിച്ച് അഡ്രിയാൻ ലൂണ!

കഴിഞ്ഞ മൂന്ന് വർഷക്കാലം കേരള ബ്ലാസ്റ്റേഴ്സിന്റെ നിരയിലെ സ്ഥിര സാന്നിധ്യമാണ് അഡ്രിയാൻ ലൂണ. നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ സ്ഥാനം അദ്ദേഹത്തിന്റെ പക്കലിലാണ്. മൂന്നുവർഷവും സ്ഥിരതയോടു കൂടി മികച്ച പ്രകടനം നടത്താൻ ലൂണക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇത്തവണത്തെ സമ്മറിൽ അദ്ദേഹത്തെ ചുറ്റിപ്പറ്റി ഒരുപാട് റൂമറുകൾ പുറത്തേക്ക് വന്നു. അദ്ദേഹം ക്ലബ്ബ് വിടും എന്നായിരുന്നു വാർത്തകൾ.

പക്ഷേ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ മിന്നും താരത്തെ കൈവിടാൻ തയ്യാറായിരുന്നില്ല.അദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കി. ഇനി കുറച്ച് കാലം കൂടി ലൂണ കേരള ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സിയിൽ ഉണ്ടാകും എന്നത് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. പുതിയ സീസണിൽ മികച്ച പ്രകടനം അദ്ദേഹം നടത്തുന്നുണ്ട്. ഗോളുകൾ നേടിയിട്ടില്ലെങ്കിലും കേരള ബ്ലാസ്റ്റേഴ്സിൽ കളി മെനയുന്നത് അഡ്രിയാൻ ലൂണ തന്നെയാണ്.ഈയിടെ ഒരുപാട് മാധ്യമങ്ങൾക്ക് ലൂണ അഭിമുഖം നൽകിയിരുന്നു.കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്.

പെപ് ഗാർഡിയോള പറഞ്ഞ വാചകം ഉദ്ധരിച്ചുകൊണ്ടാണ് ലൂണ ബ്ലാസ്റ്റേഴ്സ് ആരാധകരെ കുറിച്ച് സംസാരിച്ചിട്ടുള്ളത്. നമ്മൾ ചെയ്യുന്നതെല്ലാം സ്നേഹിക്കപ്പെടാൻ വേണ്ടിയുള്ളതാണെന്നും അത് ഇപ്പോൾ തനിക്ക് മനസ്സിലാകുന്നു എന്നുമാണ് ലൂണ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് പോവാം.

‘ ഒരിക്കൽ ഒരു അഭിമുഖത്തിൽ പെപ് ഗാർഡിയോള പറഞ്ഞിട്ടുണ്ട് നമ്മൾ ചെയ്യുന്നതെല്ലാം സ്നേഹിക്കപ്പെടാൻ വേണ്ടിയുള്ളതാണ് എന്ന്.എനിക്ക് അത് ഇപ്പോൾ ഫീൽ ചെയ്യാൻ കഴിയുന്നുണ്ട്.ആരാധകർ എന്നെ വളരെയധികം ഇഷ്ടപ്പെടുന്നു.ഞാൻ അവരെയും ഇഷ്ടപ്പെടുന്നു.അത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.ശരിയായ സ്ഥലത്താണ്,സ്വന്തം വീട്ടിലാണ് എന്ന് ഒരു ക്ലബ്ബിനകത്ത് തോന്നുന്നത് വളരെ പ്രധാനപ്പെട്ടതാണ്. കേരളം എന്ന സംസ്ഥാനത്തെ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു. ഇവിടുത്തെ ആളുകളുമായുള്ള ഒരു ബന്ധം എനിക്ക് അറിയാൻ സാധിക്കുന്നുണ്ട്. മാത്രമല്ല ഞങ്ങളുടെ സ്റ്റേഡിയത്തിൽ കളിക്കുന്നത് അത്ഭുതകരമായ ഒരു അനുഭവമാണ് ‘ഇതാണ് ബ്ലാസ്റ്റേഴ്സിന്റെ നായകൻ പറഞ്ഞിട്ടുള്ളത്.

നിലവിൽ ഡ്യൂറൻഡ് കപ്പിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. ഒന്നാം സ്ഥാനക്കാരായിക്കൊണ്ട് ക്വാർട്ടർ പ്രവേശനം സാധ്യമാക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. ഇനിയാണ് യഥാർത്ഥ പരീക്ഷണങ്ങൾ ബ്ലാസ്റ്റേഴ്സിനെ നേരിടേണ്ടി വരിക.ഇനിയുള്ള മൂന്നു മത്സരങ്ങൾ വിജയിക്കാൻ കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്സിനെ കന്നികിരീടം സ്വന്തമാക്കാൻ സാധിക്കും.

Adrian LunaKerala BlastersPep
Comments (0)
Add Comment